Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഈജിപ്തിനും സുഡാനും ഇടയിലുള്ള 800 സ്‌ക്വയർ മൈൽ രാജ്യം എന്റേതെന്ന് പ്രഖ്യാപിച്ച് ഒരു ഇന്ത്യക്കാരൻ; 'കിങ്ഡം ഓഫ് ദീക്ഷിത്' എന്നു പേരുമിട്ടു; കൈവശപ്പെടുത്താൻ നിരവധി പേർ ശ്രമിച്ചിരുന്നുവെങ്കിലും ഇതുവരെ സാധിക്കാത്ത അവകാശികളില്ലാത്ത ദ്വീപുസമൂഹം സ്വന്തമാക്കിയെന്ന യുവാവിന്റെ പ്രഖ്യാപനം വൻ വിവാദത്തിൽ

ഈജിപ്തിനും സുഡാനും ഇടയിലുള്ള 800 സ്‌ക്വയർ മൈൽ രാജ്യം എന്റേതെന്ന് പ്രഖ്യാപിച്ച് ഒരു ഇന്ത്യക്കാരൻ; 'കിങ്ഡം ഓഫ് ദീക്ഷിത്' എന്നു പേരുമിട്ടു; കൈവശപ്പെടുത്താൻ നിരവധി പേർ ശ്രമിച്ചിരുന്നുവെങ്കിലും ഇതുവരെ സാധിക്കാത്ത അവകാശികളില്ലാത്ത ദ്വീപുസമൂഹം സ്വന്തമാക്കിയെന്ന യുവാവിന്റെ പ്രഖ്യാപനം വൻ വിവാദത്തിൽ

മറുനാടൻ ഡെസ്‌ക്ക്

കൊയ്‌റോ: ആരോരും അവകാശികളില്ലാതെ കിടക്കുന്നതും ഈജിപ്തിനും സുഡാനും ഇടയിൽ സ്ഥിതി ചെയ്യുന്നതുമായ 800 സ്‌ക്വയർ മൈൽ വിസ്തൃതിയുള്ള പ്രദേശത്തേക്ക് കടന്ന് കയറി ഇന്ത്യക്കാരനായ സുയാഷ് ദീക്ഷിത് സ്വന്തം രാജ്യം പ്രഖ്യാപിച്ചു. ഈജിപ്തിന്റെ അതിർത്തിക്ക് തെക്ക് ഭാഗത്ത് നിലകൊള്ളുന്ന ബിൽ താവിൽ എന്നറിയപ്പെടുന്ന ചെറിയ ദ്വീപ സമൂഹത്തിലേക്ക് കടന്ന് കയറിയ ഇയാൾ അവിടെ 'കിങ്ഡം ഓഫ് ദീക്ഷിത്' പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ സംഗതി വൻ വിവാദമായിത്തീരുകയും ചെയ്തു. മനുഷ്യവാസമില്ലാത്ത ഈ പ്രദേശം ഒരൊറ്റ രാജ്യത്തിന്റെയും കീഴിലല്ല നിലകൊള്ളുന്നത്. ഇത് കൈവശപ്പെടുത്താൻ നിരവധി പേർ ശ്രമിച്ചിരുന്നുവെങ്കിലും ഇതു വരെ സാധിച്ചിട്ടില്ല.

ബിർ താവിൽ എന്ന വാക്കിന് അറബിയിൽ ആഴമുള്ള കിണർ എന്നാണർത്ഥം. മനുഷ്യന് ജീവിക്കാൻ സാഹചര്യമുണ്ടായിട്ടും യാതൊരു രാജ്യത്തിന്റെയോ സ്റ്റേറ്റിന്റെയോ ഭാഗമല്ലാതെ നിലകൊള്ളുന്ന ഭൂമിയിലെ ഏക പ്രദേശമെന്ന ഖ്യാതിയും ബിൽ താവിലിനുണ്ട്.കഴിഞ്ഞ നൂറോളം വർഷങ്ങളായി മനുഷ്യവാസമില്ലാത്ത പ്രദേശമാണിത്. ഇന്ത്യയിലെ ഇൻഡോറിൽ നിന്നും ബിൽ താവിൽ വരെ യാത്ര ചെയ്ത് ഇവിടുത്തെ ആദ്യ രാജാവായി തന്നെ സ്വം പ്രഖ്യാപിക്കുകയായിരുന്നു ദീക്ഷിത് ചെയ്തത്...തന്റെ പുതിയ രാജ്യത്തേക്ക് വിദേശനിക്ഷേപവും പൗരത്വത്തിനുള്ള അപേക്ഷയും ക്ഷണിക്കുന്നുവെന്ന് ദീക്ഷിത് ഫേസ്‌ബുക്കിൽ പോസ്റ്റിടുകയും ചെയ്തിരുന്നു.

തന്റെ ഈ മാതൃഭൂമിയുടെയും ഇവിടുത്തെ പൗരന്മാരുടെയും അഭിവയോധികിക്ക് വേണ്ടി താൻ പ്രയത്നിക്കുമെന്നും ദീക്ഷിത് ഉറപ്പേകുകയും ചെയ്തിരുന്നു. താൻ ഇവിടേക്ക് നടത്തിയ യാത്രയുടെ വിശദാംശങ്ങളും ദീക്ഷിത് പങ്ക് വയ്ക്കുന്നുണ്ട്. ഇവിടേക്ക് വരാൻ ഈജിപിഷ്യൻ സൈന്യം തനിക്ക് അനുവാദം തന്നിരുന്നുവെന്നാണ് ഇയാൾ അവകാശപ്പെട്ടിരിക്കുന്നത്.

ഇതൊരു ഐതിഹാസികമായ യാത്രയായിരുന്നുവെന്നും അബു സിംബലിൽ നിന്നും പുലർച്ചെ നാലിനായിരുന്നു അത് ആരംഭിച്ചിരുന്നതെന്നും ദീക്ഷിത് വിവരിക്കുന്നു. അവിടുത്തെ മിലിട്ടറി ഏരിയകളുടെ ഫോട്ടോ എടുക്കരുതെന്നും ഒരു ദിവസത്തിനകം മടങ്ങിയെത്തണമെന്നും വിലയേറിയ വസ്തുക്കൾ കൊണ്ട് പോകരുതെന്നുമുള്ള മൂന്ന് നിർദ്ദേശങ്ങളായിരുന്നു തനിക്ക് ഈജിപ്ഷ്യൻ സൈന്യമേകിയിരുന്നതെന്നും ദീക്ഷിത് പറയുന്നു.

ബിർ താവിലിൽ എത്തിയ പാടെ ദീക്ഷിത് അവിടെ ഒരു വിത്ത് നടുകയും രണ്ടിടത്തായി തന്റെ പതാക നാട്ടുകയും ചെയ്തു. തുടർന്ന് ഈ സ്ഥലത്തെ കിങ്ഡം ഓഫ് ദീക്ഷിത് ആയി പ്രഖ്യാപിക്കുകയുമായിരുന്നു. താനല്ല ഈ പ്രദേശം സ്വന്തമാക്കിയെന്ന പ്രഖ്യാപനം ആദ്യമായി നടത്തുന്നതെന്ന് തനിക്കറിയാമെന്നും ദീക്ഷിത് പ റയുന്നു. ഇതിന് മുമ്പ് അഞ്ച് മുതൽ പത്ത് വരെ നാടോടികൾ ഇത് ചെയ്തിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

എന്നാൽ ഇത് ഇപ്പോൾ തന്റെ ഭൂമിയാണെന്നും തന്റെ നിയമപ്രകാരം ഇവിടെ ഔദ്യോഗികമായി വിത്തുകൾ നട്ടിരിക്കുന്നുവെന്നും ഇനി ആർക്കെങ്കിലും ഇവിടെ അവകാശം സ്ഥാപിക്കണമെങ്കിൽ തന്നോട് യുദ്ധം ചെയ്യാമെന്നുമായിരുന്നു ദീക്ഷിത് പ്രഖ്യാപിച്ചിരുന്നത്. തന്റെ ആവശ്യം ഉന്നയിച്ച് യുഎന്നിന് ഇ മെയിൽ ചെയ്യാൻ ഒരുങ്ങുകയാണെന്നും ദീക്ഷിത് വെളിപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP