Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കുത്തക ഉറപ്പിക്കാൻ എവിടെയും ചാക്കിട്ടുപിടിക്കും! കാലിക്കറ്റ് ലിറ്റററി ഫെസ്റ്റിന് പിന്നാലെ ഷാർജ ബുക്ക് ഫെസ്റ്റിലും കുത്തക ഉറപ്പിക്കാൻ ഡിസി ബുക്‌സ്; ഷാർജ സർക്കാരിന്റെ ചെലവിൽ നടക്കുന്ന ഫെസ്റ്റിൽ മലയാളി എഴുത്തുകാരെ ക്ഷണിക്കുന്നത് ഡിസി; ചാക്കിട്ടുപിടുത്തത്തിനെതിരെ അന്വേഷണം വേണമെന്ന് പ്രസാധകരുടെ പുതിയ സംഘടനയായ 'പുസ്തകം'

കുത്തക ഉറപ്പിക്കാൻ എവിടെയും ചാക്കിട്ടുപിടിക്കും! കാലിക്കറ്റ് ലിറ്റററി ഫെസ്റ്റിന് പിന്നാലെ ഷാർജ ബുക്ക് ഫെസ്റ്റിലും കുത്തക ഉറപ്പിക്കാൻ ഡിസി ബുക്‌സ്; ഷാർജ സർക്കാരിന്റെ ചെലവിൽ നടക്കുന്ന ഫെസ്റ്റിൽ മലയാളി എഴുത്തുകാരെ ക്ഷണിക്കുന്നത് ഡിസി; ചാക്കിട്ടുപിടുത്തത്തിനെതിരെ അന്വേഷണം വേണമെന്ന് പ്രസാധകരുടെ പുതിയ സംഘടനയായ 'പുസ്തകം'

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പുസ്തക പ്രസാധന രംഗത്ത് ഡിസി ബുക്‌സ് അനർഹമായി ആനുകൂല്യങ്ങൾ പിടിച്ചുപറ്റുന്നുവെന്ന ആരോപണങ്ങൾ ശക്തമാകുന്നു. കാലിക്കറ്റ് ലിറ്റററി ഫെസ്റ്റ് സ്വന്തം പ്രസ്ഥാനമായി കൊണ്ടുനടക്കുകയും, സർക്കാർ സൗജന്യങ്ങൾ നേടുകയും ചെയ്യുന്നുവെന്ന ആക്ഷപത്തിന് പിന്നാലെ ഷാർജ ബുക്ക് ഫെസ്റ്റിലെ മലയാളി വിഭാഗം ഡിസി കുത്തകയാക്കുന്നുവെന്നാണ് ഒടുവിലത്തെ പരാതി.

നവംബർ ഒന്ന് മുതൽ നടക്കുന്ന ഷാർജ ബുക്ക് ഫെസ്റ്റിവലിനായി കോടിക്കണക്കിന് ദിർഹമാണ് ഷാർജാ സർക്കാർ ചെലവഴിക്കുന്നത്. ലോകമെങ്ങുമുള്ള വിവിധ ഭാഷകളിലെ ലക്ഷക്കണക്കിന് പുസ്തകങ്ങളും നൂറുകണക്കിന് ഏഴുത്തുകാരും എത്തുന്ന മേളയിലെ മലയാളം വിഭാഗം ഇപ്പോൾ ഡിസിയുടെ കൈയിലാണ്.

മേളയുടെ നടത്തിപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരിലെ ഒരു മലയാളിയെ ചാക്കിലാക്കിയാണ് ഡിസിയുടെ ഒപ്പറേഷൻ. ഷാർജാ സർക്കാരിന്റെ അതിഥികളായാണ് എഴുത്തുകാരെ മേളയിൽ എത്തിക്കുന്നത്. മുഴുവൻ ചെലവും സർക്കാർ വഹിക്കും. എന്നാൽ, മലയാളികളായ എഴുത്തുകാരെ ക്ഷണിക്കുന്നത് ഡിസി ആണ്. മോഹൻകുമാർ എന്ന ഒരു മലയാളി ഉദ്യോഗസ്ഥൻ വഴിയാണ് ഇത് നടത്തുന്നത്. ഷാർജാ സർക്കാരിന്റെ ചെലവിലാണ് എത്തിയതെന്ന് അറിയാത്ത കേരളത്തിലെ എഴുത്തുകാർക്കാകട്ടെ ഡിസിയോട് തീർത്താൽ തീരാത്ത കടപ്പാടും.

മേളയിലെത്തുന്ന എഴുത്തുകാരെ ഡിസിയുടെ പ്രചാരണ പരിപാടികൾക്കാണ് ഉപയോഗിക്കുന്നത്. ഡിസിയുടെ പവലിയന് വലിയ പ്രധാന്യം കിട്ടുന്ന രീതിയിലാണ് മേളയിലെ മറ്റ് ഇടപാടുകളും.നേരത്ത 'ഇന്ത്യാ ഫോക്കസ്' ആയി ഷാർജയിൽ നടന്ന ബുക്ക് ഫെസറ്റിവലിലും സമാനമായ തട്ടിപ്പ് നടന്നിരുന്നു. മോഹൻകുമാറിനെ ഉപയോഗിച്ച് അന്ന് സ്വന്തം സെയിൽസ്മാന്മാരെ അടക്കം ഡിസി ഫെസ്റ്റിവൽ ചെലവിൽ കൊണ്ടുവന്നിരുന്നു. സ്വന്തം സ്ഥാപനത്തിന്റെ ബ്രോഷർ പോലും ഷാർജാ സർക്കാരിന്റെ പണം വാങ്ങി അച്ചടിച്ച സംഭവും അന്നുണ്ടായി. മേളയുടെ പ്രചരണാർത്ഥം എന്ന പേരിലായിരുന്നു ഇത്.

പുതിയതായി മലയാളത്തിൽ രൂപം കൊണ്ട പ്രസാധകരുടെ സംഘടനായ 'പുസ്തകം' ഇതുസംബന്ധിച്ച അന്വേഷണം ആവശ്യപ്പെട്ട് ഷാർജാ സർക്കാരിന് കത്തുനൽകാനൊരുങ്ങുകയാണ്. പുസ്തക പ്രസാധക രംഗത്തെ ഡിസിയുടെ ഇടപെടലുകൾക്കെതിരെയാണ് പുതിയ സംഘടന. ഡി സി ബുക്സ് മാത്രം കുറേക്കാലമായി സർക്കാർ സൗജന്യങ്ങൾ ഇരുചെവി അറിയാതെ കൊണ്ടുപേകുന്നതിന് എതിരെയാണ് സംഘടിത നീക്കം. സർക്കാരിന്റെ കീഴിലെ സാസ്‌കാരിക സ്ഥാപനങ്ങളെ മറയാക്കിയാണ് ഡിസി മിക്ക സൗജന്യങ്ങളും സംഘടിപ്പിക്കുന്നുവെന്നാണ് ഇവരുടെ പരാതി.

ശ്രേയാംസ് കുമാർ (മാതൃഭൂമി), ഡോ. എം കെ മുനീർ (ഒലീവ്), എൻ ഇ മനോഹരൻ(പൂർണ്ണ) തുടങ്ങിയവരാണ് സംഘടനയുടെ തലപ്പത്ത്. മാതൃഭൂമി, ഗ്രീൻ ബുക്സ്, ഒലീവ്, പുർണ്ണ, ചിന്ത, കൈരളി, പ്രഭാത്, ലിപി തുടങ്ങിയ 20ഓളം പ്രസാധാകരാണ് അംഗങ്ങൾ. കാലിക്കറ്റ് ലിറ്റററി ഫെസ്റ്റ്, ഡിസി സ്വന്തം പ്രസ്ഥാനമായി ഇപ്പോൾ നടത്തുകയാണ്. ഇതിന് വേണ്ടി ഡിസി ബുക്സിന് ഒരു വൻതുക നൽകാനുള്ള ശുപാർശ കേരള സാഹിത്യ അക്കാദമിയേലക്ക് മന്ത്രി തോമസ് ഐസക്കിന്റെ ഓഫീസിൽ നിന്ന് അടുത്തിടെ പോയതാണ് പുതിയ സംഘടനയുടെ രൂപീകരണത്തിലേക്ക് കാര്യങ്ങളെത്തിയത്.

എന്നാൽ ചില ഉദ്യോഗസ്ഥർ ഉടക്കിട്ടതുകൊണ്ട് പണം അനുവദിച്ചില്ല. എന്നാൽ ടൂറിസം വകുപ്പിൽ നിന്ന് ഇതിനായി ലക്ഷക്കണക്കിന് രൂപ കൊടുത്തു. കുറേ കാലമായി ടൂറിസം വകുപ്പിൽ നിന്ന് ഡിസിക്ക് കിട്ടുന്ന പണത്തിന്റെ ഉപയോഗത്തെക്കുറിച്ച് റീ ഓഡിറ്റിങ് ആവശ്യപ്പെടാനുള്ള നീക്കം സംഘടന തുടങ്ങിയിട്ടുണ്ട്. ഡി സി ബുക്സ് ഒരു സ്വകാര്യ സ്ഥാപമാണെന്നത് പോലും മറന്നാണ് സർക്കാർ തല സൗജന്യങ്ങൾ പലതും. സാഹിത്യ കുതുഹികളായ ഉദ്യോഗസ്ഥരുടേയും മറ്റും ആ ദൗർബല്യം മുതലാക്കിയാണ് ഡിസി യുടെ ഓപ്പറേഷനെന്നാണ് പുസ്തകം സംഘടന ആരോപിക്കുന്നത്. എല്ലാവർക്കും നീതി കിട്ടണമെന്നാണ് ആവശ്യം.

മന്ത്രി തോമസ് ഐസക്കും എം ബേബിയും ഡിസിക്ക് എന്തും ചെയ്യാൻ തയ്യാറായി നിൽക്കുന്നവരാണ്. ടി പി ചന്ദ്രശേഖരൻ വധക്കേസിന്റെ സമയത്ത് വെട്ടുവഴി കവിതകൾ എന്ന പുസ്തകം ഇറക്കിയ പ്രസാധകർക്ക് വേണ്ടിയാണ് ഇരുവരും ഇങ്ങനെ സേവന സന്നദ്ധരായി നിൽക്കുന്നതെന്നതാണ് ചിന്ത പോലെയുള്ള പ്രസാധകരുടെ പരാതി. സംസ്ഥാന സർക്കാരിലെ ഉന്നതരെ സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താനുള്ള നീക്കങ്ങൾ പുസ്തകം എന്ന സംഘടന വഴി ഇപ്പോൾ ഗൗരവമായി നടക്കുകയാണ്.സി.പി.എം നിയന്ത്രണത്തിലൂള്ള ചിന്തയും ഈ കൂട്ടായ്മയിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP