Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വരൂ രുചികരമായ പൈനാപ്പിൾ ട്രിഫ്‌ളെറ്റ് ഉണ്ടാക്കാം

വരൂ രുചികരമായ പൈനാപ്പിൾ ട്രിഫ്‌ളെറ്റ് ഉണ്ടാക്കാം

ചേരുവകൾ

കണ്ടൻസ്ഡ് മിൽക്ക് -1 ടിൻ (പകുതി)
ചൈനാഗ്രാസ് - 10ഗ്രാം
പാൽ - അര ലിറ്റർ
പഞ്ചസാര - ആവശ്യത്തിന്
വെള്ളം - അരക്കപ്പ്
ഈന്തപ്പഴം, അണ്ടിപ്പരിപ്പ്, ആരോറൂട്ട് ബിസ്‌കറ്റ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചെറുതാക്കി നുറുക്കിയ പൈനാപ്പിൾ രണ്ട് ടേബിൾസ്പൂൺ പഞ്ചസാര ചേർത്ത് സ്റ്റൗവിൽ വച്ച് ചൂടാക്കി വെള്ളം വറ്റിക്കുക. പാൽ, കണ്ടൻസ്ഡ് മിൽക്ക്, 3 ടേബിൾ സ്പൂൺ പഞ്ചസാര എന്നിവ ഒരുമിച്ചാക്കി ചെറിയ തീയിൽ ഇളക്കിക്കൊണ്ടിരിക്കണം. അതേസമയം രണ്ടാമത്തെ സ്റ്റൗവ്വിൽ ചെറുതാക്കി മുറിച്ച ചൈനാഗ്രാസും അരക്കപ്പ് വെള്ളവും ഡബിൾ ബോയിൽ തീയിൽ തിളപ്പിച്ച് അലിയിച്ചെടുക്കുക. ഒരേ ചൂടായാൽ പാൽക്കൂട്ടും ചൈനാഗ്രാസും ഒന്നിച്ചാക്കി ഇളക്കുക. സെർവ്വിങ് ഡിഷിൽ ആദ്യം ബിസ്‌കറ്റും പിന്നീട് പൈനാപ്പിളും അതിനു മുകളിലായി ഈന്തപ്പഴവും അണ്ടിപ്പരിപ്പും വിതറുക. പാൽക്കൂട്ട് ഒഴിക്കുക. ചൂടാറിയ ശേഷം ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് ഉപയോഗിക്കുക.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP