Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എന്നെ മാത്രം മുരളി കാണാതെ പോയി; ഞാൻ ജീവിച്ചിരിപ്പുണ്ടെന്ന് അറിഞ്ഞില്ലല്ലോ! ഒരുപൂവിറുത്തുവയ്ക്കാനുള്ള അവസരം എനിക്ക് തരാമായിരുന്നു; ഒഎൻവി കാവ്യസ്മൃതിയിൽ എഴുതാൻ അവസരം തരാതിരുന്നതിൽ പിരപ്പൻകോട് മുരളിയോട് പരിഭവിച്ച് സുഗതകുമാരി

എന്നെ മാത്രം മുരളി കാണാതെ പോയി; ഞാൻ ജീവിച്ചിരിപ്പുണ്ടെന്ന് അറിഞ്ഞില്ലല്ലോ! ഒരുപൂവിറുത്തുവയ്ക്കാനുള്ള അവസരം എനിക്ക് തരാമായിരുന്നു; ഒഎൻവി കാവ്യസ്മൃതിയിൽ എഴുതാൻ അവസരം തരാതിരുന്നതിൽ പിരപ്പൻകോട് മുരളിയോട് പരിഭവിച്ച് സുഗതകുമാരി

തിരുവനന്തപുരം: ഒഎൻവിയെ കുറിച്ച് പഠനഗ്രന്ഥം തയ്യാറാക്കിയപ്പോൾ തനിക്ക് എഴുതാൻ അവസരം നൽകാത്തത്തിൽ കവയിത്രി സുഗതകുമാരിക്ക് പരിഭവം. ഒഎൻവി കാവ്യസ്മൃതി എന്ന പുസ്തകത്തിന്റെ പ്രകാശനവേളയിലാണ് സുഗതകുമാരി പരിഭവമറിയിച്ചത്. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പുസ്തകം തയ്യാറാാക്കിയത് പിരപ്പൻകോട് മുരളിയാണ്. മുരളി വേദിയിലിരിക്കെയാണ് സുഗതകുമാരി അതൃപ്തി അറിയിച്ചത്.

' എല്ലാവരും എഴുതിയിരിക്കുന്നു.പെങ്ങളേ, എന്നുവിളിച്ച് ഒഎൻവി കൈപിടിച്ച് കൊണ്ടുനടന്നയാളാണ് ഞാൻ.അദ്ദേഹത്തെ കുറിച്ച് തയ്യാറാക്കിയ ഓർമ്മപൂക്കൾക്കിടയിൽ ഒരു പൂവിറുത്തുവയ്ക്കാനുള്ള അവസരം എനിക്കും തരാമായിരുന്നു.അദ്ദേഹത്തിന്റെ എൺപതാം പിറന്നാളിന് സ്‌നേഹിച്ച്‌കൊതിതീരാത്ത കവി എന്ന പേരിൽ ഞാനൊരു കവിതയെഴുതി.അതവിടെ വായിച്ചു.ഞാൻ മരിക്കുമ്പോൾ ഒരുപാടുപേർ എഴുതും.എന്നാൽ ജീവിച്ചിരിക്കുമ്പോൾ കിട്ടുന്ന ഈ നല്ല വാക്ക് ദാഹിച്ചവന് കിട്ടിയ ഒരുകവിൾ വെള്ളം പോലെയാണെന്ന് അന്നദ്ദേഹം പറഞ്ഞു.എന്നിട്ടും തന്നെ മാത്രം എന്തുകൊണ്ട് മുരളി കാണാതെ പോയി.ഞാൻ ജീവിച്ചിരിപ്പുണ്ടെന്ന് അറിഞ്ഞില്ലല്ലോ!'

സുഗതകുമാരിക്ക് മറുപടി നൽകാൻ പിരപ്പൻകോട് മുരളി തയ്യാറായെങ്കിലും ഒന്നും കേൽക്കാൻ നിൽക്കാതെ അവർ വേദി വിട്ടു.തെറ്റ് പൂർണമായും തന്റേതാണെന്നും രണ്ടാം പതിപ്പിൽ സുഗതകുമാരിയെ കൊണ്ട് എഴുതിക്കുമെന്നും അദ്ദേഹം ക്ഷമാപണം നടത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP