Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഐവി ശശിയുടെ ഓർമ്മകളിൽ സീമയും മക്കളും മഹാറാണിയിലെ 106 ാം നമ്പർ മുറിയിൽ; പ്രിയപ്പെട്ടവന് ഇഷ്ടപ്പെട്ട ഹോട്ടൽ മുറിയിൽ താമസിച്ച് വികാരനിർഭരയായി സീമ; മലയാളത്തിന്റെ പ്രിയ നായിക കോഴിക്കോട്ടെത്തിയത് തിരുനാവായ നവാമുകുന്ദ ക്ഷേത്രത്തിൽ ഐവി ശശിയുടെ ചിതാ ഭസ്മം നിമജ്ജനം ചെയ്യാൻ പോകുന്ന വഴിയേ; ശശിയേട്ടന്റെ ഓർമ്മകൾ പങ്കിടാൻ ഒത്തുചേർന്ന് ലിബർട്ടി ബഷീറും പി വി ഗംഗാധരനും

ഐവി ശശിയുടെ ഓർമ്മകളിൽ സീമയും മക്കളും മഹാറാണിയിലെ 106 ാം നമ്പർ മുറിയിൽ; പ്രിയപ്പെട്ടവന് ഇഷ്ടപ്പെട്ട ഹോട്ടൽ മുറിയിൽ താമസിച്ച് വികാരനിർഭരയായി സീമ; മലയാളത്തിന്റെ പ്രിയ നായിക കോഴിക്കോട്ടെത്തിയത് തിരുനാവായ നവാമുകുന്ദ ക്ഷേത്രത്തിൽ ഐവി ശശിയുടെ ചിതാ ഭസ്മം നിമജ്ജനം ചെയ്യാൻ പോകുന്ന വഴിയേ; ശശിയേട്ടന്റെ ഓർമ്മകൾ പങ്കിടാൻ ഒത്തുചേർന്ന് ലിബർട്ടി ബഷീറും പി വി ഗംഗാധരനും

കോഴിക്കോട്: ഐവി ശശിയുടെ ഓർമ്മകളുമായി ഭാര്യ സീമയും മക്കളും കോഴിക്കോട്ടെത്തി. ഐവി ശശിക്ക് വീട് പോലെ പ്രിയപ്പെട്ട ഹോട്ടൽ മഹാറാണിയിലെ 106-ാം നമ്പർ മുറി തന്നെയാണ് സീമയും മക്കളും താമസിക്കാനായി തെരഞ്ഞെടുത്തത്. ആ മുറിയിൽ കഴിയുന്ന ഓരോ നിമിഷവും ഐവി ശശിയുടെ സമാപ്യം അവർ അനുഭവിച്ചു. ഒടുവിൽ നിറ കണ്ണുകളോടെയാണ് സീമയും കുടുംബവും ആ മുറി വിട്ട് ചെന്നൈയിലേക്ക് യാത്രയായത്.

തിരുനാവായ നവാമുകുന്ദ ക്ഷേത്രത്തിൽ ഐവി ശശിയുടെ ചിതാ ഭസ്മം നിമജ്ജനം ചെയ്യാനാണ് സീമയും കുടുംബവും കോഴിക്കോട്ടെത്തിയത്. വ്യാഴാഴ്ച രണ്ട് മണിയോടെയാണ് മക്കളായ അനിക്കും അനുവിനും ഒപ്പം സീമ കോഴിക്കോട്ടെത്തിയത്. ഐവി ശശിക്കും ഏറ്റവും പ്രിയപ്പെട്ട ഹോട്ടൽ മഹാറാണിയും അതിലെ 106-ാം നമ്പർ മുറിയുമാണ് സീമയും മക്കളും താമസിക്കാനായി തെരഞ്ഞെടുത്തത്. വന്ന ഉടനെ ഐവി ശശിയുടെ ചിതാ ഭസ്മം സഹോദരൻ ഐവി ശശാങ്കന്റെ വീട്ടിൽ എത്തിച്ചു. തുടർന്ന് നേരെ ഹോട്ടലിലേക്ക് തിരിച്ചു പോന്നു. ഐവി ശശിയുടെ ഓർമ്മകൾ കൂടുതലും ഉറങ്ങി കിടക്കുന്നത് ആ മുറിയിലാണ് എന്നതുക്കൊണ്ടാണ് കുടുംബം അവിടെ തന്നെ താമസിക്കാൻ തീരുമാനിച്ചത്. അവിടെ കഴിയുന്ന ഓരോ നിമിഷവും ഐവി ശശി കൂടെയുള്ളതുപോലെയായിരുന്നു അവർക്ക്.

വെള്ളിയാഴ്ച പുലർച്ചെ നാല് മണിയോടെ കുടുംബം ചിതാഭസ്മം നിമജ്ജനം ചെയ്യാനായി തിരുന്നാവായയിലേക്ക് പുറപ്പെട്ടു. തുടർന്ന് നാവാമുകുന്ദ ക്ഷേത്ര കടവിൽ വെച്ച് ചടങ്ങുകൾ പൂർത്തിയാക്കി. ഉച്ചയോടെ വീണ്ടും ഹോട്ടലിലേക്ക് തിരിച്ചെത്തി. അപ്പോഴേക്കും നിർമ്മാതാവ് പിവി ഗംഗാധരൻ, ഭാര്യ, നിർമ്മാതാവ് ലിബർട്ടി ബഷീർ തുടങ്ങിയവർ സീമയേയും കുടുംബത്തേയും കാണാൻ എത്തിയിരുന്നു. പിന്നെ എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിച്ചു.

ഭക്ഷണ ശേഷം വീണ്ടും സീമയും മക്കളും 106 ാം നമ്പർ മുറിയിലെ ഓർമ്മകളിൽ മുഴുകി. ഇതിനിടയിൽ ജീവനക്കാരുമായി സൗഹൃദം പങ്കു വെയ്ക്കാനും അവരോടൊന്നിച്ച് ഫോട്ടോ എടുക്കാനും സീമ മറന്നില്ല. ഇന്ന് രാവിലെയാണ് കുടുംബം ചെന്നൈയിലേക്ക് തിരിച്ചു പോയത്. മുറി വിട്ട് പുറത്തിറങ്ങുമ്പോൾ എല്ലാവരുടേയും കണ്ണുകൾ ഈറനണിഞ്ഞിട്ടുണ്ടായിരുന്നു. അത്യന്തം ഹൃദയ ഭാരത്തോടെയാണ് സീമയും കുടുംബവും ആ മുറിയിൽ കഴിച്ചു കൂട്ടിയതെന്ന് ഹോട്ടൽ മാനേജർ പോൾ കുര്യൻ മറുനാടൻ മലയാളിയോട് പറഞ്ഞു.

ഐവി ശശിയുടെ സിനിമാ ലോകത്തെ വളർച്ചയോടൊപ്പം എന്നും ഒരു നിഴലായി 106 ാം നമ്പർ മുറിയുണ്ടായിരുന്നു. ആദ്യ സിനിമയായ ഉത്സവം മുതൽ അദ്ദേഹത്തിന് ഈ മുറിയോട് വല്ലാത്ത അടുപ്പമായിരുന്നു ഉണ്ടായത്. അങ്ങാടി, നാൽക്കവല, കള്ളനും പൊലീസും അങ്ങനെ നിരവധി സിനിമകൾക്ക് ജന്മം നൽകിയത് ഈ മുറിയിൽ വച്ചായിരുന്നു. കോഴിക്കോട് എത്തിയാൽ അദ്ദേഹെ താമസിക്കുന്നത് ഈ മുറിയിലായിരുന്നു. അടുത്തിടെ ഐവി ശശിക്ക് കോഴിക്കോട് വെച്ച് നൽകിയ ആദരം ഏറ്റുവാങ്ങാനായി എത്തിയപ്പോളും അദ്ദേഹം താമസിച്ചത് ഇവിടെയായിരുന്നു. ഹോട്ടൽ സ്വന്തം വീട് പോലെ കരുതിയിരുന്ന ഐവി ശശി ഇവിടെയുള്ള ജീവനക്കാരുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു.

ഇവിടുത്തെ ജീവനക്കാർ ഐവി ശശിയുടെ പല സിനിമകളിലും ചെറിയ വേഷങ്ങൾ ചെയ്തിട്ടുമുണ്ട്. കോഴിക്കോട് വെച്ച് ചെയ്യുന്ന എല്ലാ സിനിമകളിലും ഒന്നോ രണ്ടോ സീൻ ഇവിടെ വെച്ച് ചിത്രീകരിക്കണമെന്ന് ഐവി ശശിയുടെ നിർബന്ധമായിരുന്നു. അത് ഒരു ഭാഗ്യ ഘടകമായി അദ്ദേഹം കരുതി പോന്നു. 106 ാം നമ്പർ മുറിയും പല സിനിമകളിലും കടന്നു വന്നിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP