Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്‌ക്രീൻ ടെസ്റ്റിന് വിളിച്ച് അവസരം നൽകാതെ പീഡിപ്പിച്ചു; രാഖി സാവന്തിന്റെ സുഹൃത്തായ നടി വേദിയിൽ കയറി സംവിധായകന്റെ മുഖത്തടിച്ചു; വീഡിയോ കാണാം..

സ്‌ക്രീൻ ടെസ്റ്റിന് വിളിച്ച് അവസരം നൽകാതെ പീഡിപ്പിച്ചു; രാഖി സാവന്തിന്റെ സുഹൃത്തായ നടി വേദിയിൽ കയറി സംവിധായകന്റെ മുഖത്തടിച്ചു; വീഡിയോ കാണാം..

മുംബൈ: സിനിമയിൽ അവസരം നൽകാതെ കബളിപ്പിച്ച് സംവിധായകന്റെ കരണത്തടിച്ച് നടിയുടെ പ്രതിഷേധം. വിവാദ നായിക രാഖി സാവന്തിന്റെ സുഹൃത്തായ മനീഷ എന്ന നടിയാണ് സംവിധായകൻ സച്ചിൻദ്ര ശർമ്മയെ പൊതുവേദിയിൽ വച്ച് തല്ലിയത്. മുംബൈ കാൻ ഡാൻസ് എന്ന ബോളിവുഡ് ചിത്രത്തിന്റെ സംവിധായകനായ സചിൻന്ദ്ര ശർമയെ സിനിമയിൽ അവസരം നൽകിയില്ലെന്ന് ആരോപിച്ചാണ് മർദ്ദിച്ചത്. ചിത്രത്തിന്റെ മ്യൂസിക് ലോഞ്ചിനിടെയായിരുന്നു സംഭവം.

മ്യൂസിക് ലോഞ്ചിന്റെ ഇടയിൽ വേദിയിലേയ്ക്ക് കയറിചെന്ന മനീഷ സംവിധായകന്റെ കരണത്തടിക്കുകയായിരുന്നു. സംവിധായകൻ സ്‌ക്രീൻ ടെസ്റ്റിന് വിളിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നെന്നും രാഖിയും സുഹൃത്തും ആരോപിക്കുന്നു. ഇരുവരും സംവിധായകനെതിരെ പരാതിയും നൽകിയിട്ടുണ്ട്. അതേസമയം രാഖി സാവന്തിന്റെ ഐറ്റം ഡാൻസ് സംവിധായകൻ സിനിമയിൽ നിന്നും കട്ട് ചെയ്തതിനാണ് മനീഷ സംവിധായകനെ തല്ലിയതെന്നും റിപ്പോർട്ടുണ്ട്.

രാഖി തന്നെ പ്രോത്സാഹിപ്പിച്ചതുകൊണ്ടാണ് മനീഷ സംവിധായകനെ തല്ലിയതെന്നും പറയുന്നു. ഇത് ആദ്യമായല്ല ബോളിവുഡിൽ സംവിധായകന് പൊതുവേദിയൽ വച്ച് തല്ലുകിട്ടുന്നത്. വൺ ബൈ ടു എന്ന സിനിമയിലെ നടി ഗീതാ ത്യാഗി സംവിധായകൻ സുഭാഷ് കപൂറിനെയും മർദ്ദിച്ച സംഭവം ഉണ്ടായിട്ടുണ്ട്. തന്നെ പീഡിപ്പിക്കൻ ശ്രമിച്ചു എന്നാരോപിച്ചായിരുന്നു ഗീത സംവിധായകനെ മർദ്ദിച്ചത്. മർദിച്ച വീഡിയോ ദൃശ്യങ്ങൾ പകർത്തി ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു നടി അന്ന്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP