Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സ്‌പൈസ് ജെറ്റും കിങ്ഫിഷറിന്റെ വഴിയേ; 1800 സർവ്വീസുകൾ റദ്ദ് ചെയ്തു; വിലക്കുറവിന്റെ ഇന്ത്യൻ വിമാനകമ്പനി പൂട്ടലിന്റെ വക്കിൽ

സ്‌പൈസ് ജെറ്റും കിങ്ഫിഷറിന്റെ വഴിയേ; 1800 സർവ്വീസുകൾ റദ്ദ് ചെയ്തു; വിലക്കുറവിന്റെ ഇന്ത്യൻ വിമാനകമ്പനി പൂട്ടലിന്റെ വക്കിൽ

ചെന്നൈ: കിങ്ഫിഷറിന് പിറകേ മറ്റൊരു പ്രമുഖ വിമാനകമ്പനിയായ സ്‌പൈസ് ജെറ്റും പ്രതിസന്ധിയിലേക്ക്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് സർവ്വീസുകൾ റദ്ദാക്കുകയാണ് സ്‌പൈസ് ജെറ്റ്. വലിയ കടക്കെണിയിലേക്കാണ് സ്‌പൈസ് ജെറ്റ് നീങ്ങുന്നത്.

ഈ മാസത്തേക്കുള്ള 1800 ആഭ്യന്തര സർവീസുകൾ കമ്പനി റദ്ദാക്കി. ആഭ്യന്തര സർവീസുകളും കാഡ്മണ്ഡുവിലേക്കുള്ള നിരവധി സർവീസുകളും അടക്കം 1861 സർവീസുകളാണ് കലാനിധി മാരൻ നയിക്കുന്ന സൺഗ്രൂപ്പിന്രെ ഭാഗമായ സ്‌പൈസ് ജെറ്റിന് റദ്ദാക്കേണ്ടിവന്നത്. തിങ്കളാഴ്ച മാത്രം 81 സർവീസുകളാണ് റദ്ദാക്കിയത്.

മുൻകൂർ ബുക്കിങ്ങ് സംബന്ധിച്ച് നിർദ്ദേശങ്ങൾ ലംഘിച്ചതിന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(ഡി.ജി.സി.എ)? ഷോക്കോസ് നോട്ടീസ് നൽകാനിരിക്കെയാണ് സർവീസുകൾ സ്‌പൈസ് ജെറ്റ് വൻതോതിൽ റദ്ദാക്കിയത്. ഒരു മാസത്തിലധികമുള്ള മുൻകൂർ ടിക്കറ്റ് ബുക്കിങ്ങ് ചൊവ്വാഴ്ച മുതൽ നിർത്തിവയ്ക്കണമെന്ന് ഡി.ജി.സി.എ ആവശ്യപ്പെട്ടിരുന്നു.

സാമ്പത്തികമായി തകർന്ന സ്‌പൈസ് ജെറ്റിന്റെ 186 സ്ലോട്ടുകൾ ഡി.ജി.സി.എ വെള്ളിയാഴ്ച പിൻവലിക്കുകയും ജീവനക്കാരുടെ ശമ്പളക്കുടിശിക പത്ത് ദിവസത്തിനകം തീർത്തു നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. എയർപോർട്ട് ഓപ്പറേറ്റർമാർക്ക് 200 കോടിയോളം രൂപ കുടിശിക നൽകാനുള്ള സ്‌പൈസ് ജെറ്റിനെതിരെ എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യയും നടപടിക്കൊരുങ്ങുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP