Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചൈനക്കൊപ്പം എന്ന സന്ദേശം നൽകി ഇന്ത്യയെ സമ്മർദത്തിലാക്കിയ മാലിദ്വീപ് ഒടുവിൽ ചർച്ചക്കായി ഇന്ത്യയിലേക്ക്; ഇന്ത്യയുടെ ഉപഗ്രഹ രാജ്യത്തിന് വേണ്ടത് ഇന്ത്യയുടെ ബഹുമാനമുള്ള അംഗീകാരം

ചൈനക്കൊപ്പം എന്ന സന്ദേശം നൽകി ഇന്ത്യയെ സമ്മർദത്തിലാക്കിയ മാലിദ്വീപ് ഒടുവിൽ ചർച്ചക്കായി ഇന്ത്യയിലേക്ക്; ഇന്ത്യയുടെ ഉപഗ്രഹ രാജ്യത്തിന് വേണ്ടത് ഇന്ത്യയുടെ ബഹുമാനമുള്ള അംഗീകാരം

ന്യൂഡൽഹി: ഇന്ത്യയെ ആശ്രയിച്ചുനിന്ന അയൽരാജ്യങ്ങളെ ഓരോന്നായി വരുതിയിലാക്കുകയാണ് ചൈന. ശ്രീലങ്കയെയും നേപ്പാളിനെയുമൊക്കെ ഈ രീതിയിൽ ആജ്ഞാനുവർത്തികളാക്കി മാറ്റിയ ചൈന ഏറ്റവുമൊടുവിൽ മാലിദ്വീപിനെയും കാൽക്കീഴിലാക്കിയിരുന്നു. എന്നാൽ ഇപ്പോൾ ആ ഇന്ത്യയുമായി ചർച്ചക്ക് തയ്യാറെടുത്തിരിക്കുകയാണ് മാലിദ്വീപ്. അടുത്ത മാസം ആദ്യത്തിൽ തന്നെ ഇന്ത്യയുമായി ചർച്ചക്ക് ഒരുങ്ങിയിരിക്കുകയാണ് രാജ്യം.

ചൈനയോടുള്ള കൂറ് പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി കടുത്ത ഇന്ത്യാവിരുദ്ധത പ്രചരിപ്പിക്കുകയും മുഖപ്രസംഗമെഴുതി പ്രസിഡന്റിന്റെ സ്വന്തം പത്രം രംഗത്തെത്തുകയും മാലിദ്വീപ് ചെയ്തിരുന്നു. കടുത്ത മുസ്ലിം വിരുദ്ധനായ നരേന്ദ്ര മോദി ഭരിക്കുന്ന ഇന്ത്യ രാജ്യത്തിന്റെ ഏറ്റവും വലിയ ശത്രുവാണെന്നാണ് അന്ന് മാലിദ്വീപ് പത്രത്തിൽ എഴുതിയത്. ആ മാലിദ്വീപിന് ഇപ്പോഴത്തെ ആവശ്യം ഇന്ത്യയുടെ ബഹുമാനമുള്ള അംഗീകാരമാണ്. അതിനായാണ് പ്രസിഡന്റ് അബ്ദുള്ള യമീൻ ഇന്ത്യയിലെത്തുന്നത്.

ഇന്ത്യയെ കടുത്ത ശത്രുവായി പ്രഖ്യാപിക്കുന്നതിനൊപ്പം ചൈനയെ പുതിയ അടുത്ത സുഹൃത്തെന്ന് വിശേഷിപ്പിക്കുന്ന മുഖ പ്രസംഗത്തിനെതിരെ മുൻപ്രസിഡന്റുമാരായ മുഹമ്മദ് നഷീദും മൗമൂൻ അബ്ദുൾ ഗയൂമും അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. ഇന്ത്യയെ മാലിദ്വീപിന്റെ ശത്രുവായി പ്രഖ്യാപിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അന്ന് അലർ പറഞ്ഞിരുന്നു. രാജ്യ താൽപര്യങ്ങൾക്ക് വിരുദ്ധമാണ് തന്റഎ നിലപാടെന്ന് മനസ്സിലാക്കിയതോടെയാണ് യമീൻ ഇന്ത്യയുമായി ചർച്ചക്ക് തയ്യാറായത്.

ഇന്ത്യൻ മഹാസമുദ്രത്തിൽ തന്ത്രപ്രധാനമായ മേഖലയിൽ സ്ഥിതിചെയ്യുന്ന മാലിദ്വീപിനെ വരുതിയിലാക്കാനുള്ള ശ്രമം ചൈന തുടങ്ങിയിട്ട് നാളേറെയായി. ഇന്ത്യയെ സമ്മർദത്തിലാഴ്‌ത്തുന്നതിനാണ് മേഖലയിലെ ചെറു രാജ്യങ്ങളെ ചൈന പാട്ടിലാക്കുന്നത്. യാമീൻ സർക്കാരിനെ അട്ടിമറിക്കാൻ ഇന്ത്യ ശ്രമിക്കുന്നുവെന്നാണ് പത്രത്തിന്റെ മുഖപ്രസംഗത്തിൽ പറഞ്ഞത്. കാശ്മീരിൽ അന്താരാഷ്ട്ര നിയമങ്ങൾ ഇന്ത്യ പാലിക്കുന്നില്ലെന്നും ശ്രീലങ്കയിലെ തമിഴ് തീവ്രവാദികൾക്ക് ഇന്ത്യ ആയുധങ്ങൾ നൽകുന്നുവെന്നും മുഖപ്രസംഗത്തിൽ ആരോപിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP