Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രജിസ്ട്രേഷൻ മുതൽ ഫലപ്രഖ്യാപനവും സർട്ടിഫിക്കറ്റ് പ്രിന്റിംഗും ഉൾപ്പെടെയുള്ള മുഴുവൻ പ്രക്രിയകളും പൂർണ്ണമായും ഓൺലൈൻ; വെബ് പോർട്ടൽ വഴി മത്സര ഫലങ്ങൾ തത്സമയം; വേദികളിലെ പ്രോഗ്രാമുകൾ ലൈവ്; കലോൽസവം ഹൈടെക്കാക്കി കൈറ്റ്

രജിസ്ട്രേഷൻ മുതൽ ഫലപ്രഖ്യാപനവും സർട്ടിഫിക്കറ്റ് പ്രിന്റിംഗും ഉൾപ്പെടെയുള്ള മുഴുവൻ പ്രക്രിയകളും പൂർണ്ണമായും ഓൺലൈൻ; വെബ് പോർട്ടൽ വഴി മത്സര ഫലങ്ങൾ തത്സമയം; വേദികളിലെ പ്രോഗ്രാമുകൾ ലൈവ്; കലോൽസവം ഹൈടെക്കാക്കി കൈറ്റ്

തൃശൂർ: ജനുവരി 6 മുതൽ 10 വരെ തൃശൂരിൽ വെച്ച് നടക്കുന്ന 58-ാമത് സംസ്ഥാന സ്‌കൂൾ കലോൽസവവും ഹൈടെക് ആക്കുന്നതിന് കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംവിധാനം ഒരുക്കി.

രജിസ്ട്രേഷൻ മുതൽ ഫലപ്രഖ്യാപനവും സർട്ടിഫിക്കറ്റ് പ്രിന്റിംഗും ഉൾപ്പെടെയുള്ള മുഴുവൻ പ്രക്രിയകളും പൂർണ്ണമായും ഓൺലൈൻ രൂപത്തിലാക്കി. മത്സരാർത്ഥികളെ ക്ലസ്റ്ററുകളാക്കി തിരിക്കുക, അവരുടെ പാർട്ടിസിപ്പന്റ് കാർഡ് ലഭ്യമാക്കുക, ടീം മാനേജർമാർക്കുള്ള റിപ്പോർട്ടുകൾ, സ്റ്റേജുകളിലെ വിവിധ ഇനങ്ങൾ, ഓരോ സ്റ്റേജിലേയും ഓരോ ഇനങ്ങളും യഥാസമയം നടത്തുന്നതിനുള്ള ടൈംഷീറ്റ്, കാൾഷീറ്റ്, സ്‌കോർഷീറ്റ്, ടാബുലേഷൻ തുടങ്ങിയവ തയ്യാറാക്കുന്നതും പോർട്ടൽ വഴിയായിരിക്കും. വെബ് പോർട്ടൽ വഴി മത്സര ഫലങ്ങൾ പൊതുജനങ്ങൾക്കുൾപ്പെടെ തത്സമയം അറിയാൻ കഴിയും. www.live.schoolkalolsavam.in ൽ പ്രധാനപ്പെട്ട പത്തോളം വേദികളിലെ പ്രോഗ്രാമുകൾ ലൈവായി കാണാം.

പോർട്ടലിലെ വിവരങ്ങൾ കുറച്ചുകൂടി എളുപ്പത്തിൽ ലഭ്യമാക്കാൻ 'പൂമരം' എന്ന മൊബൈൽ ആപും കൈറ്റ് ഒരുക്കിയിട്ടുണ്ട്. മത്സരഫലങ്ങൾക്കു പുറമെ ഓരോ വേദിയിലും നടന്നുകൊണ്ടിരിക്കുന്ന മത്സരങ്ങൾ, അവശേഷിക്കുന്ന മത്സരങ്ങൾ, പ്രതീക്ഷിക്കുന്ന സമയം തുടങ്ങിയവയും ആപിൽ ലഭിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് 'KITE poomaram' എന്ന് നൽകി ആപ് ഡൗൺലോഡ് ചെയ്യാം. കലോൽസവം ലൈവിനു പുറമെ വിക്ടേഴ്സ് ചാനലും തത്സമയം പൂമരം വഴി കാണാം.

കലോൽസവത്തിലെ വിവിധ രചനാ മത്സരങ്ങൾ (കഥ, കവിത, ചിത്രരചന തുടങ്ങിയവ) ഫലപ്രഖ്യാപനത്തിനുശേഷം സ്‌കൂൾ വിക്കിയിൽ (www.schoolwiki.in) അപ്ലോഡ് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം, അറബിക്, ഉറുദു തുടങ്ങിയ മുഴുവൻ ഭാഷകളിലെ മത്സര ഇനങ്ങളും സ്‌കൂൾ വിക്കിയിൽ കൈറ്റ് നൽകും. ഇതിനായി 'ഹായ് സ്‌കൂൾ കുട്ടിക്കൂട്ടം' തയ്യാറായി.

മത്സര ഇനങ്ങളും ഫലങ്ങളും അറിയിക്കുന്നതോടൊപ്പം വിവിധ വേദികളിൽ നടക്കുന്ന ഇനങ്ങൽ ഒരേ സമയം കാണാൻ കഴിയുന്ന തരത്തിൽ മൾട്ടികാസ്റ്റിങ് സംവിധാനം ഇപ്രാവശ്യം കൈറ്റ് വിക്ടേഴ്സിൽ ഏർപ്പെടുത്തിയിട്ടുണ്ട്. www.victers.itschool.gov.in വഴിയും കലോത്സവം തത്സമയം കാണാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP