Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'കൂടെ നിൽക്കുന്നതാരാ, മകനാണോ' ഭർത്താവിനെ നോക്കി ചോദിച്ച ചോദ്യം എനിക്ക് സഹിച്ചില്ല'; മറുപടിയും പറയാൻ കഴിയാതെ മിണ്ടാതെ നിന്നും; പിന്നെ തീരുമാനിച്ചുറപ്പിച്ചു; ഇപ്പോൾ എല്ലാവരും നോക്കി അസൂയ പറയും: നടി ദേവി ചന്ദന തടികുറച്ച കഥ പറഞ്ഞ് ആനീസ് കിച്ചണിൻ

'കൂടെ നിൽക്കുന്നതാരാ, മകനാണോ' ഭർത്താവിനെ നോക്കി ചോദിച്ച ചോദ്യം എനിക്ക് സഹിച്ചില്ല'; മറുപടിയും പറയാൻ കഴിയാതെ മിണ്ടാതെ നിന്നും; പിന്നെ തീരുമാനിച്ചുറപ്പിച്ചു; ഇപ്പോൾ എല്ലാവരും നോക്കി അസൂയ പറയും: നടി ദേവി ചന്ദന തടികുറച്ച കഥ പറഞ്ഞ് ആനീസ് കിച്ചണിൻ

തിരുവനന്തപുരം: ടെലിവിഷൻ സീരിയൽ രംഗത്തും ഷോകളിലും കോമഡി കൈകാര്യം ചെയ്യുന്ന സ്ത്രീകൾ കുറവാണ്. എന്നാൽ, ഉള്ളവരിൽ അറിയപ്പെടുന്ന താരമാണ് നടി ദേവി ചന്ദന. സീരിയലിൽ കോമഡി സ്‌കിറ്റിൽ ആയാലും ചിരിപ്പിക്കുന്ന രംഗങ്ങൾ കൈകാര്യം ചെയ്യാൻ മിടുക്കിയാണ് അവർ. മികച്ചൊരു ഡാൻസർ കൂടിയാണ് അവരെങ്കിലും തടിച്ച ശരീരപ്രകൃതം കാരണം പലപ്പോഴും ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നു. ഡയറ്റിൽ ശ്രദ്ധിക്കാതെ തടിച്ച പ്രകൃതക്കാരിയായ ദേവി ചന്ദന തടിച്ച ശരീരപ്രകൃതം കൊണ്ട് ചില പുലിവാലുകളും പിടിച്ചു. അതിനെ കഠിനാധ്വാനം കൊണ്ടു തന്നെ അതിജീവിച്ചു അവർ. ആ കഥ അവർ അമൃത ടിവിയിൽ ആനീസ് കിച്ചണിൽ തുറന്നു പറഞ്ഞു.

ശരീര സൗന്ദര്യം തിരിച്ചെടുക്കാനുള്ള കഷ്ടപ്പാടുകളാണ് ആനീസ് കിച്ചണിൽ ദേവി വെളിപ്പെടുത്തിയത്. ഭർത്താവിനൊപ്പം യാത്ര ചെയ്തപ്പോൾ മകനാണോ എന്നു വരെയുള്ള ചോദ്യങ്ങൾ നേരിടേണ്ടി വന്നു. ഇതോടെയാണ് താൻ സ്വന്തം ശരീര വണ്ണത്തെ കുറിച്ച് ഓർക്കുന്നതെന്ന് ദേവി ചന്ദന പറയുന്നു. പരിപാടിയിൽ ദേവി ചന്ദന തന്റെ അഭിപ്രായം പറഞ്ഞതിങ്ങനെ.

പൊതുവെ തടി കൂടുമ്പോൾ നമ്മൾ ശ്രദ്ധിക്കില്ലല്ലോ.. ഞാനും അങ്ങനെ ഒട്ടും ശ്രദ്ധ കൊടുത്തിരുന്നില്ല. നന്നായി വണ്ണം വച്ചല്ലോ എന്ന് ആളുകൾ പറയുമ്പോൾ, നിങ്ങൾക്കെന്താ എനിക്കും എന്റെ ഭർത്താവിനും കുഴപ്പമല്ലല്ലോ.. നിങ്ങളല്ലല്ലോ അരി വാങ്ങിത്തരുന്നേ എന്നൊക്കെയുള്ള ചിന്തയായിരുന്നു എനിക്ക്. അങ്ങനെ ഞാൻ നന്നായി ഭക്ഷണം കഴിച്ച് തടി വച്ചു. കിഷോർ (ഭർത്താവ്) അപ്പോഴും സിക്സ് പാക്ക് ഒക്കെയായി നിൽക്കുകയാണ്. ചില ഫങ്ഷനൊക്കെ പോകുമ്പോൾ, ഒരുമിച്ച് കാണുമ്പോൾ ചിലർ ചോദിക്കും 'സഹോദരനായിരിക്കുമല്ലേ..' എന്ന്. ആ ചോദ്യം ഞാൻ കാര്യമാക്കിയില്ല. പിന്നെയും തടി വച്ചപ്പോൾ അനിയനായിരിക്കുമല്ലേ എന്ന ചോദ്യം വന്നു. അതും ഞാൻ സഹിച്ചു.

പിന്നെയും ഞാൻ തടി വച്ചു.. ഒരു ഘട്ടം വന്നപ്പോൾ 'കൂടെ നിൽക്കുന്നതാരാ, മകനാണോ' എന്ന് വരെ ചോദിച്ചു. അമ്മ സത്യം, ആ ചോദ്യം എനിക്ക് സഹിച്ചില്ല. അവിടെ ഒരു മറുപടിയും പറയാൻ എനിക്ക് കഴിഞ്ഞില്ല. മിണ്ടാതെ നിന്നു. ആ ചോദ്യം എനിക്ക് വാശിയുണ്ടാക്കി. ഒന്നര വർഷം കൊണ്ട് ഞാൻ ഇരുപത് കിലോ ശരീരഭാരം കുറച്ചു. കൃത്യമായ വ്യായമവും ഡയറ്റിങും തന്നെ. മെലിഞ്ഞപ്പോൾ, 'ഹയ്യോ വല്ലാതെ ക്ഷീണിച്ചല്ലോ.. ഷുഗറാണോ' എന്നാണ് ചോദ്യം ഉയരുന്നത്.

വണ്ണം വച്ചിരുന്ന സമയത്ത് ഡാൻസ് ചെയ്യുമ്പോൾ എനിക്ക് ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. എന്നാൽ പ്രോഗ്രാം കഴിഞ്ഞാൽ ചിലർ വന്ന് പറയും, 'സമ്മതിച്ചു കേട്ടോ.. ഈ തടിയും വച്ച് എങ്ങിനെ ഡാൻസ് ചെയ്യുന്നു.. ഞങ്ങൾക്ക് അവിടെയിരുന്ന് ശ്വാസം മുട്ടികയാണ്' എന്നൊക്കെയായി. പിന്നീട് എനിക്കും തോന്നി തുടങ്ങി.. അത്രയ്ക്ക് ബോറാണോ എന്ന്.. പിന്നെ ഡ്രസ്സ് എടുക്കാൻ പോയാൽ പാകമുള്ളത് ഒന്നും കിട്ടില്ല. അതൊക്കെ വലിയ സങ്കടമായിരുന്നു. ഇതെല്ലാം കൊണ്ട് വാശി കയറിയപ്പോഴാണ് തടി കുറച്ചത്- ദേവി ചന്ദന പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP