Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മറ്റ് പാർട്ടികളിലെ ജനസമ്മതനായിരുന്ന നേതാക്കളെ ഏറ്റെടുക്കൽ ബിജെപി തുടരുന്നു; ബിജെപിയുടെ ഇപ്പോഴത്തെ പുതിയ താരം കമ്മ്യൂണിസ്റ്റ് നേതാവും ത്രിപുര മുൻ മുഖ്യമന്ത്രിയുമായിരുന്ന നൃപൻ ചക്രവർത്തി; ചരമവാർഷികം വിപുലമായി ആചരിച്ച് പാർട്ടി

മറ്റ് പാർട്ടികളിലെ ജനസമ്മതനായിരുന്ന നേതാക്കളെ ഏറ്റെടുക്കൽ ബിജെപി തുടരുന്നു;  ബിജെപിയുടെ ഇപ്പോഴത്തെ പുതിയ താരം കമ്മ്യൂണിസ്റ്റ് നേതാവും ത്രിപുര മുൻ മുഖ്യമന്ത്രിയുമായിരുന്ന നൃപൻ ചക്രവർത്തി; ചരമവാർഷികം വിപുലമായി ആചരിച്ച് പാർട്ടി

അഗർത്തല: നല്ല നേതാക്കളെ തെരഞ്ഞെടുത്ത് സ്വന്തം ആളാക്കുന്ന പരിപാടിയാണ് ബിജെപിക്ക് എന്നാണ് പരക്കെ ആക്ഷേപം. അതിന്റെ ഉദാഹരണമാണ് രാജ്യത്തിന്റെ പ്രഥമ ആഭ്യന്തര മന്ത്രിയായിരുന്ന സർദാർ വല്ലഭായ് പട്ടേലിനെ സ്വന്തമാക്കിയ നടപടിയെന്നാണ് പറയുന്നത്. ആ പാത പിന്തുടർന്ന് പുതിയ ആളെ കണ്ടെത്തിയിരിക്കുകയാണ് ത്രിപുരയിലെ ബിജെപി.

രാജ്യത്തെ പ്രധാനപ്പെട്ട കമ്മ്യൂണിസ്റ്റ് നേതാവും ത്രിപുര മുൻ മുഖ്യമന്ത്രിയുമായിരുന്ന നൃപൻ ചക്രവർത്തിയുടെ ചരമവാർഷികമാണ് ബിജെപി ആചരിച്ചത്. ക്രിസ്മസ് ദിനത്തിലാണ് ബിജെപി ത്രിപുര സംസ്ഥാന പ്രസിഡന്റിന്റെ നേതൃത്വത്തിൽ ചക്രവർത്തിയുടെ 13-ാമത് ചരമവാർഷികം ബിജെപിയുടെ നേതൃത്വത്തിൽ ആചരിച്ചത്.

നൃപൻ ചക്രവർത്തി ഒരു കമ്മ്യൂണിസ്റ്റ് മാത്രമായിരുന്നില്ല. രാജ്യത്തെ ഇടതുപക്ഷത്തിനായി നാഴികക്കല്ല് സൃഷ്ടിച്ച വ്യക്തി കൂടിയാണ്. രാഷ്ട്രീയ വ്യത്യാസത്തിന്റെ പേരിൽ അദ്ദേഹം വേർതിരിവ് പ്രകടിപ്പിച്ചിട്ടില്ല. വികസനക്കാര്യത്തിൽ അദ്ദേഹം വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ബിപ്ലഭ് കുമാർ ദേവ് പറഞ്ഞു.

ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ നേതൃത്വത്തിൽ തന്നെ ആയിരുന്നു ചരമവാർഷിക ചടങ്ങ് ആചരിച്ചത്.നൃപൻ ചക്രവർത്തിയുടെ പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹത്തിന്റെ സർക്കാർ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളെക്കുറിച്ചുമാണ് ബിജെപി നേതാക്കൾ ചടങ്ങിൽ സംസാരിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP