Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചെല്ലാനത്തെ കടൽക്ഷോഭത്തിൽ പെട്ട വയോധികനെ ചുമലിലേറ്റി രക്ഷപെടുത്തി പൊലീസുകാരൻ; വീഡിയോ കാണാം..

ചെല്ലാനത്തെ കടൽക്ഷോഭത്തിൽ പെട്ട വയോധികനെ ചുമലിലേറ്റി രക്ഷപെടുത്തി പൊലീസുകാരൻ; വീഡിയോ കാണാം..

ഖി ആഞ്ഞടിച്ചതോടെ ചെല്ലാനത്തെ ജന ജനജീവിതം ദുരിതത്തിലായി. കടൽ കരകവിഞ്ഞ് വീടുകളിലേക്ക് എത്തുമെന്ന ആശങ്കയിലാണ് ജനം. നൂറുമീറ്ററോളം കടൽ കരയിലേക്ക് കയറി. തകർന്ന കടൽ ഭിത്തികൾ പുനഃസ്ഥാപിക്കാത്തത് ദുരന്തത്തിന്ഡറെ ആഴം കൂട്ടി. കരിങ്കൽ ഭിത്തി തകർന്ന് വെള്ളം കയറി നൂറോളം വീടുകളിലേക്ക് കയറി.

കഴിഞ്ഞ ദിവസം രാത്രിയോടെ ആഞ്ഞടിച്ച കടൽ ചെല്ലാനം കണ്ണമാലി എവനക്കാട് പ്രദേശത്തെ ഒട്ടുമിക്ക വീടുകളെയും വെള്ളത്തിലാഴ്‌ത്തി. കുട്ടികളും പ്രായമായവരുമടക്കം നിരവധി ആളുകളാണ് വീടുപേക്ഷിച്ച് ക്യാമ്പുകളിൽ അഭയം തേടുന്നത്. ഇതുവരെ നൂറ്റമ്പതോളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.

ജില്ലാ ഭരണകൂടം, റവന്യു, ആരോഗ്യവകുപ്പുകൾ, പൊലീസ്, മറ്റ് സന്നദ്ധ സംഘടനകൾ എന്നിവരുടെ നേതൃത്വത്തിലാണ് പുനരധിവാസ പ്രവർത്തനങ്ങൾ നടക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP