Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിങ്ങളുടെ കൈയിൽ ഐഫോൺ 6 അല്ലെങ്കിൽ ഉയർന്ന ആപ്പിൾ ഫോണുകൾ ഉണ്ടോ? എങ്കിൽ 2144 രൂപ കൊടുത്താൽ പുത്തൻ ബാറ്ററി തരും; ബാറ്ററി മാറ്റാൻ നടത്തിയ തട്ടിപ്പ് പുറത്തായതോടെ തെറ്റു തിരുത്തി ആപ്പിൾ

നിങ്ങളുടെ കൈയിൽ ഐഫോൺ 6 അല്ലെങ്കിൽ ഉയർന്ന ആപ്പിൾ ഫോണുകൾ ഉണ്ടോ? എങ്കിൽ 2144 രൂപ കൊടുത്താൽ പുത്തൻ ബാറ്ററി തരും; ബാറ്ററി മാറ്റാൻ നടത്തിയ തട്ടിപ്പ് പുറത്തായതോടെ തെറ്റു തിരുത്തി ആപ്പിൾ

ഫോൺ 6 ആറ് അല്ലെങ്കിൽ അതിന് ശേഷമിറങ്ങിയ ഉയർന്ന മറ്റേതെങ്കിലും ആപ്പിൾ ഫോൺ നിങ്ങളുടെ കൈവശമുണ്ടോ.? അതിന്റെ കുറഞ്ഞ ബാറ്ററി ബാക്കപ്പിനാൽ കമ്പനിയെ പഴിച്ച് കഴിയുകയാണോ...? എന്നാൽ ഇനിയെങ്കിലും ആപ്പിളിനെ ഇതിന്റെ പേരിൽ ശപിക്കുന്നതും കുറ്റപ്പെടുത്തുന്നതും നിർത്തിക്കോളൂ. ഇത്തരം ഫോണുകൾ ഒരു ജീനിയസ് ബാർ ഡയഗ്‌നോസ്റ്റിക് ടെസ്റ്റ് പാസായാൽ അവയ്ക്ക് വെറും 2144 രൂപയ്ക്ക് പുതിയ ബാറ്ററി നൽകുമെന്നാണ് ആപ്പിൾ പുതിയ വാഗ്ദാനം നൽകിയിരിക്കുന്നത്. ഇക്കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഒരു ഇന്റേണൽ മെമോയിലാണ് ആപ്പിൾ ഈ ഓഫർ മുന്നോട്ട് വച്ചിരിക്കുന്നത്.

ഈ ഡയഗ്‌നോസ്റ്റിക് ടെസ്റ്റിലൂടെ ഇത്തരം ഫോണുകളുടെ ബാറ്ററിക്ക് അവയുടെ ഒറിജിനൽ കപ്പാസിറ്റി നിലനിർത്താൻ സാധിക്കുമെന്ന് തെളിയിക്കാൻ സാധിച്ചാലാണ് ഈ ബാറ്ററി ആപ്പിൾ മാറ്റിക്കൊടുക്കുന്നതെന്നും ഈ മെമോ വ്യക്തമാക്കുന്നു. ബാറ്ററിക്ക് തീരെ ബാക്കപ്പ് ലഭിക്കുന്നില്ലെന്ന പേരിൽ ആപ്പിളിനെതിരെ കാലിഫോർണിയ, ന്യൂയോർക്ക്, ഇല്ലിനോയിസ്, ഇസ്രയേൽ, ഫ്രാൻസ് തുടങ്ങിയ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കസ്റ്റമർമാർ നിയമനടപടികൾ ആരംഭിച്ചതിനെ തുടർന്നാണ് ആപ്പിൾ തെറ്റ് തിരുത്തി ബാറ്ററി മാറ്റി നൽകാൻ തീരുമാനിച്ചിരിക്കുന്നത്.

ഫോണിന്റെ ആയുസ് വർധിപ്പിക്കുന്നതിനായി ബാറ്ററിയുടെ കാര്യത്തിൽ ചില വിട്ട് വീഴ്ചകൾ നടത്തിയെന്ന് രണ്ടാഴ്ച മുമ്പ് തന്നെ ആപ്പിൾ സമ്മതിച്ചിരുന്നു. ബാറ്ററിയുടെ ഗുണമേന്മക്കുറവ് കാരണം ലോകമാകമാനമുള്ള ഉപയോക്താക്കൾ കടുത്ത ബ ുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്ന് തങ്ങൾ മനസിലാക്കിയെന്ന് കമ്പനി പ്രസിദ്ധീകരിച്ച കത്തിൽ വ്യക്തമാക്കിയിരുന്നു. തങ്ങളുടെ ബാറ്ററി എത്ര മാത്രം ഡിഗ്രേഡ് ചെയ്യപ്പെട്ടുവെന്ന് കസ്റ്റമർമാരെ കാണിക്കാൻ പദ്ധതിയിടുന്നുവെന്നും ആപ്പിൾ വ്യക്തമാക്കിയിരുന്നു.ബാറ്ററി തകരാറ് മൂലം ക്രോധാകുലരായ കസ്റ്റമർമാരെ തണുപ്പിക്കുന്നതിനായി 79 പൗണ്ട് ചെലവ് വരുന്ന റീപ്ലേസ്മെന്റ് പദ്ധതി വെറം 25 പൗണ്ടിന് ലഭ്യമാക്കുന്നുവെന്നും ആപ്പിൾ വെളിപ്പെടുത്തിയിരുന്നു.

ഈ റിപ്ലേസ്മെന്റ് ആനുകൂല്യം ലഭിക്കുന്നതിനായി ആപ്പിൾ കസ്റ്റമർമാർ നേരിട്ട് ഒരു ആപ്പിൾ സ്റ്റോറിൽ പോകേണ്ടുന്ന ആവശ്യം പോലുമില്ല. ഇതിനായി ആപ്പിൾ സപ്പോർട്ട് ആപ്പിലൂടെ ആപ്പിളുമായി ബന്ധപ്പെടുകയോ ഒരു അപ്പോയ്മെന്റ് ഷെഡ്യൂൾ ചെയ്യുകയോ ചെയ്താൽ മതിയാകും. ഈ പ്രഖ്യാപനത്തിന് മുമ്പ് ബാറ്ററി മാറ്റി വാങ്ങുന്നതിനായി പണമടച്ചവർക്ക് അത് തിരിച്ച് നൽകുമെന്നും ആപ്പിൾ അറിയിക്കുന്നു. എന്നാൽ ആപ്പിൾ 6ന് മുമ്പ് പുറത്തിറങ്ങിയിരുന്ന ആപ്പിൾ 5, 5 എസ്, 5 സി എന്നീ മോഡലുകൾക്ക് റീപ്ലേസ്മെന്റ് സ്‌കീം ബാധകമായിരിക്കില്ല.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP