Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നടിയുടെ സംഭവത്തിൽ പണം കൊടുക്കാമെന്ന് പറഞ്ഞെങ്കിലും പണം കൊടുത്തില്ല; അതുമായി ബന്ധപ്പെട്ടവർ ജയിലിലും; ഈ അവസ്ഥയിലാണ് ആക്രമിക്കുമെന്ന ഭീഷണി ദിലീപിനുണ്ടായതെന്ന് പല്ലിശേരി; താരരാജാവിനെ ഭയപ്പെടുത്തുന്നത് പൾസറിന്റെ സുഹൃത്തുക്കളുടെ ഫോൺ ഭീഷണിയോ? പല്ലിശേരിയുടെ വെളിപ്പെടുത്തൽ ഇങ്ങനെ

നടിയുടെ സംഭവത്തിൽ പണം കൊടുക്കാമെന്ന് പറഞ്ഞെങ്കിലും പണം കൊടുത്തില്ല; അതുമായി ബന്ധപ്പെട്ടവർ ജയിലിലും; ഈ അവസ്ഥയിലാണ് ആക്രമിക്കുമെന്ന ഭീഷണി ദിലീപിനുണ്ടായതെന്ന് പല്ലിശേരി; താരരാജാവിനെ ഭയപ്പെടുത്തുന്നത് പൾസറിന്റെ സുഹൃത്തുക്കളുടെ ഫോൺ ഭീഷണിയോ? പല്ലിശേരിയുടെ വെളിപ്പെടുത്തൽ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ദിലീപ് നേരിടുന്നത് ജയിലിനുള്ളി കഴിയുന്നവരുടെ സുഹൃത്തുക്കളുടെ ഭീഷണിയോ? അതെയെന്നാണ് മംഗളം സിനിമാ എഡിറ്റർ പല്ലിശേരി പറയുന്നത്. പൾസർ സുനിയുടെ സുഹൃത്തുക്കളിൽ നിന്ന് ദിലീപിന് ഭീഷണി സന്ദേശം പോലും കിട്ടിയെന്ന സൂചനയാണ് പല്ലിശേരി നൽുകന്നത്. മംഗളം സിനിമയിൽ രണ്ട് ലേഖനങ്ങളിലായി നടിയെ ആക്രമിക്കപ്പെട്ട കേസിലെ സംശയങ്ങളും സൂചനകളും പല്ലിശേരി പങ്കുവയ്ക്കുന്നുണ്ട്.

തനിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്നും തനിക്കെതിരെ കേസ് കൊടുത്തവരിൽ നിന്നാണ് ഭീഷണിയെന്നുമാണ് ദിലീപ് പൊലീസിന് നൽകിയ മറുപടിയിൽ വ്യക്തമാക്കിയിരുന്നു. നചി ആക്രമിക്കപ്പെട്ട സംഭവത്തിന് മുമ്പും പിമ്പും തനിക്കെതിരെ നിരവധി ആളുകൾ കേസ് നൽകിയിട്ടുണ്ട്. തനിക്കെതിരെ നിരവധി ആളുകൾ കേസ് നൽകിയിട്ടുമുണ്ട്. അവരിൽ നിന്നാണ് സുരക്ഷാ ഭീഷണി നേരിടുന്നതെന്ന് ദിലീപ് പറയുന്നു. എന്നാൽ കാര്യങ്ങളെ പല്ലിശേരി നോക്കി കാണുന്നത് ഇപ്രകാരമാണ്. ദിലീപിന് ഫോണിലൂടെ ഭീഷണി കിട്ടിയെന്ന് പോലൂം മംഗളം സിനിമയുടെ എഡിറ്ററായ പല്ലിശേരി വിശദീകരിക്കുന്നു. തോക്കുധാരികളെ കൊണ്ട് സാക്ഷികളെ സ്വാധീനിക്കാനാണ് ദിലീപ് തണ്ടർ ഫോഴ്‌സിന്റെ സുരക്ഷ തേടിയതെന്ന സംശയവും പല്ലിശേരി ഉയർത്തുന്നു.

ഒടുവിൽ കിട്ടിയ റിപ്പോർട്ട് പ്രകാരം നടിയെ ആക്രമിച്ച് ജയിലിൽ കിടക്കുന്നവരുടെ കുടുംബം പട്ടിണിയിലാണ്. നടിയുടെ സംഭവത്തിൽ പണം കൊടുക്കാമെന്ന് പറഞ്ഞെങ്കിലും പണം കൊടുത്തില്ലെന്ന് മാത്രമല്ല, അതുമായി ബന്ധപ്പെട്ടവർ ജയിലിൽ കിടക്കുകയാണ്. ഈ അവസ്ഥയിലാണ് ആക്രമിക്കുമെന്ന ഭീഷണി ദിലീപിനുണ്ടായത്. പൾസർ സുനിയുടേയും സുഹൃത്തുക്കളുടേയും സംഘവുമായി അടുപ്പമുള്ളവരിൽ നിന്നാണ് ദിലീപിന് ഭീഷണിയെന്നാണ് പറഞ്ഞു കേൾക്കുന്നത്. ഏതായാലും കുറ്റപത്രം സമർപ്പിക്കുന്നതോടെ എല്ലാം വ്യക്തമാകും. ഈ കേസിൽ എന്തെങ്കിലും പാളിച്ച ഉണ്ടാക്കിയാൽ മുഖ്യമന്ത്രി പിണറായി വിജയനേയും അന്വേഷണ ഉദ്യോഗസ്ഥരേയും ആണ് അത് കൂടുതൽ ബാധിക്കുക. അതുകൊണ്ട് അന്വേഷണം പാളിപ്പോകാനോ യഥാർത്ഥ പ്രതിക്ക് രക്ഷപ്പെടാനോ ഉള്ള പഴുതുകൾ ഇടാനോ അനുവദിക്കരുതെന്ന് പല്ലിശേരി എഴുതുന്നു.

ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം അമ്പലങ്ങളിലും പള്ളികളിലും മറ്റ് ദേവാലയങ്ങളും ജ്യോതിഷികളുടെ വീടുകളും ശബരിമലയും സന്ദർശിച്ച ദിലീപിന് അന്നൊന്നും സുരക്ഷയെ കുറിച്ച് ബോധമുണ്ടായിരുന്നില്ല. ആരും അക്രമിക്കില്ലെന്ന് സ്വപ്‌നം കണ്ടപ്പോൾ ആദ്യം വെല്ലുവിളിച്ചത് സംസ്ഥാന മുഖ്യമന്ത്രിയെയാണ്. നടിയുടെ കാര്യത്തിൽ പൾസർ സുനിയിൽ അന്വേഷണം അവസാനിക്കാതെ തുടരന്വേഷണത്തിന് പൊലീസിനോട് മുഖ്യമന്ത്രിയെയാണ്. അന്വേഷണ ഉദ്യോഗസ്ഥരെ കുറ്റം പറയുന്നതിലൂടെ ദിലീപ് ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയെയാണെന്നും പല്ലിശേരി പറയുന്നു. മുഖ്യമന്ത്രിയെ ഒരു നിമിഷം കണ്ണടപ്പിക്കാൻ വലിയ രീതിയിലുള്ള ശ്രമം നടന്നുവെന്നും അത്തരക്കാർക്ക് കോടികൾ വാഗ്ദാനം ചെയ്തുവെന്നും പല്ലിശേരി എഴുതുന്നു.

ദിലീപിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന സൂചനകൾ തനിക്ക് കിട്ടിയെന്നും പല്ലിശേരി കുറിക്കുന്നുണ്ട്. നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കിടന്നിരുന്ന ദിലീപിന് 85-ാം ദിവസം ജാമ്യം അനുവദിച്ചു. അതിന് ശേഷം ക്ഷേത്രങ്ങളിലും പള്ളികളിലും മറ്റ് ദേവാലയങ്ങളിലും ജ്യോതിഷികളുടെ അടുക്കലും നിത്യസന്ദർശകനായിരുന്നു. ജാമ്യം കിട്ടിയാൽ ശബരിമല ദർശനം നടത്തണമെന്ന് ആഗ്രഹിച്ചിരുന്നു. അതുപ്രകാരം ഒക്ടോബർ 19-ാം തീയതി രാവിലെ ശബരിമലയിൽ ദർശനം നടത്തി. അനുഗ്രഹവും പ്രസാദവും വാങ്ങി തിരികെ പോന്നു. ആ ദിവസം തന്നെ നടി ആക്രമിക്കപ്പെട്ട കേസിൽ 11-ാം സ്ഥാനത്ത് നിർത്തിയിരുന്ന ദിലീപ് ഒന്നിം പ്രതിയായെന്ന് പല്ലിശേരി പറയുന്നു.

എന്തൊക്കെ അട്ടിമറികൾ നടന്നാലും ദിലീപ് പക്കൽ നിന്നും കുറേ കോടികൾ നഷ്ടപ്പെട്ടാലും വളരെ എളുപ്പം രക്ഷപ്പെടാവുന്ന രീതിയിലാകില്ല കുറ്റപത്രം. വലിയ ശിക്ഷ ലഭിച്ചില്ലെങ്കിൽ പോലും ചെറിയ ശിക്ഷയെങ്കിലും ലഭിക്കുന്ന രീതിയിൽ അട്ടിമറികൾ ഉണ്ടാകാനാണ് സാധ്യത. കോടികൾ കൈവശം വച്ചിരിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം 100 കോടി മുടക്കിയാലും ലാഭമല്ലാതെ നഷ്ടം സംഭവിക്കില്ലെന്നും പല്ലിശേരി എഴുതുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP