Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്ഥലം കൈയേറി സിസിടിവി നശിപ്പിച്ചെന്ന് കെറ്റിഡിസി; പരാതിയിൽ അദ്ധ്യാപകർക്കെതിരെ കേസെടുത്ത് പൊലീസ്; സ്‌കൂളിന് പിന്തുണയുമായി ജില്ല പഞ്ചായത്ത്; കമ്പിവേലി പൊളിച്ചു മാറ്റാൻ നിർദ്ദേശിച്ച് റവന്യൂ വകുപ്പും; മൂന്നാറിലെ സ്‌കൂളും കെറ്റിഡിസിയും തമ്മിലെ അവകാശ തർക്കം തുടരുന്നു

സ്ഥലം കൈയേറി സിസിടിവി നശിപ്പിച്ചെന്ന് കെറ്റിഡിസി; പരാതിയിൽ അദ്ധ്യാപകർക്കെതിരെ കേസെടുത്ത് പൊലീസ്; സ്‌കൂളിന് പിന്തുണയുമായി ജില്ല പഞ്ചായത്ത്; കമ്പിവേലി പൊളിച്ചു മാറ്റാൻ നിർദ്ദേശിച്ച് റവന്യൂ വകുപ്പും; മൂന്നാറിലെ സ്‌കൂളും കെറ്റിഡിസിയും തമ്മിലെ അവകാശ തർക്കം തുടരുന്നു

പ്രകാശ് ചന്ദ്രശേഖർ

മൂന്നാർ: 17 സെന്റ് സ്ഥലത്തിന്റെ പേരിൽ മൂന്നാർ ഗവൺമെന്റ് സ്‌കൂൾ അധികൃതരും കെ റ്റി ഡി സി യും തമ്മിൽ നിലനിന്നിരുന്ന അവകാശത്തർക്കം പുതിയ തലത്തിലേക്ക്.

സ്ഥലം സ്‌കൂളിന്റേതാണെന്ന് വ്യക്തമായ രേഖകൾ ഉള്ളതിനാൽ ഇക്കാര്യത്തിൽ ഉടൻ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് മാധ്യമങ്ങളോട് വ്യക്തമാക്കി. സ്‌കൂളിന്റെ കൈവശമിരുന്ന പഴയമൂന്നാറിലെ സ്ഥലത്തെ സംമ്പന്ധിച്ചുള്ള അവകാശ തർക്കം പൊലീസ് കേസിലെത്തിയെന്നും ജില്ലാപഞ്ചായത്തംഗവും സ്‌കൂളിലെ പ്രധാന അദ്ധ്യാപികയും അദ്ധ്യാപക രക്ഷകർതൃ സംഘടന പ്രതിനിധികളും മറ്റും കേസിൽ പ്രതികളാക്കപ്പെട്ടിരിക്കുകയാണെന്നും ഇതേത്തുടർന്നുള്ള സ്ഥിതിഗതികൾ നേരിൽ വിലിരുത്തുന്നതിനും ജില്ലാ ഭരണകൂടത്തെ ബോദ്ധ്യപ്പെടുത്തുന്നതിനുമായിട്ടാണ് തങ്ങൾ സ്ഥലം സന്ദർശിക്കാനെത്തിയതെന്നും ഇവർ കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP