Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ചെറുപ്പക്കാർ പോലും മുടി നരപ്പിക്കുന്നു, പിന്നെന്തിന് ഞാൻ ഡൈ ചെയ്യണം? നര ഫാഷനാക്കാൻ ഒരുങ്ങി മമ്മൂട്ടി

ചെറുപ്പക്കാർ പോലും മുടി നരപ്പിക്കുന്നു, പിന്നെന്തിന് ഞാൻ ഡൈ ചെയ്യണം? നര ഫാഷനാക്കാൻ ഒരുങ്ങി മമ്മൂട്ടി

മലയാള സിനിമയുടെ നിത്യയൗവനമാണ് മമ്മൂക്ക. പ്രായം ചെല്ലുംതോറും കൂടുതൽ ഒന്നിനൊന്ന് യുവാവായി വരികയാണ് മലയാളികളുടെ പ്രിയതാരം. എന്നാൽ മമ്മുക്ക ഇനി പ്രായത്തെ ഒളിപ്പിക്കാൻ തയ്യാറല്ല. ചെറുപ്പക്കാർ പോലും മുടി നരപ്പിക്കുന്നത് ഫാഷനായതുകൊണ്ട് ഇനി മുടി ഡൈ ചെയ്യേണ്ട എന്നാണ് മമ്മുക്കയുടെ പുതിയ തീരുമാനം. തമിഴകത്തിന്റെ തല അജിത്താണ് നരച്ച മുടിയുമായി പ്രേക്ഷകരുടെ മുന്നിലെത്തി പുതിയ ഫാഷൻ സംസ്‌കാരത്തിന് സിനിമയിൽ തുടക്കമിട്ടത്. ഇതാകട്ടെ യുവാക്കൾക്കിടയിൽ വൻ ഫാഷനായി മാറുകയും ചെയ്തു. അതുകൊണ്ട് തന്നെ ഇനി മുടി ഡൈ ചെയ്യേണ്ടന്നാണ് മമ്മുക്കയുടെ തീരുമാനം.

നരച്ച മുടിയെ ഫാഷനാക്കാൻ ഒരുങ്ങുകയാണ് മമ്മുക്ക. അടുത്തിടെ അഭിനയിച്ച സിനിമകളിലൊക്കെ മമ്മുക്ക നരച്ച മുടിയുമായി പ്രത്യക്ഷപ്പെട്ടിട്ടില്ല. എന്നാൽ യുവാവായിരുന്ന വേളയിൽ മമ്മുക്ക ഇത്തരം വയസൻ വേഷങ്ങൾ ഇഷ്ടംപോലെ ചെയ്യുകയും ചെയ്തിരുന്നു. എന്തായാലും അടുത്തകാലത്തായി ആദ്യമായി മുഴുനീള ചിത്രത്തിൽ നരവീണ മധ്യവസയ്ക്കന്റെ വേഷത്തിൽ മമ്മീട്ടി എത്തുകയാണ്.

വി.കെ പ്രകാശ് ഒരുക്കുന്ന സൈലൻസ് എന്ന ചിത്രത്തിലാണ് മെഗസ്സ്റ്റാർ നര വീണ മുടിയുമായി സ്റ്റൈൽ മന്നനായി എത്തുന്നത്. ജില്ലയിൽ മോഹൻലാലും നരവീണ മുടിയോട് കൂടിയ ലുക്കിലാണ് എത്തുന്നത്. എന്തായാലും സൂപ്പറുകൾ മുടി നരപ്പിക്കാൻ തയ്യാറായതോടെ യുവാതാരങ്ങളും നരച്ചമുടിയിയിൽ പ്രത്യക്ഷപ്പെടാൻ ഒരുങ്ങുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP