Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്‌കാരം സച്ചിദാനന്ദന്; ഈ വർഷം മുതൽ അഞ്ചുലക്ഷമാക്കി ഉയർത്തിയ പുരസ്‌കാരത്തുക ആദ്യം ലഭിക്കുന്നത് കവിയും വിവർത്തകനും നിരൂപകനുമായ മലയാള പ്രതിഭയ്ക്ക്; പുരസ്‌കാരം സമഗ്ര സംഭാവനയ്ക്ക്

ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്‌കാരം സച്ചിദാനന്ദന്; ഈ വർഷം മുതൽ അഞ്ചുലക്ഷമാക്കി ഉയർത്തിയ പുരസ്‌കാരത്തുക ആദ്യം ലഭിക്കുന്നത് കവിയും വിവർത്തകനും നിരൂപകനുമായ മലയാള പ്രതിഭയ്ക്ക്; പുരസ്‌കാരം സമഗ്ര സംഭാവനയ്ക്ക്

തിരുവനന്തപുരം: ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്‌കാരം കവിയും വിവർത്തകനും നിരൂപകനുമായ കെ. സച്ചിദാനന്ദന്. സാഹിത്യത്തിന് സംസ്ഥാന സർക്കാർ നൽകുന്ന ഏറ്റവും വലിയ പുരസ്‌കാരമാണിത്. വാർത്താസമ്മേളനത്തിൽ മന്ത്രി എ.കെ. ബാലനാണു പുരസ്‌കാരം പ്രഖ്യാപിച്ചത്. സാഹിത്യ അക്കാദമി ചെയർമാൻ വൈശാഖൻ അധ്യക്ഷനായ സമിതിയാണു ജേതാവിനെ നിർണയിച്ചത്. അഞ്ച് ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമാണു പുരസ്‌കാരം. ഒന്നര ലക്ഷമായിരുന്ന പുരസ്‌കാരത്തുക ഈ വർഷം മുതലാണ് അഞ്ച് ലക്ഷമായി ഉയർത്തിയത്.

കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാർഡുകൾ ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾക്കു സച്ചിദാനന്ദൻ അർഹനായിട്ടുണ്ട്. 1946 മെയ്‌ 28നു തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ ജനിച്ച സച്ചിദാനന്ദൻ തർജമകളടക്കം അൻപതോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 'മറച്ചു വച്ച വസ്തുക്കൾ' എന്ന കവിതാ സമാഹാരത്തിന് 2012ലാണ് സച്ചിദാനന്ദന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്. 1989, 1998, 2000, 2009, 2012 എന്നീ വർഷങ്ങളിൽ കേരള സാഹിത്യ അക്കാദമി അവാർഡുകൾക്കും സച്ചിദാനന്ദൻ അർഹനായി.

ലോകസാഹിത്യത്തിലെ പ്രതിഭകളെ വിവർത്തനത്തിലൂടെ മലയാളികൾക്കു പരിചയപ്പെടുത്തിയതിൽ സച്ചിദാനന്ദനു മുഖ്യപങ്കുണ്ട്. 2012-ൽ 'മറന്നു വച്ച വസ്തുക്കൾ' എന്ന കവിതാ സമാഹാരത്തിനു കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി പ്രസിദ്ധീകരണമായ ഇന്ത്യൻ ലിറ്ററേച്ചറിന്റെ എഡിറ്ററായിരുന്നു. ഒന്നിലേറെ തവണ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ സച്ചിദാനന്ദനെ 2010ൽ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നൽകി ആദരിച്ചു. 2012ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.

എഴുത്തച്ഛനെഴുതുമ്പോൾ, സച്ചിദാനന്ദന്റെ കവിതകൾ, ദേശാടനം, ഇവനെക്കൂടി, കയറ്റം, സാക്ഷ്യങ്ങൾ, അപൂർണ്ണം, വിക്ക്, മറന്നു വച്ച വസ്തുക്കൾ, വീടുമാറ്റം, മലയാളം, കവിബുദ്ധൻ, സംഭാഷണത്തിനൊരു ശ്രമം തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികൾ. പടിഞ്ഞാറൻ കവിതകൾ, മൂന്നാം ലോക കവിത എന്നിവയാണു പ്രധാന വിവർത്തന കവിത സമാഹാരങ്ങൾ. നാടകങ്ങൾ, യാത്രാവിവരണങ്ങൾ, പഠനങ്ങൾ, ലേഖനസമാഹാരങ്ങൾ എന്നിവയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1996 മുതൽ 2006 വരെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായും സച്ചിദാനന്ദൻ സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ ട്രാൻസ്ലേഷൻ വകുപ്പിൽ പ്രൊഫസറും വകുപ്പ് മേധാവിയുമാണ് സച്ചിദാനന്ദൻ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP