Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കഥാപാത്രത്തിനായി എന്തും ചെയ്യാൻ തയ്യാറെന്ന് റായ്‌ലക്ഷ്മി; നഗ്നയാവാൻ പറഞ്ഞാൽ നഗ്നയാവണം; ഇല്ലെങ്കിൽ ആ കഥാപാത്രം ചെയ്യുന്ന കാര്യങ്ങളിൽ പ്രേക്ഷകർക്ക് വിശ്വാസ്യത തോന്നില്ല; അഭിനേതാക്കളുടെ ജോലിയാണ് കഥാപാത്രത്തെ അവതരിപ്പിക്കുക എന്നത്; ആരും അവരുടെ വ്യക്തിജീവിതമല്ല സ്‌ക്രീനിൽ അവതരിപ്പിക്കുന്നതെന്നും റായ് ലക്ഷ്മി; നുമ്മ കാത്തിരുന്ന നടി ഇതാ എന്ന് പ്രേക്ഷകരും

കഥാപാത്രത്തിനായി എന്തും ചെയ്യാൻ തയ്യാറെന്ന് റായ്‌ലക്ഷ്മി; നഗ്നയാവാൻ പറഞ്ഞാൽ നഗ്നയാവണം; ഇല്ലെങ്കിൽ ആ കഥാപാത്രം ചെയ്യുന്ന കാര്യങ്ങളിൽ പ്രേക്ഷകർക്ക് വിശ്വാസ്യത തോന്നില്ല; അഭിനേതാക്കളുടെ ജോലിയാണ് കഥാപാത്രത്തെ അവതരിപ്പിക്കുക എന്നത്; ആരും അവരുടെ വ്യക്തിജീവിതമല്ല സ്‌ക്രീനിൽ അവതരിപ്പിക്കുന്നതെന്നും റായ് ലക്ഷ്മി; നുമ്മ കാത്തിരുന്ന നടി ഇതാ എന്ന് പ്രേക്ഷകരും

മറുനാടൻ മലയാളി ഡസ്‌ക്

റായ്  ലക്ഷ്മി അഥവാ ലക്ഷ്മി റായ് ഇപ്പോൾ വൻ തിരക്കിലാണ്. ബോളിവുഡിൽ അരങ്ങേറിയ ആദ്യ ചിത്രം ജൂലി 2 നാളെ (നവംബർ 24) റിലീസ് ചെയ്യുകയാണ്. ഒരു ചൂടൻ വേഷത്തിൽ അരങ്ങേറ്റം കുറിച്ച ശേഷം അത് എങ്ങിനെ പ്രേക്ഷകർ സ്വീകരിക്കുന്ന് എന്ന ചങ്കിടിപ്പിലാണ് താരം. അതേസമയം നേഹ ധൂപിയ അവതരിപ്പിച്ച വേഷത്തിൽ അല്പവസ്ത്രമണിഞ്ഞെത്തുന്ന റായ്  ലക്ഷ്മിക്കായി അതേ ചങ്കിടിപ്പോടെ കാത്തിരിക്കുകയാണ് ആരാധകർ

ചിത്രത്തിന്റെ ട്രെയിലറുകളും പോസ്റ്ററുകളും കണ്ട് ത്രസിച്ചവരാണ് നാളുകളായി ഈ കാത്തിരിപ്പു തുടരുന്നത്. അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. അമ്മാതിരി വാർത്തകളാണ് വന്നു കൊണ്ടിരുന്നത്. റായ്  ലക്ഷ്മി തുണിയുരിയുന്നു എന്നതു മാത്രമല്ല, അതൊരു നടിയുടെ കഥ കൂടിയാണ് എന്നാണ് അണിയറക്കാർ വെളിപ്പെടുത്തിയത്. ഇതറിയാനുള്ള ആഗ്രഹവുമുണ്ട്. ഇതു കൂടാതെയാണ് അണിയറക്കാരുടേയും റായ്  ലക്ഷ്മിയുടേയും ബോൾഡായ വീമ്പു പറച്ചിലുകൾ. ഇത്ര ബോൾഡായ ഒരു കഥാപാത്രത്ത താൻ അവതരിപ്പിച്ചിട്ടില്ലെന്നു വരെ  ലക്ഷ്മി തള്ളിയിട്ടുണ്ട്. ഇതൊക്ക എന്താകുമെന്ന് അടുത്ത ദിവസം തന്നെ അറിയാം.

ഈ തള്ളലിന്റെ പുതിയ വേർഷനും ഇറങ്ങിയിട്ടുണ്ട്. ഒട്ടും കുറച്ചിട്ടില്ല. ഇത്തവണ കുറച്ചു കടന്നു പോയോ എന്നേ സംശയമുണ്ടാകാനിടയുള്ളൂ.

ഒരു കഥാപാത്രത്തിനായി അഭിനേതാവിന് എന്തും ചെയ്യാമെന്നാണ് പുതിയ വെളിപ്പെടുത്തലിൽ താരം പറയുന്നത്. അഭിനേതാവിന്റെ ജോലി അതാണ്. നഗ്നയാകണമെന്ന് പറഞ്ഞാൽ ചെയ്യണം എന്നല്ല സിനിമയിൽ അതിനൊരു ലോജിക് അല്ലെങ്കിൽ ഒരു കാരണം വേണം. ഒരു കഥാപാത്രം നിങ്ങൾ നഗ്നയാകാൻ ആവശ്യപ്പെടുന്നെങ്കിൽ അത് ചെയ്യുകതന്നെ വേണം. അത് ചെയ്തില്ലെങ്കിൽ പ്രേക്ഷകർക്ക് ആ കഥാപാത്രം പിന്നീട് ചെയ്യുന്ന കാര്യങ്ങളിൽ സത്യസന്ധത തോന്നില്ല. ഒരു കഥാപാത്രത്തിന് വേണ്ടത് നിങ്ങൾ ചെയ്തേ മതിയാകൂ. പ്രേക്ഷകരെ ചതിക്കാൻ ശ്രമിക്കുകയല്ല വേണ്ടത്. അഭിനേതാക്കളുടെ ജോലിയാണ് കഥാപാത്രത്തെ അവതരിപ്പിക്കുക എന്നത്. ആരും അവരുടെ വ്യക്തിജീവിതമല്ല സ്‌ക്രീനിൽ അവതരിപ്പിക്കുന്നത്.

ഈ പറച്ചിൽ കേട്ടാൽ പ്രതീക്ഷ വളരുകയല്ലേ ചെയ്യുക. ചിത്രം റിലീസു ചെയ്യും മുമ്പ് പറയുന്ന ഇമ്മാതിരി വാചകങ്ങൾ വിശ്വസിച്ചു പോയി ചിത്രം കണ്ടു ചമ്മിയ അനുഭവം ഉള്ളതിനാൽ അത്ര പ്രതീക്ഷയയൊക്കെ ഒരു ലെവെലു വരെ മതി എന്ന ഉപദേശവും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.

തന്റെ ജീവിതത്തിലെ ഏറ്റവും ബോൾഡായ റോളാണ് ജൂലി 2വിലേതെന്നാണ് നടി പറയുന്നത്. ചിത്രത്തിൽ അഭിനയിക്കാമെന്ന് തീരുമാനിച്ചതും അതുകൊണ്ടായിരുന്നു. ഗ്ലാമർ വേഷമെന്നതിലുപരി ഗൗരവതരമായ ഒരു വിഷയം കൈകാര്യം ചെയ്യുന്ന ചിത്രമാണ് ജൂലി. സ്ത്രീകളെയും അവരുടെ പ്രശ്നങ്ങളെയും നേരിട്ട് അഭിമുഖീകരിക്കുന്ന ചിത്രമാണിത്. ടൈറ്റിലിനോടൊപ്പം കാണുന്ന 'ബോൾഡ്, ബ്യൂട്ടിഫുൾ ആൻഡ് ബ്ലെസ്സ്ഡ്' ക്യാപ്ഷൻ കൃത്യമാണ്.

ജൂലിയിൽ അഭിനയിക്കുക എന്നത് ഏറ്റവും ശക്തമായ തീരുമാനങ്ങളിലൊന്നായാണ് റായ്  ലക്ഷ്മി കാണുന്നത്. അത് നന്നായി വന്നിട്ടുണ്ടെന്നാണ് പ്രതീക്ഷ. ഇത്തരം സിനിമകൾ പല രീതികളിൽ വരുന്നുണ്ട്. എന്നാൽ ജൂലി കാമമെന്ന വികാരത്തെ മാത്രം വിഷയമാക്കിയവയുടെ ഗണത്തിൽ വരില്ല.

പക്ഷേ ചിത്രത്തിലെ ചില സീക്വൻസുകൾ ചെയ്യുക ഒട്ടും എളുപ്പമായിരുന്നില്ല. എനിക്കിത് ചെയ്യാനാവില്ല എന്ന ചിന്തയാണ് വ്യക്തിയെന്ന നിലയിൽ എനിക്കുണ്ടായിരുന്നത്. ഒടുവിൽ നാണം മറന്നു. വ്യക്തിപരമായി നാണത്തിന്റെ എല്ലാ പരിധികളും കടന്നാണ് ഞാൻ ഈ കഥാപാത്രം ചെയ്തത്. ഇത് റായ് ലക്ഷ്മിയല്ല ജൂലിയാണ് എന്ന് കരുതിയാണ് സെറ്റിൽ ആ രംഗങ്ങൾ ചെയ്തത്.

ഒരു അഭിനേതാവിനെ സംബന്ധിച്ച് ഏതുതരത്തിലുള്ള റോളുകളും ചെയ്യാൻ നിങ്ങൾ സന്നദ്ധയായിരിക്കുക എന്നതാണ് പ്രധാനം. ഇത് നിങ്ങൾ നിങ്ങൾക്കു വേണ്ടിയല്ല സിനിമയ്ക്ക് വേണ്ടിയാണ് ചെയ്യുന്നതെന്ന് നിങ്ങൾക്കറിയാം. വ്യക്തിയെന്ന നിലയിൽ എനിക്കുണ്ടായ ആശങ്കകൾ നീക്കിയത് ഈ ചിന്തയാണ്. സിനിമയിൽ ആ രംഗങ്ങൾ കാണുമ്പോഴാണ്, ജൂലി അനുഭവിച്ച യാതനകൾ ആ രംഗങ്ങൾ എത്ര തീവ്രമായി പ്രേക്ഷകരിലേക്ക് എത്തിക്കുന്നുണ്ട് എന്ന് മനസ്സിലാകുന്നത്. ആ കഥാപാത്രത്തിന് വേണ്ടി ചെയ്ത അധ്വാനം ഫലവത്തായി എന്ന് ഇപ്പോൾ തോന്നുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP