Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അച്ഛൻ അമ്മയെ കൊന്ന് ജയിലിലായതോടെ ഒറ്റപ്പെട്ട ഉണ്ണിമായയെ രക്തഹാരം ചാർത്തി അഖിൽ ജീവിത സഖിയാക്കി; വധുവിന് ആഭരണവും വസ്ത്രവും നല്കി അണിയിച്ചൊരുക്കി വരനെ കൈപിടിച്ചേൽപ്പിച്ച് കുട്ടച്ചൻ കാരണവരായി; സി.പി.എം പുതുപ്പള്ളി ബ്രാഞ്ചിന് ആഘോഷമായി ഇന്നു നടന്നത് ഒരു അപൂർവ്വ വിവാഹം

അച്ഛൻ അമ്മയെ കൊന്ന് ജയിലിലായതോടെ ഒറ്റപ്പെട്ട ഉണ്ണിമായയെ രക്തഹാരം ചാർത്തി അഖിൽ ജീവിത സഖിയാക്കി; വധുവിന് ആഭരണവും വസ്ത്രവും നല്കി അണിയിച്ചൊരുക്കി വരനെ കൈപിടിച്ചേൽപ്പിച്ച് കുട്ടച്ചൻ കാരണവരായി; സി.പി.എം പുതുപ്പള്ളി ബ്രാഞ്ചിന് ആഘോഷമായി ഇന്നു നടന്നത് ഒരു അപൂർവ്വ വിവാഹം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: രക്ഷിതാക്കളില്ലാതെ ഒറ്റപ്പെട്ടു പോയ ഉണ്ണിമായയ്ക്ക് ഇനിയെന്നും അഖിലിന്റെകൂട്ട്. അമ്മയെ കൊലപ്പെടുത്തി അച്ഛൻ ജയിലിൽ ആയതോടെ ഒറ്റപ്പെട്ടുപോയ പെൺകുട്ടിക്ക് മംഗല്യമായി. കോട്ടയത്ത് പുതുപ്പള്ളിയിൽ ഉണ്ണിമായയും അഖിലും തമ്മിലുള്ള വിവാഹത്തിന് ബന്ധുക്കളും നാട്ടുകാരും സാക്ഷികളായി.

വധുവിനായി ആഭരണവും വസ്ത്രവും ആയിരം പേർക്കു സദ്യയുൾപ്പെടെ എല്ലാമൊരുക്കിയത് സി.പി.എം പുതുപ്പള്ളി ബ്രാഞ്ച് പ്രവർത്തകരുടെ ഉത്സാഹത്തിൽ ബ്രാഞ്ച് സെക്രട്ടറി സി എസ് സുധൻ എന്ന കുട്ടച്ചന്റെ വീടിന്റെ മുറ്റത്തൊരുക്കിയ മുല്ലപ്പന്തലിൽ ഉണ്ണിമായയെ അഖിൽ മിന്നുകെട്ടി സ്വന്തമാക്കി. ഇനിയുള്ള ജീവിതത്തിൽ പരസ്പരം തുണയാകാമെന്ന വാഗദാനത്തോടെ

നിർഭാഗ്യങ്ങളുടെ പഴയകാലത്തെ ഉണ്ണിമായ ഇപ്പോൾ മറക്കുന്നു. ഏതൊരാളും ഒറ്റപ്പെട്ടു പോകാവുന്ന ജീവിതാവസ്ഥ. അതെല്ലാം പിന്നിട്ടാണ് ഈ സ്വയംവരപന്തൽ വരെ ഉണ്ണിമായ എത്തിയിരിക്കുന്നത്. കുടുംബത്തിലെ അസ്വാരസ്യങ്ങളെ തുടർന്ന് ഒരു ദുർബ്ബല നിമിഷത്തിലുണ്ടായ അവിവേകം മനസ്സിനെ കീഴ്‌പെടുത്തിയപ്പോൾ അമ്മയെ അച്ഛൻ കൊലപ്പെടുത്തുകയായിരുന്നു. അച്ഛൻ ജയിലിൽ ആയതോടെ ഒറ്റപ്പെട്ടുപോയ പെൺകുട്ടിക്ക് ജീവിതത്തിൽ കൈത്താങ്ങായി എത്തിയത് സി.പി.എം പ്രവർത്തകരായിരുന്നു. അങ്ങിനെയാണ് നിർഭാഗ്യം നിഴൽ വിരിച്ച ജീവിതത്തിൽ വിവാഹത്തിന് വേദിയൊരുങ്ങിയത്.

കോട്ടയം നഗരത്തിൽ താമസിച്ചിരുന്ന ഉണ്ണിമായയുടെ ഏകാന്തവാസത്തിന് കാരണം കുടുംബ കലഹമായിരുന്നു. അച്ഛൻ അമ്മയെ കൊലപ്പെടുത്തി ജയിലിലായതോടെ പെൺകുട്ടി ഒറ്റപ്പെട്ടുപോയി. പിന്നീട് അമ്മയുടെ സഹോദരി പുതുപ്പള്ളി പുത്തൻകാലയിൽ മിനിയുടേയും ഭർത്താവ് ശശിയുടേയും സംരക്ഷണത്തിലായിരുന്നു ഉണ്ണിമായ.

പിന്നീട് പഠനം പൂർത്തിയാക്കി ഒരു സ്വകാര്യ കമ്പനിയിൽ ജോലിയും നേടി. ഇതിനിടെയാണ് പുതുപ്പള്ളി ബസ് സ്റ്റാൻഡിന് സമീപം ഓട്ടോ ഓടിക്കുന്ന പീടിയേക്കൽ വീട്ടിൽ വിമൽ - ഗീതാ ദമ്പതികളുടെ മകൻ അഖിൽ ഉണ്ണിമായയെ കുറിച്ച് അറിയുന്നതും പരിചയപ്പെടുന്നതും. ഉണ്ണിമായയെ ജീവിതസഖിയാക്കാൻ താൽപര്യമുണ്ടെന്ന് സുഹ്യത്തുകളെ അഖിൽ അറിയിച്ചതോടെ കാര്യങ്ങൾ വിവാഹത്തിലേക്ക് നീങ്ങുകയായിരുന്നു.

സി.പി.എം നേതാക്കൾ നേരിട്ട് ഇടപെട്ട് ഇരുവീട്ടുകാരുമായി സംസാരിച്ച് വിവാഹത്തിന് അനുവാദം വാങ്ങി. പുതുപ്പള്ളി ബ്രാഞ്ച് കമ്മറ്റിയുടെ പരിപൂർണ്ണ ചെലവിലാണ് വിവാഹം നടത്തുന്നത്. വധുവിനായി ഏഴ് പവൻ സ്വർണം, വസ്ത്രങ്ങൾ എന്നിവ പാർട്ടി തന്നെ വാങ്ങി. വരനു വേണ്ടി ഒരു സ്വർണ്ണമാല ബ്രാഞ്ചു സെക്രട്ടറി കുട്ടച്ചൻ സമ്മാനമായി നല്കി

ഞായറാഴ്ച ഉച്ചയ്ക്ക് 12.15നായിരുന്നു മുഹൂർത്തം. വിവാഹ ക്ഷണക്കത്തും പാർട്ടിതന്നെ തയ്യാറാക്കി എല്ലാവരേയും ക്ഷണിച്ചു. വിവാഹം ഇതോടെ നാട്ടുകാരുടെ ആഘോഷമായി മാറി. സാമ്പത്തികമായി മെച്ചപ്പെട്ട നിലയിൽ അല്ലാത്ത ഉണ്ണിമായയുടെ മാതൃസഹോദരിക്കും കുടുംബത്തിനും ഒരു തരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാനും സി.പി.എം ശ്രദ്ധിച്ചു്. വധുവിനെ അണിയിച്ചൊരുക്കി മണഡപത്തിലേയ്ക്ക് ആനയിച്ചു. കൈപിടിച്ചു നല്കാൻ കാരണവരായി ബ്രാഞ്ചു സെക്രട്ടറി കുട്ടച്ചൻ. വിവാഹത്തിന് ശേഷം കുട്ടച്ചന്റെ ചെങ്ങളക്കാട്ട് വീട്ടിൽ ആയിരത്തിലേറെ പേർക്ക് വിഭവസമൃദ്ധമായ സദ്യയും വിളമ്പി

തനിക്ക് ആരും ഇല്ല എന്ന തോന്നൽ ഉണ്ണിമായക്ക് ഇനി ഉണ്ടാവില്ല. പുതുപ്പള്ളിയിലെ നാട്ടുകാർ ഒന്നടങ്കം വിവാഹത്തിൽ പങ്കെടുത്തു. സിപിഎമ്മിന്റെ യും ഇടതു പക്ഷത്തേയും ജില്ലാ സംസ്ഥാന നേതാക്കളും ഈ മുഹൂർത്തത്തിന് സാക്ഷിയാവാനെത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP