Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജ് സുവർണ്ണ ജൂബിലിയും പൂർവ്വ വിദ്യാർത്ഥി സമ്മേളനവും

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജ് സുവർണ്ണ ജൂബിലിയും പൂർവ്വ വിദ്യാർത്ഥി സമ്മേളനവും

ജോയിച്ചൻ പുതുക്കുളം

കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്‌സ് കോളേജിന്റെ സുവർണ്ണ ജൂബിലി ഈ വർഷം അതിഗംഭീരമായി ആഘോഷിക്കപ്പെടുന്നു. ആഘോഷപരിപാടികളുടെ ഔപചാരിക ഉദ്ഘാടനം ഇക്കഴിഞ്ഞ ജൂലൈ മാസം 25-ന് കോളേജിന്റെ രക്ഷാധികാരിയായ കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ മാത്യു അറയ്ക്കൽ പിതാവിന്റെ മഹനീയ അദ്ധ്യക്ഷതയിൽ കേരളത്തിന്റെ ആദരണീയനായ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അവർകൾ നിർവ്വഹിക്കുകയുണ്ടായി. ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ്ണജൂബിലി ആഘോഷങ്ങളുടെ തിലകക്കുറിയായി പൂർവ്വ വിദ്യാർത്ഥി സംഘടനയായ എഫ്ഒഎസ്എയുടെ ആഭിമുഖ്യത്തിൽ ഈ വരുന്ന ഡിസംബർ മാസം 20ാം തീയതി ശനിയാഴ്ച രാവിലെ 9.30 ന് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് വിപുലമായ പൂർവ്വ വിദ്യാർത്ഥി സമ്മേളനം നടത്തപ്പെടുകയാണ്.

ഇക്കഴിഞ്ഞ 50 വർഷങ്ങളിലായി ഈ കലാലയത്തിൽ നിന്നും പഠിച്ചിറങ്ങി ജീവിതം കരുപ്പിടിപ്പിച്ച പതിനായിരക്കണക്കിന് പൂർവ്വ വിദ്യാർത്ഥികളിൽ ഈ സമ്മേളനത്തിന്റെ സന്ദേശം എത്തിച്ചുകൊണ്ട് എന്റെ കലാലയം എന്റെ ജീവിതം എന്ന മുദ്രാവാക്യവുമായി നടത്തപ്പെടുന്ന ഈ സമ്മേളനത്തിൽ പരമാവധി പൂർവ്വ വിദ്യാർത്ഥികളുടെ സാന്നിദ്ധ്യം ഉറപ്പു വരുത്തുവാൻ വിപുലമായ ഒരു സംഘാടക സമിതി പ്രവർത്തിച്ചു വരുന്നു. സമ്മേളനത്തിൽ അഭിവന്ദ്യ ബിഷപ്പ്, മന്ത്രിമാർ, എംപി, എംഎൽഎമാർ എന്നിവർ വിശിഷ്ടാതിഥികളായെത്തും. സമ്മേളനത്തിൽ ഉന്നത ശ്രേണികളിലെത്തിയ പ്രഗത്ഭരായ പൂർവ്വ വിദ്യാർത്ഥികളെ ആദരിക്കൽ, റിട്ടയർ ചെയ്ത മുഴുവൻ പൂർവ്വാദ്ധ്യാപകരേയും ആദരിക്കുന്ന ഗുരുവന്ദനം, സ്‌നേഹവിരുന്ന്, ഗംഭീര പലാപരിപാടികൾ, ബാച്ചടിസ്ഥാനത്തിലുള്ള ഒത്തുചേരലുകൾ എന്നീ പരിപാടികളെല്ലാം ക്രമീകരിച്ചിട്ടുണ്ട്.

ഇതോടൊപ്പം ഇപ്പോൾ ഈ കോളേജിൽ പഠിക്കുന്ന നിർദ്ധനയായ ഒരു വിദ്യാർത്ഥിനിക്ക് ഒരു ഭവനം നിർമ്മിച്ചു നൽകുവാൻ എഫ്ഒഎസ്എ നിശ്ചയിക്കുകയും നിർമ്മാണം നടന്നുവരികയുമാണ്. ഈ ഭവന നിർമ്മാണത്തിനും ഡിസംബർ 20 ന്റെ മഹാസംഗമത്തിന്റെ വിവിധ ചെലവ്ക്കുമായി ഏകദേശം പത്ത് ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ആയതിലേക്ക് പൂർവ്വ വിദ്യാർത്ഥികളായ ഏവരുടേയും അകമഴിഞ്ഞ സംഭാവനകൾ പ്രതീക്ഷിക്കുന്നു. സംഭാവന നൽകുവാനാഗ്രഹിക്കുന്നവർ താഴെപ്പറയുന്ന അക്കൗണ്ട് നമ്പരിൽ നിക്ഷേപിക്കേണ്ടതാണ്.
ബാങ്ക്  കാത്തലിക് സിറിയൻ ബാങ്ക്, പറത്തോട് ബ്രാഞ്ച്
അക്കൗണ്ട് ഹോൾഡർ  ഫോർമെർ സ്റ്റുഡൻസ് അസോസിയേഷൻ
അക്കൗണ്ട് നമ്പർ  007603494768190001
ഐഎഫ്‌സി കോഡ്  CSBK 0000076

നിങ്ങളുടെ ജീവിതത്തിലെ നേട്ടങ്ങൾക്ക് അടിത്തറ പാകാൻ അവസരവും വേദിയുമായ ഈ കലാലയത്തിന്റെ ഈ ഉദ്യമങ്ങൾക്ക് കഴിയുന്ന സാമ്പത്തിക പിന്തുണ നൽകുകയും ഒപ്പം ഡിസംബർ 20 ന്റെ മഹാസംഗമത്തിൽ ഭാഗഭാക്കായി ഒരുവട്ടംകൂടി ഈ തിരുമുറ്റത്ത് ഒത്തുകൂടുവാൻ എല്ലാ പൂർവ്വ വിദ്യാർത്ഥികളെയും സ്‌നേഹപൂർവ്വം ക്ഷണിക്കുകയും ചെയ്തുകൊള്ളുന്നതായി സംഘാടകർ അറിയിച്ചു.

ഡോ. കെ അലക്‌സാണ്ടർ  പ്രിൻസിപ്പൽ 09447124340, പ്രൊഫ. ജോയി ജോസഫ്, ചെയർമാൻ  09447310212, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജനറൽ കൺവീനർ  09447054850, ഗിൽബർട്ട് ജോർജ്ജ് എറത്ത്, കൺവീനർ ഫോസാ യൂറോപ്പ് & അമേരിക്ക സെൽ  09745922194, ബിജു എബ്രഹാം ഉറുമ്പേനിരപ്പേൽ, കൺവീനർ ഫോസാ മിഡിൽ ഈസ്റ്റ് സെൽ  09605255200.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP