Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

റൗഡികളും, സെൻസർ കട്ടില്ലാത്ത നഗ്‌നത കാണേണ്ടവരുമാണോ ഈ ഫെസ്റ്റിവലിന് എത്തുന്നത്! ഭരണകൂടം തിരുവനന്തപുരം ചലച്ചിത്ര മേളയെ ഭയക്കുന്നത് എന്തുകൊണ്ട്? അടൂരും, ഗണേശ്‌കുമാറും, തിരുവഞ്ചൂരും വായിക്കാൻ ചില ചോദ്യങ്ങൾ

റൗഡികളും, സെൻസർ കട്ടില്ലാത്ത നഗ്‌നത കാണേണ്ടവരുമാണോ ഈ ഫെസ്റ്റിവലിന് എത്തുന്നത്! ഭരണകൂടം തിരുവനന്തപുരം ചലച്ചിത്ര മേളയെ ഭയക്കുന്നത് എന്തുകൊണ്ട്? അടൂരും, ഗണേശ്‌കുമാറും, തിരുവഞ്ചൂരും വായിക്കാൻ ചില ചോദ്യങ്ങൾ

എം മാധവദാസ്

'തൊരു ഫിലിം ഫെസ്റ്റിവലാണോ, അതോ കാർണിവലോ? ഒരു ചലച്ചിത്രോൽസവം എങ്ങനെ സംഘടപ്പിക്കണമെന്നറിയണമെങ്കിൽ നിങ്ങൾ തിരുവനന്തപുരത്ത് വരണം. ഇനി മേലാൽ ഞാൻ ഈ മേളക്കുവരില്ല' എതാണ്ട് പത്തുവർഷംമുമ്പ് നമ്മുടെ ഗോവൻ ചലച്ചിത്രോൽസവത്തിൽ കേട്ട ഈ ഗർജ്ജനം പ്രശസ്ത സംവിധായകൻ ടി.വി ചന്ദ്രൻേറതായിരുന്നു. ക്രിയാത്മകമായി മേളയോട് സഹകരിക്കുന്ന, നല്ല സിനിമയെടുക്കണമെന്ന് ആഗ്രഹിക്കുന്ന സിനിമാ പ്രവർത്തകരോടുള്ള അവഗണനയും, മികച്ച ചലച്ചിത്രാനുഭവത്തെക്കുറിച്ച് ചുക്കും ചുണ്ണാമ്പുമറിയാത്ത, ബോളിവുഡ്ഡ് സിനിമകളിൽ അർധനഗ്‌നരായി ആടിപ്പാടുന്ന നടീ നടന്മാരെ ആദരിക്കുന്നതും വാഴ്‌ത്തുന്നതും കണ്ടുമടുത്തുമാണ് ടി.വി ചന്ദ്രനൊക്കെ ഇങ്ങനെ പരസ്യമായി പറഞ്ഞത്. അന്ന് നമ്മുടെ അഭിമാനമായിരുന്നു തിരുവനന്തപുരം ഫിലംഫെസ്റ്റിവൽ. കേരളമെമ്പാടുമുള്ള നല്ല ചിത്രങ്ങളെ സ്‌നേഹിക്കുന്നവർ ശരണമന്ത്രങ്ങളുമായത്തെുന്ന മണ്ഡലകാലം. എല്ലാ കെട്ടുപാടുകളും ഉപേക്ഷിച്ച് രാവിലെമുതൽ വൈകുന്നേരംവരെ സിനിമ മാത്രം തിന്നും കുടിച്ചുമുള്ള ഒരാഴ്ചത്തെ ദിനസരി. ലോകത്തെ ഏറ്റവും മികച്ച സിനിമകളുടെ പാക്കേജ്, തർക്കവിതർക്കങ്ങൾ കത്തിക്കയറുന്ന ഓപ്പൺഫോറങ്ങൾ, അൽപ്പം ലഹരി ഈണമിട്ട സൗഹൃദങ്ങൾ, രാവേറെ നീളുന്ന ചർച്ചകൾ.... തിരുവനന്തപുരം ഫെസ്റ്റിവലിന്റെ ഒരാഴ്ച അവിസ്മരണീയമാകാൻ ഇതിൽകൂടുതൽ എന്തുവേണം?

പക്ഷേ ഇന്നോ? പണ്ട് ഗോവൻ മേളക്കില്ലെന്നായിരുന്നു സിനിമാപ്രേമികൾ പറഞ്ഞിരുന്നതെങ്കിൽ ഇന്ന് കാര്യങ്ങൾ മറിച്ചാണ്. എന്തുകാണാനാണ് അനന്തപുരിയിലേക്ക് വണ്ടികയറുന്നതെന്ന് ചോദിക്കുന്നവരാണ് പഴയ സിനിമാപ്രേമികളിൽ ഏറെയും. കഴിഞ്ഞ ഏതാനും വർഷമായി, പത്മാനഭന്റെ മണ്ണിലെ ഈ തിരയുൽസവത്തിന്റെ സർഗാത്മക നിലവാരം കുത്തനെ കുറയുകയാണ്. അക്കാദമിയിലെ വടംവലിക്ക് സർക്കാറും പക്ഷം പിടിച്ചതോടെ നല്ല സിനിമകളുടെ ചെറുപതിപ്പാവുന്ന രീതി ഈ മേളയിൽനിന്ന് കൈവിട്ടു. കഴിഞ്ഞ രണ്ടുവർഷങ്ങളായി മൽസര വിഭാഗത്തിൽപോലും പ്രദർശിപ്പിച്ച സിനിമകൾക്ക് നിലവാരമില്ലായിരുന്നെന്ന് പറയാൻ നിങ്ങൾ അടൂർഗോപാലകൃഷ്ണനാവുകയൊന്നും വേണ്ട; ലോക സിനിമ കണ്ടുകൊണ്ടുള്ള ഫെസ്റ്റിവൽ അനുഭവ പരിചയം മാത്രം മതി.തിരുവനന്തപുരം മേളയെ ലോകമറിയുന്ന രീതിയിലക്ക് വളർത്തിയ ബീനാപോൾ പടിയിറങ്ങിയതോടെ ഫെസ്റ്റിവൽ ഒന്നുകൂടി മോശമാവും. മാത്രമല്ല ഇന്ന് ജില്ലകൾതോറും ഫിലിംഫെസ്റ്റിവൽ നടക്കുകയും, ഇന്റർനെറ്റ് ഉപയോഗം സാർവത്രികമാവുകയും ചെയ്ത ഇക്കാലത്ത്, നല്ല സിനിമകൾ കാണണമെന്ന് നിർബന്ധ ബുദ്ധിയുള്ളവർ അനന്തപുരയിലേക്കേ് വണ്ടി കയറേണ്ട കാര്യമില്ല. മാത്രമല്ല ചലച്ചിത്രമേളയുടെ ജനകീയ സ്വഭാവംതന്നെ ഇപ്പോൾ അട്ടിമറിക്കപ്പെട്ടിരിക്കുന്നു. അതാണ് ഏറ്റവും പ്രധാനവും. മേളയെക്കാളുപരി അത് നൽകുന്ന സാമൂഹിക അവബോധമായിരുന്നു പ്രധാനം. സാംസ്‌ക്കാരിക സൗഹൃദോൽസവമായിരുന്നു പഴയ മേളകൾ. ആർപ്പുവിളികളും, കൂവലും, പ്രതിഷേധങ്ങളുമായി തിളക്കുന്ന യൗവനങ്ങൾ നിരന്നിരുന്ന സ്ഥാനത്ത് ഇന്ന് ചില അക്കാദമിക്ക് ആവശ്യങ്ങൾക്കായുള്ള വിദ്യാർത്ഥികളാണ് മേളക്കായി ബിവേറജിനുമുന്നിലെന്നപോലെ അച്ചടക്കത്തോടെ ക്യൂ നിൽക്കുന്നത്. അതേസമയം ലോകത്തിന്റെ വിവിധ കോണുകളിൽ നല്ല സിനിമകൾ ഉണ്ടാവുന്നുമുണ്ട്. അപ്പോൾ സെലക്ഷൻതന്നെയാണ് പ്രധാനവിഷയം. തിരുവനന്തപുരം മേളയെ ലോകമറിയുന്ന രീതിയിലക്ക് വളർത്തിയ ബീനാപോൾ പടിയിറങ്ങിയതോടെ ഫെസ്റ്റിവൽ ഒന്നുകൂടി മോശമാവും. മാത്രമല്ല ഇന്ന് ജില്ലകൾതോറും ഫിലിംഫെസ്റ്റിവൽ നടക്കുകയും, ഇന്റർനെറ്റ് ഉപയോഗം സാർവത്രികമാവുകയും ചെയ്ത ഇക്കാലത്ത്, നല്ല സിനിമകൾ കാണണമെന്ന് നിർബന്ധ ബുദ്ധിയുള്ളവർ അനന്തപുരയിലേക്കേ് വണ്ടി കയറേണ്ട കാര്യമില്ല. മാത്രമല്ല ചലച്ചിത്രമേളയുടെ ജനകീയ സ്വഭാവംതന്നെ ഇപ്പോൾ അട്ടിമറിക്കപ്പെട്ടിരിക്കുന്നു. അതാണ് ഏറ്റവും പ്രധാനവും. മേളയെക്കാളുപരി അത് നൽകുന്ന സാമൂഹിക അവബോധമായിരുന്നു പ്രധാനം. സാംസ്‌ക്കാരിക സൗഹൃദോൽസവമായിരുന്നു പഴയ മേളകൾ. ആർപ്പുവിളികളും, കൂവലും, പ്രതിഷേധങ്ങളുമായി തിളക്കുന്ന യൗവനങ്ങൾ നിരന്നിരുന്ന സ്ഥാനത്ത് ഇന്ന് ചില അക്കാദമിക്ക് ആവശ്യങ്ങൾക്കായുള്ള വിദ്യാർത്ഥികളാണ് മേളക്കായി ബിവേറജിനുമുന്നിലെന്നപോലെ അച്ചടക്കത്തോടെ ക്യൂ നിൽക്കുന്നത്.

ഗണേശനും പ്രിയനും മുഖ്യപ്രതികൾ

മേള ഈ രീതിയിൽ കുളമാക്കിയത് ആരൊക്കെയാണ്. അതിൽ പ്രധാന ഉത്തരവാദി നമ്മുടെ കെ.ബി ഗണേശ്‌കുമാറാണ്. മേളയുടെ ജനകീയമായ സ്വഭാവം തീർത്തും നഷ്ടമാക്കി അതിനെ വഴിപാട് പരുവമാക്കിയതിന്റെ, പ്രധാന ഉത്തരവാദിത്വം കീഴൂട്ട് രാമൻ പിള്ളയുടെ മകന്റെ മാടമ്പി സ്വഭാവത്തിന് മുകളിലാണ് വീഴുന്നത്. പ്രതിഷേധങ്ങളും കൂവലും ഒന്നും താൻ അനുവദിക്കില്ലെന്നും വേണമെങ്കിൽ അച്ചടക്കത്തോടെ വന്ന് സിനിമകണ്ടോളൂ എന്നായിരുന്നു സിനിമാ മന്ത്രിയായിരിക്കെ ഗണേശിന്റെ വാദം. 'ആദിമദ്യാന്തം' എന്ന സിനിമ ഫെസ്റ്റിവലിൽ ഉൾപ്പെടുത്തുന്നുതുമായി ബന്ധപ്പെട്ട വിവാദങ്ങളിലൊക്കെ എത്ര ഫാസിസ്റ്റ് രീതിയിലാണ് ഗണേശ് പ്രതികരിച്ചതെന്ന് ഓർക്കുക. ഫെസ്റ്റിവൽ പ്രതിനിധികൾ ഇതിനെതിരെ പ്രതികരിച്ചപ്പോൾ പൊലീസിനെ വിളിക്കാൻപോലും ഇദ്ദേഹം തയാറായി.

തീയേറ്റർ നവീകരണത്തിന്റെ മറവിൽ കവി അയ്യപ്പനൊക്കെ സ്ഥരമായി ഇരുന്നിരുന്ന 'അയ്യപ്പന്മൂലയെന്ന്' സിനിമാസ്വാദകർ വിളിക്കുന്ന സ്ഥലമൊക്കെ ഇടിച്ചു നിരത്തിയാണ് സഞ്ജയ് ഗാന്ധിയെപ്പോലെ ഗണേശ് ജനങ്ങളോട് പ്രതികാരം തീർത്തത്. കുറ്റം മാത്രം പറയരുതല്ലോ. തീയേറ്റുകൾ നന്നാക്കുന്നതിൽ ഗണേശ് വലിയ പങ്കുവഹിച്ചിട്ടുണ്ട്. പക്ഷേ കുട്ടിയില്ലാതായിട്ട് കുളിപ്പിച്ചിട്ട് കാര്യമുണ്ടോ. കേരളത്തിന്റെ അഭിമാനമായ ഒരുമേളയെ കുളമാക്കിയതിന് ഗണേശിനെയും പ്രിയനെയും ഒന്നും രണ്ടും പ്രതികളാക്കി കേസെടുക്കാൻ പൊതുതാൽപ്പര്യ ഹർജി നൽകുകയായരുന്നു സിനിമാ പ്രേമികൾ ചെയ്യേണ്ടത്. ഗോവന്മേളയെപ്പോലെ താരാകർഷണംകൂട്ടി വിപണി സൂഹൃദമാക്കാനായിരുന്നു പ്രിയന്റെ ശ്രമം. എന്നാൽ ഗോവയിപ്പോൾ അനന്തപുരി മേള പോലാവുകയാണ്. അതുകൊണ്ട്തന്നെ കൂടുതൽ മലയാളി ആസ്വാദകർ ഇന്ന് ഗോവൻ ഫെസ്റ്റിവലിന് പോവുന്നു. ഗണേശിന് മന്ത്രിസ്ഥാനം പോയപ്പോൾ ഇനിയെങ്കിലും മേള നന്നാവുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ തിരുവഞ്ചൂരും അദ്ദേഹത്തിന്റെ ഉപദേഷ്ടാവ് അടൂർ ഗോപാലകൃഷ്ണനും ആ പ്രതീക്ഷയും തുലച്ചു.മികച്ച സംവിധായകനാണെങ്കിലും മോശം സംഘാടകനും, ആശയവിനിമയശേഷിയിൽ തീരെ പിന്നോക്കവുമായ പ്രിയദർശനെ അക്കാദമി ചെയർമാൻ ആക്കിയതോടെ ആ തകർച്ച പൂർണമായി. രണ്ടുവർഷം മുമ്പത്തെ ഫെസിറ്റിവലിലൊക്കെ ദിവസേന ഓരോ പൊട്ടത്തരങ്ങൾചെയ്ത് പ്രിയൻ മാപ്പുപറയുക പതിവായിരുന്നു. മാത്രമല്ല അതോടെ തുടങ്ങിയ അക്കാദമയിലെ വടംവലികൾ നല്ല സിനിമകളുടെ തെരഞ്ഞെടുപ്പിനെവരെ ഗണ്യമായി ബാധിച്ചു. ഫിലിംഫെസ്റ്റിവൽ സിനിമകളുടെ വെറും പാരഡിമാത്രമാണ് കൊമേർഷ്യൽ സിനിമകൾ. അപ്പോൾ അത്തരം സിനിമാക്കാരെ ഇതിന്റെ തലപ്പത്ത് വെക്കാൻതന്നെ പാടില്ലായിരുന്നു. കേരളത്തിന്റെ അഭിമാനമായ ഒരുമേളയെ കുളമാക്കിയതിന് ഗണേശിനെയും പ്രിയനെയും ഒന്നും രണ്ടും പ്രതികളാക്കി കേസെടുക്കാൻ പൊതുതാൽപ്പര്യ ഹർജി നൽകുകയായരുന്നു സിനിമാ പ്രേമികൾ ചെയ്യേണ്ടത്. ഗോവന്മേളയെപ്പോലെ താരാകർഷണംകൂട്ടി വിപണി സൂഹൃദമാക്കാനായിരുന്നു പ്രിയന്റെ ശ്രമം. എന്നാൽ ഗോവയിപ്പോൾ അനന്തപുരി മേള പോലാവുകയാണ്. അതുകൊണ്ട്തന്നെ കൂടുതൽ മലയാളി ആസ്വാദകർ ഇന്ന് ഗോവൻ ഫെസ്റ്റിവലിന് പോവുന്നു. ഗണേശിന് മന്ത്രിസ്ഥാനം പോയപ്പോൾ ഇനിയെങ്കിലും മേള നന്നാവുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ തിരുവഞ്ചൂരും അദ്ദേഹത്തിന്റെ ഉപദേഷ്ടാവ് അടൂർ ഗോപാലകൃഷ്ണനും ആ പ്രതീക്ഷയും തുലച്ചു.

അടൂർ ഗണേശിന്റെ പിൻഗാമിവിവരസാങ്കേതിക വിപ്ലവത്തിന്റെ ഇക്കാലത്ത് നഗ്‌നത കാണാനാണ് ആളുകൾ ഫെസിറ്റിവലിൽ വരുന്നതെന്ന് പറയുന്നതുകേട്ടാൽ ആർക്കാണ് ചിരിവരാത്തത്. ചാലക്കമ്പോളത്തിലെ തൊഴിലാളികൾ ഒരു സിനിമക്ക് കയറിപ്പോയാൽ ഫെസിറ്റിവൽ തകർന്നുപോവുമോ? വിയർപ്പു മണക്കുന്നവനെ വെറുക്കുന്ന ഇത്തരം അക്കാദമിക്ക് ബുദ്ധിജീവികൾ കേരളത്തെ എങ്ങോട്ടാണ് നയിക്കുക. ണേഷിൻേറത് ജന്മസിദ്ധമായ മാടമ്പിത്തരമായിരുന്നെങ്കിൽ ഔദ്യോഗിക സിനിമാ ഉപദേഷ്ടാവായ നമ്മുടെ അടൂർ ഗോപാലകൃഷ്ണൻേറത് ബൗദ്ധിക ഗരിമ കൂടിപ്പോയതിന്റെ അസ്വസ്ഥതകളാണ്. ഫെസ്റ്റിവൽ പ്രതിനിധിയാവാൻ ചോദ്യാവലിയും സെൻസറിങ്ങും ഏർപ്പെടുത്തിയും, ഇംഗ്‌ളീഷ് അറിയാത്തവൻ മേളക്ക് വരണ്ടെന്നുമൊക്കെ തട്ടിവിട്ടും (ഇക്കാര്യം അദ്ദേഹം പിന്നീട് നിഷേധിച്ചു) അദ്ദേഹം സ്വയം അപഹാസ്യനായി. വിവാദമായതോടെ മന്ത്രി തിരുവഞ്ചൂർ ഇതുമൊത്തമായി പിൻവലിച്ച് അടൂരിനെ ഇളിഭ്യനാക്കി. ചാലക്കമ്പോളത്തിലെ ആളുകൾ ദീപാമത്തേയുടെ 'ഫയർ' കാണാൻ ഇടിച്ചുകൂടിയത് ചൂണ്ടിക്കാട്ടി, സെൻസർ കട്ടില്ലാത്ത നഗ്‌നത കാണാനുള്ള ആളുകളല്ല ഫിലിംഫെസ്റ്റിവലിൽ വരേണ്ടതെന്ന് പറഞ്ഞ് ഈയടത്തും അദ്ദേഹം സെൻസറിങ്ങിനെ ന്യായീകരിച്ചു. മേളയിൽ പലപ്പോഴും നടക്കുന്നത് റൗഡിസമാണത്രേ. വിവരസാങ്കേതിക വിപ്ലവത്തിന്റെ ഇക്കാലത്ത് നഗ്‌നത കാണാനാണ് ആളുകൾ ഫെസിറ്റിവലിൽ വരുന്നതെന്ന് പറയുന്നതുകേട്ടാൽ ആർക്കാണ് ചിരിവരാത്തത്. ചാലക്കമ്പോളത്തിലെ തൊഴിലാളികൾ ഒരു സിനിമക്ക് കയറിപ്പോയാൽ ഫെസിറ്റിവൽ തകർന്നുപോവുമോ? വിയർപ്പു മണക്കുന്നവനെ വെറുക്കുന്ന ഇത്തരം അക്കാദമിക്ക് ബുദ്ധിജീവികൾ കേരളത്തെ എങ്ങോട്ടാണ് നയിക്കുക.

ഇനി കിം കി ഡുക്കിനെപോലുള്ള ലോകത്തിലെ ഇന്നത്തെ ഏറ്റവും ആരാധ്യനായ ചലച്ചിത്രകാരനെ അടൂർ വിലയിരുത്തുന്നത് നോക്കുക. ക്രൈമും വയലൻസും യഥേഷ്ടമുള്ളതുകൊണ്ടാണത്രേ കിം കി ഡുക്കിന്റെ സിനിമകൾക്ക് മലയാളി പ്രേക്ഷകർ ഇരച്ചുകയറുന്നത്! പ്രിയപ്പെട്ട അടുർ, താങ്കൾ ഒന്നോർക്കണം. ഒരു വയലൻസുമില്ലാത്ത കിം കി ഡുക്കിന്റെ 'സ്പ്രിങ്ങ് സമ്മർ, ഫാൾ വിന്റർ സ്പ്രിങ്ങ്' എന്ന സിനിമ കണ്ടിട്ടാണ് ഞങ്ങളൊക്കെ കിമ്മിന്റെ ആരാധകരായത്. താങ്കളുടെ മൊത്തം സിനിമകൾ വിലയിരുത്തിയാലും കിമ്മിന്റെ ഒരു ഷോട്ടിനോളം വരില്ലെന്നാണ്, രണ്ടുപേരുടെയും മുഴുവൻ സിനിമകളും കണ്ട ഈ ലേഖകന്റെ അഭിപ്രായം. വസന്തവന്ന കോഴികളെപ്പോലെ തലതാഴ്‌ത്തി പ്രാഞ്ചിപ്രാഞ്ചി നടക്കുന്ന, മന്ദതയ്യാർന്ന മനുഷ്യരും ജാട സംഭാഷണങ്ങളുമുള്ള താങ്കളുടെ സിനിമകൾ കിമ്മുമായി താരതമ്യം ചെയ്യാൻപോലും കഴിയില്ല.

അതായത് കിമ്മിനെപ്പോലുള്ളർ കൊണ്ടുവന്ന സിനിമാ വിപ്ലവവും അത്തരം സിനിമക്കാർക്ക് യുവാക്കളുടെ ഇടയിൽ മേൽക്കൈകിട്ടുന്നതുമാണ് അടൂരിനെ അസ്വസ്ഥനാക്കുന്നതെന്ന് ചുരുക്കം. ഗണേശിന്റെ മാടമ്പിത്തരത്തിന്റെ അക്കാദമിക്ക് രൂപം. അടൂർ മനസിൽകാണുന്ന ഫിലിംഫെസ്റ്റിവൽ കേരളത്തിലെ ബുജികൾക്ക് മാത്രമുള്ളതാണ്. അവർ തിരക്കാതെ, പ്രതിഷേധിക്കാതെ, സിനിമ ഇഷ്ടപ്പെട്ടില്ലെങ്കിൽ കൂവാതെയും, ഇറങ്ങിപ്പോവാതെയും ബൊമ്മകളെപ്പോലെ സിനിമ കാണും. മാന്യത എന്നതും ഒരു അശ്ലീല പദമാണെന്ന് പണ്ടാരാണ് പറഞ്ഞത്.

മേളയിൽ ചുംബനസമരം അരങ്ങേറുമോ?

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ 'ചരിത്രത്തിലെ അടൂർ ഇന്നത്തെ അടൂരിനോട്' എന്ന ലേഖനത്തിൽ കെ.സി സുബി ചുണ്ടിക്കാട്ടുന്നത് നോക്കുക. 'യഥാർഥത്തിൽ അടൂർ പങ്കുവച്ചത് വർഷങ്ങളായി ചലച്ചിത്രമേളയോട് ഭരണകൂടത്തിന് ഉണ്ടായിവന്ന സമീപനം തന്നെയാണ്. മേളയോട് മാത്രമല്ല, സ്വതന്ത്രമായി മനുഷ്യൻ ഒത്തുകൂടുന്ന സർവ ഇടങ്ങളെയും ഭയക്കുന്ന, ചൂരൽവടികൊണ്ട് ഭയംമാറ്റാൻ വിഫലമായി ശ്രമിക്കുന്ന ഭരണകൂടത്തിന്റെയും അതിനെ ചുറ്റിപ്പറ്റിമാത്രം ജീവിക്കുന്ന വർഗീയ സ്വഭാവം ആർജ്ജിച്ചുകഴിഞ്ഞ മധ്യവർഗത്തിന്റെയും മനോഭാവമാണത്. ഏതെങ്കിലും സവിശേഷമായ ജ്ഞാനമോ, ജന്മമോ ഏതെങ്കിലും തരത്തിലുള്ള അധികാരത്തിനുള്ള വഴിയാണ് എന്നും, മഹത്ത്വമുള്ളവർ, മഹത്ത്വമില്ലാത്തവർ, യോഗ്യർ, അയോഗ്യർ, എന്നിങ്ങനെയൊക്കെയുള്ള ആളുകളിൽ തരംതിരവ് ഉണ്ടെന്ന് വിചാരിക്കുന്നതും വിശ്വസിക്കുന്നതും, ഫാസിസമാണ്.'

വിമതരുടെയും പ്രതിഷേധക്കാരുടെയും കൂട്ടായ്മയുണ്ടാകുമെന്ന് കരുതി സത്യത്തിൽ കഴിഞ്ഞ കുറെക്കാലമായി ഈ മേളയെ ഭരണകൂടം ഭയക്കുകയാണ്. ഗണേശ് കുമാർ അത് പരസ്യമായി പറഞ്ഞപോയ 'ശുദ്ധ' രാഷ്ട്രീയക്കാരൻ മാത്രം. ഇപ്പോൾ തന്നെ മേളയിൽ വരുന്നവരെ നോക്കുക. കൂടുതൽപേരും തങ്ങളുടെ കോഴ്‌സിന്റെ ഭാഗമായി ഫിലിംഫെസ്റ്റിവലുകൾ അറ്റൻഡ്‌ചെയ്യുന്നവരുമൊക്കെയായ വെജിറ്റേറിയൻ ആൾക്കൂട്ടമാണ്. മദ്‌നിയുടെ മോചനം തൊട്ട് അമേരിക്കൻ അധിനിവേശം വരെയുള്ള നൂറായിരം പ്രശ്‌നങ്ങൾ ഉയർത്തി കടുത്ത പ്രതിഷേധം ഉയരുന്ന ഇടങ്ങളായിരുന്നു മുമ്പ് ഫിലിംഫെസ്റ്റിവലുകൾ. സംശയമൊന്നും വേണ്ട, പഴയ അവസ്ഥയായിരുന്നെങ്കിൽ ഇത്തവണ ഫിലിംഫെസ്റ്റിവലിന്റെ നടുമുറ്റത്ത് ചുംബന സമരം അരങ്ങേറിയേനെ. അവിടെ വിമത സ്വരങ്ങളുടെ മുരടനക്കങ്ങൾപോലും അനുവദിക്കില്ലെന്ന ഫാസിസത്തോട് കേരള യുവാക്കൾ എങ്ങനെ പ്രതികരിക്കുമെന്ന് നമുക്ക് കാത്തിരുന്ന് കാണാം.

മദ്‌നിയുടെ മോചനം തൊട്ട് അമേരിക്കൻ അധിനിവേശം വരെയുള്ള നൂറായിരം പ്രശ്‌നങ്ങൾ ഉയർത്തി കടുത്ത പ്രതിഷേധം ഉയരുന്ന ഇടങ്ങളായിരുന്നു മുമ്പ് ഫിലിംഫെസ്റ്റിവലുകൾ. സംശയമൊന്നും വേണ്ട, പഴയ അവസ്ഥയായിരുന്നെങ്കിൽ ഇത്തവണ ഫിലിംഫെസ്റ്റിവലിന്റെ നടുമുറ്റത്ത് ചുംബന സമരം അരങ്ങേറിയേനെ. അവിടെ വിമത സ്വരങ്ങളുടെ മുരടനക്കങ്ങൾപോലും അനുവദിക്കില്ലെന്ന ഫാസിസത്തോട് കേരള യുവാക്കൾ എങ്ങനെ പ്രതികരിക്കുമെന്ന് നമുക്ക് കാത്തിരുന്ന് കാണാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP