Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'മറ്റൊരാളുമായി പ്രണയത്തിലാണെന്നു പരസ്യമായി പറഞ്ഞാൽ അവിടെത്തീർന്നു അവളുടെ ഭാവി; അയാൾ സിനിമാ ലോകത്തു നിന്നല്ലെങ്കിൽ അവളുടെ ഭാവി ഇരുളിലാകുന്ന സ്ഥിതിയാണ്; നമ്മൾ പ്രണയത്തിലാണെന്ന് തുറന്നു പറഞ്ഞാൽ ആരാധകർക്കു നമ്മളോടുള്ള കൗതുകം കുറയുമെന്നും ഒരു സംവിധായകൻ പറഞ്ഞു'; ബോളിവുഡ് താരം തപ്സി പാനു മനസ് തുറക്കുന്നു

'മറ്റൊരാളുമായി പ്രണയത്തിലാണെന്നു പരസ്യമായി പറഞ്ഞാൽ അവിടെത്തീർന്നു അവളുടെ ഭാവി; അയാൾ സിനിമാ ലോകത്തു നിന്നല്ലെങ്കിൽ അവളുടെ ഭാവി ഇരുളിലാകുന്ന സ്ഥിതിയാണ്; നമ്മൾ പ്രണയത്തിലാണെന്ന് തുറന്നു പറഞ്ഞാൽ ആരാധകർക്കു നമ്മളോടുള്ള കൗതുകം കുറയുമെന്നും ഒരു സംവിധായകൻ പറഞ്ഞു'; ബോളിവുഡ് താരം തപ്സി പാനു മനസ് തുറക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

തപ്സി പാനു ഗോഡ് ഫാദറില്ലാതെ ബോളിവുഡിൽ സ്വന്തം ഇരിപ്പിടം കരസ്ഥമാക്കിയ നടിയാണ്. 'പിങ്ക്' എന്ന ഹിന്ദി സിനിമയിലൂടെയാണ് തപ്സി അഭിനയലോകത്ത് കൂടുതൽ തിളങ്ങിയത്. തന്റെ കഴിവിൽ ഉറച്ച വിശ്വാസത്തോടെ മുന്നോട്ടു പോകുന്ന ഈ നടി അഭിപ്രായങ്ങൾ തുറന്നു പറയാൻ മടിക്കാറില്ല. ബോളിവുഡിലെ ബോൾഡും ബ്യൂട്ടിഫുളുമായ തപ്സി തിരക്കുള്ള നടി കൂടിയാണ്.

ജൂഡാ 2-ൽ ബിക്കിനി ധരിക്കാൻ തപ്സി വെയ്റ്റ് കുറച്ചുവെന്നതും വാർത്തയായിരുന്നു. ബിക്കിനി ധരിക്കുക എന്നത് എനിക്ക് പുതുമയായ ഒന്നല്ലായിരുന്നു. പക്ഷേ ,സിനിമയിൽ ബിക്കിനി അണിയുന്നത് ഇതാദ്യമായിട്ടായിരുന്നു. വരുൺ ധവാനും ജാക്വിലിനുമൊപ്പമാണ് ഞാൻ സ്‌ക്രീൻ പങ്കുവച്ചത്. അവരുടെയൊപ്പം പിടിച്ചുനിൽക്കണമെങ്കിൽ എനിക്ക് കുറച്ചുകൂടി സ്ലിമ്മായ ശരീരം വേണമെന്നു തോന്നി. അതുകൊണ്ട് ജിമ്മിൽ പോയി വർക്കൗട്ട് ചെയ്ത് വണ്ണം കുറച്ചു.

വരുൺ ധവാനും തപ്സിയും തമ്മിലുള്ള ഇക്വേഷൻസിനെക്കുറിച്ചും തപ്സി പറയുന്നത് ഇങ്ങനെയാണ്. വളരെ എളിമയുള്ള സ്വഭാവക്കാരനാണ് വരുൺ. തന്റെ കൂടെ വർക്ക് ചെയ്യുന്ന എല്ലാവരെയും ഒരു പോലെ പരിഗണിക്കുന്ന വ്യക്തിയാണദ്ദേഹം. ഓരോ ദിവസവും അദ്ദേഹം സിനിമയെക്കുറിച്ചു പഠിക്കുകയാണ്. പഠിക്കാൻ തയ്യാറാണദ്ദേഹം. ജാക്വിലിനും അതുപോലെ തന്നെ വളരെ സ്മാർട്ടും ആത്മവിശ്വാസമുള്ളവളുമാണ്.

സിനിമാ ലോകത്ത് നിങ്ങൾക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങളെക്കുറിച്ചും ചപ്‌സി പറയുന്നു. നമ്മുടെ കഠിനാധ്വാനത്തെ അഭിനയിക്കുമ്പോഴും ഒരു ദിവസം ഷൂട്ടിങ്ങ് നടന്നില്ലെങ്കിൽ അതു നമ്മുടെ തലയിൽ വച്ച് ഒഴിയാനാണ് എല്ലാവരും ശ്രമിക്കുന്നത്. അതു പോലെ മറ്റൊരാളുമായി പ്രണയത്തിലാണെന്നു പരസ്യമായി പറഞ്ഞാൽ അവിടെത്തീർന്നു അവളുടെ ഭാവി. പ്രത്യേകിച്ചു അയാൾ സിനിമാ ലോകത്തു നിന്നല്ലെങ്കിൽ അവളുടെ ഭാവി ഇരുളിലാകുന്ന സ്ഥിതിയാണ് നിലനിൽക്കുന്നത്. നമ്മൾ പ്രണയത്തിലാണെന്ന് തുറന്നു പറഞ്ഞാൽ ആരാധകർക്കു നമ്മളോടുള്ള കൗതുകം കുറയുമെന്നും ഒരിക്കലും അത് തുറന്നു പറയരുതെന്നും എന്നോട് ഒരു സംവിധായകൻ പറയുകയുണ്ടായി. ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ ഏറെ സന്തോഷമുണ്ടാകുന്നതിനെക്കുറിച്ച് ആരോടും പറയാൻ പറ്റാത്തത് വേദനാജനകമാണ്

എപ്പോഴെങ്കിലും തിരസ്‌കരണം നേരിട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇപ്പോഴും ഞാനത് അനുഭവിക്കുകയാണ് എന്നായിരുന്നു തപ്‌സിയുടെ മറുപടി. നമ്മളെ ആരെങ്കിലും ശക്തമായി പിന്തുണച്ചില്ലെങ്കിൽ നമ്മൾക്ക് ഒരുവിലയും ആരും തരില്ല. മറ്റുള്ളവരുടെ റെക്കമെൻഡേഷൻ ഉണ്ടെങ്കിലെ ഒരു സ്ഥാനം ലഭിക്കൂ എന്നത് വിരോധാഭാസമാണ്. കഴിവിനനുസരിച്ച് വേണം ഒരാളെ പരിഗണിക്കാനും തള്ളിക്കളയാനും. ബഹുമാനത്തിൽ നിന്നുമാണ് പ്രണയം വളരുന്നത്. പരസ്പരം നമ്മൾ ബഹുമാനിക്കണം. ഞാനും പ്രണയത്തിലാണ് പക്ഷേ അത് ആരെന്ന് തുറന്നു പറഞ്ഞ് ആരാധകർക്ക് എന്നോടുള്ള കൗതുകം കുറയ്ക്കുന്നില്ല.

എന്റെ ട്വിറ്റർ അക്കൗണ്ടിൽ ഞാൻ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോ ആയിരുന്നു ചില കമന്റ്സ്ുകൾ വരാൻ കാരണം. ചിലർ എന്നെ മനപ്പൂർവ്വം പരിഹസിക്കാൻ ശ്രമിച്ചു. ഞാൻ അതിൽ നിന്നും ഒഴിഞ്ഞുമാറാതെ ശക്തമായി പ്രതികരിച്ചു. ഇത്തരം വേഷങ്ങളിൽ സത്രീകളെ കാണുമ്പോഴാണ് പുരുഷൻ അവളിൽ ആകൃഷ്ടനകുന്നതും പീഡനം നടക്കുന്നതെന്നുമാണ് ഒരാൾ കമന്റ് ചെയ്യ്തത്. അങ്ങനെ അസുഖമുള്ള പുരുഷന് അവന്റെ അസുഖം തീർത്തുതരാനുള്ള ഉപകരണങ്ങളല്ല സത്രീകളെന്നു ഞാൻ തിരിച്ചു പറഞ്ഞു. ഇതാണ് വാർത്തയാകാൻ കാരണം. നമ്മൾ സത്രീകൾ പ്രതികരിക്കാൻ പഠിക്കണം.

ഫെമിനിസം എന്നു പറഞ്ഞാൽ സത്രീകൾക്കു വേണ്ടി സംവരണം വേണമെന്നോ അല്ലെങ്കിൽ കൂടുതൽ അവകാശങ്ങൾ വേണമെന്നോ അല്ല പറയുന്നത് മറിച്ച് സമത്വം ആണ് ആഗ്രഹിക്കുന്നത്. ഒരു പുരുഷൻ ആസ്വദിക്കുന്ന എല്ലാ അവകാശങ്ങളും ഒരു സത്രീക്ക് ആസ്വദിക്കാൻ കഴിയണമെന്നാണ് ഫെമിനിസ്സം കൊണ്ട് ഉദ്ദേഷിക്കുന്നത്. അല്ലാതെ പുരുഷനെ അടിച്ചമർത്തി അധികാരം പിടിച്ചടക്കുക എന്നല്ല.

ഞാൻ സിനിമയോട് അടിമപ്പെട്ട നടിയല്ല. എന്നെ സംബന്ധിച്ചിടത്തോളം അഭിനയം ഒരു തൊഴിലാണ്. ഞാൻ ഒരു വെഡ്ഡിങ്ങ് പ്ലാനിങ് കമ്പനി നടത്തുന്നുണ്ട്. അതു പോലെ യാത്ര ചെയ്യാൻ ഞാൻ ഒരുപാട് ആഗ്രഹിക്കുന്നു. ഇതൊക്കെയാണ് സിനിമ അല്ലാത്ത എന്റെ ലോകം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP