Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മലയാളികൾ സർപ്പം എന്നു വിളിക്കുന്നത് എന്താണ് ?പാമ്പു വർഗ്ഗത്തിൽ അങ്ങിനെ ഒരു ഇനം ഉണ്ടോ ? പാമ്പിനെയും സർപ്പത്തേയും വേർതിരിച്ചറിയാനാവുമെന്ന പ്രത്യേകതകളുണ്ട്; വാവ സുരേഷ് വിശദീകരിക്കുന്നു

മലയാളികൾ സർപ്പം എന്നു വിളിക്കുന്നത് എന്താണ് ?പാമ്പു വർഗ്ഗത്തിൽ അങ്ങിനെ ഒരു ഇനം ഉണ്ടോ ? പാമ്പിനെയും സർപ്പത്തേയും വേർതിരിച്ചറിയാനാവുമെന്ന പ്രത്യേകതകളുണ്ട്; വാവ സുരേഷ് വിശദീകരിക്കുന്നു

കരയിൽ ജീവിക്കുന്നവയിൽ ഏറ്റവും അപകടകാരിയായ പാമ്പുകളിൽ ഒന്നാണ് മൂർഖൻ. ഇവയ്ക്ക് വളരെ വലിയ വിഷപല്ലുകൾ ആണ് ഉള്ളത്. ആയതിനാൽ വളരെ ആഴത്തിൽ മുറിവേൽപ്പിക്കാൻ സാധിക്കും. മാത്രവുമല്ല ഇവ ഒരു ജീവി മരിക്കാൻ ആവശ്യമായ വിഷത്തിന്റെ അളവിനേക്കാൾ പത്തിരട്ടി വിഷം കടിക്കുമ്പോൾ ശരീരത്തിൽ ഏൽപ്പിക്കാറുണ്ട്. അങ്ങിനെയാണ് മരണം അതിവേഗമാകുന്നത്.

നവംബർ ഡിസംബർ മാസത്തിലാണ് മൂർഖൻ പാമ്പുകൾ ഇണചേരുന്നത്. മുട്ടകൾ വിരിഞ്ഞാണ് മൂർഖന്റെ കുഞ്ഞുങ്ങൾ പുറത്തിറങ്ങുന്നത്. ഇവ മറ്റുള്ള പാമ്പുകളേക്കാളും പെട്ടെന്ന് പ്രകോപിതരാകാറുണ്ട്.

മഞ്ഞയോ തവിട്ടുകലർന്ന മഞ്ഞയോ ആണു നിറം. അപൂർവമായി സ്വർണ നിറത്തിലും കാണാറുണ്ട്. പത്തിയിലുള്ള അടയാളമാണ് മൂർഖനുള്ള ഒരു പ്രത്യേകത. ഇത്തരത്തിലുള്ള വർണ്ണ വൈവിദ്ധ്യമാണ് സർപ്പം എന്ന സങ്കൽപ്പത്തിലേയ്ക്കും നയിച്ചത്. വാവ സുരേഷ് വിശദീകരിക്കുന്നു.

വീഡിയോ കാണുക. ഇതിലുള്ളത് അനുകരിക്കരുത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP