Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഗ്ലാമർ കൊണ്ട് കീഴടക്കാനെത്തുന്ന ജൂലി 2 ഒരു യഥാർത്ഥ ജീവിതകഥ; ഖാൻ മാരുടെ നായികയായി എത്തുന്ന നായികയുടെ ജീവിതമാണ് ചിത്രം; റായ് ലക്ഷിമിയുടെ ഗ്ലാമർ ഷോയിൽ ചിത്രം ഉടൻ തീയറ്ററുകളിലേക്ക്

ഗ്ലാമർ കൊണ്ട് കീഴടക്കാനെത്തുന്ന ജൂലി 2 ഒരു യഥാർത്ഥ ജീവിതകഥ; ഖാൻ മാരുടെ നായികയായി എത്തുന്ന നായികയുടെ ജീവിതമാണ് ചിത്രം; റായ് ലക്ഷിമിയുടെ ഗ്ലാമർ ഷോയിൽ ചിത്രം ഉടൻ തീയറ്ററുകളിലേക്ക്

മുംബൈ: ഗ്ലാമറിന്റെ അതിപ്രസരണം കൊണ്ട് പ്രേക്ഷകരുടെ ആകാംക്ഷ കൂട്ടിയ ജൂലി 2വിനെപ്പറ്റി കൂടുതൽ വെളിപ്പെടുത്തലുകൾ. ഇതിനിടെ ചിത്രം ഒരു യഥാർത്ഥ നടിയുടെ ജീവിത കഥയെ ആസ്പദമാക്കിയാണ് തയാറാക്കിയതെന്ന് അണിയറ പ്രവർത്തകർ പറയുന്നു. 90കളിൽ തെന്നിന്ത്യൻ സിനിമയിൽ സജീവമായിരുന്ന ഈ നടി ഹിന്ദിയിലായിരുന്നു അരങ്ങേറ്റം കുറിച്ചത്. ഒരു ഖാൻ ചിത്രത്തിലായിരുന്നു തുടക്കം. നിയമപരമായ പ്രശ്‌നങ്ങൾ ഒഴിവാക്കാനാണ് നടിയുടെ പേര് വെളിപ്പെടുത്താതെന്ന് അണിയറ പ്രവർത്തകർ പറയുന്നു.

തമിഴ്-തെലുങ്ക് സൂപ്പർതാരവുമായുള്ള നടിയുടെ പ്രണയം ഏറെ ചർച്ചയായിരുന്നു.പിന്നീട് നടി ബോജ്പുരി സിനിമകളിൽ സജീവമായി.ഇതൊക്കെയാണ് ജൂലി 2വിന്റെ കഥയെന്ന് അണിയറ പ്രവർത്തകർ.

സിനിമാ എന്ന മായിക ലോകത്തിന് പിന്നിൽ, ഒരു സ്റ്റാർ ആകാൻ നായികമാർ സഹിക്കേണ്ട ലൈംഗിക പീഡന കഥകളെ കുറിച്ച് ജൂലി എന്ന കഥാപാത്രത്തിലൂടെ കഥ പറയുന്ന ചിത്രമാണ് ജൂലി ടു. അതുകൊണ്ട് തന്നെ അതീവ ഗ്ലാമറസ്സായിട്ടാണ് റായി ലക്ഷ്മി ചിത്രത്തിലെത്തുന്നത്. ഒരു നാട്ടിൻ പുറത്തുകാരി സിനിമയിൽ നായികയായെത്തുന്ന കഥയാണ് ദീപക് ശിവദാസ് സംവിധാനം ചെയ്യുന്ന ജൂലി ടുവിന്റെ കഥ. . ഇന്നുവരെ കണ്ടിട്ടില്ലാത്തത്രയും ഗ്ലാമറായിട്ടാണത്രെ റായി ലക്ഷ്മി ചിത്രത്തിലെത്തുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകളിൽ നിന്നും ടീസറിൽ നിന്നും ട്രെയിലറിൽ നിന്നും തന്നെ ഇക്കാര്യം വ്യക്തമാണ്. ബിക്കിനി ഉൾപ്പടെയുള്ള രംഗങ്ങളിൽ ശരീര ഭാരം കുറയ്‌ക്കേണ്ടതായിട്ടുണ്ടായിരുന്നു. രണ്ട് മാസം സിനിമയിൽ നിന്നെല്ലാം വിട്ടു നിന്ന് ലക്ഷ്മി ശരീര ഭാരം പത്ത് കിലോയോളം കുറച്ചെടുത്തു.

ജൂലി ടു വിലൂടെ ബോളിവുഡിൽ കരിയർ ബ്രേക്ക് ലഭിക്കും എന്നാണ് റായി ലക്ഷ്മിയുടെ പ്രതീക്ഷ. അതുകൊണ്ട് തന്നെ ജൂലിക്ക് വേണ്ടി എന്ത് സാഹസത്തിനും നടി തയ്യാറായിരുന്നു. സിനിമയ്ക്ക് പിന്നിലെ ലൈംഗിക ചൂഷണത്തെ കുറിച്ച് പലപ്പോഴും ചർച്ചകൾ ഉയർന്നിട്ടുണ്ട്. കാസ്റ്റിങ് കൗച്ച് ഇപ്പോഴും സജീവമായ പശ്ചാത്തലത്തിലാണ് ജൂലി ടുവിന്റെ റിലീസ്.

2004 ൽ പുറത്തിറങ്ങിയിരുന്ന ജൂലി ആദ്യ ഭാഗത്തിന്റെ സംവിധായകൻ ദീപക് ശിവദാസനി തന്നെയാണ് ജൂലി 2 സംവിധാനം ചെയ്തിരിക്കുന്നത്. രവി കൃഷ്ണനാണ് ചിത്രത്തിലെ നായകൻ. ഹിന്ദി, തമിഴ്, തെലുങ്ക് കന്നഡ, എന്നി ഭാഷകളിലാണ് ചിത്രം നിർമ്മിക്കുന്നത്. ആദിത്യ ശ്രീവാസ്തവ, രതി അഗ്‌നിഹോത്രി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. മുംബൈ, ഹൈദരാബാദ്, ദുബായ് എന്നിവിടങ്ങളിൽ ചിത്രീകരിച്ച ജൂലി 2 നവംബർ 24-ന് തിയറ്ററുകളിലെത്തും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP