Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുവാവിനെ മർദ്ദിച്ചത് വയോധികയായ സ്ത്രീക്ക് വേണ്ടി സീറ്റൊഴിയാൻ ആവശ്യപ്പെട്ടതിന്; റോഥക് സഹോദരിമാർ ആണുങ്ങളെ തല്ലുന്നത് ഹോബിയാക്കിയവരെന്ന് വ്യക്തമാക്കി ദൃക്‌സാക്ഷികൾ

യുവാവിനെ മർദ്ദിച്ചത് വയോധികയായ സ്ത്രീക്ക് വേണ്ടി സീറ്റൊഴിയാൻ ആവശ്യപ്പെട്ടതിന്; റോഥക് സഹോദരിമാർ ആണുങ്ങളെ തല്ലുന്നത് ഹോബിയാക്കിയവരെന്ന് വ്യക്തമാക്കി ദൃക്‌സാക്ഷികൾ

റോഥക്: അപമാനിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് ഹരിയാനയിലെ റോഥകിൽ സഹോദരിമാർ ചേർന്ന് യുവാവിനെ തല്ലിച്ചതച്ച സംഭവം വൻ വാർത്തയാക്കിയത് ദേശീയ ചാനലുകൾ ആയിരുന്നു. ഈ സംഭവത്തിന് ശേഷം യുവതികൾ ചേർന്ന് പാർക്കിൽ വച്ച് മറ്റൊരു യുവാവിനെ മർദ്ദിക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു. ഇതോടെ മർദ്ദന കഥയിൽ പലരും സംശയം പ്രകടിപ്പിച്ചും. പെൺകുട്ടികൾ ഇത് സ്ഥിരം പതിവാക്കിയവരാണോ എന്ന ചോദ്യം ഇതോടെ ഉയർന്നു. ഇതിനിടെ കാര്യമറിഞ്ഞ ഉടൻ പെൺകുട്ടികൾക്ക് റിപ്പബ്ലിക് ദിനത്തിൽ ആദരിക്കുമെന്നും കാഷ് അവാർഡുകൾ നൽകുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പ്രഖ്യാപിക്കുക പോലും ഉണ്ടായി.

എന്നാൽ പെൺകുട്ടികൾ മുഖ്യമന്ത്രിയെ പോലും തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. പെൺകുട്ടികൾ ക്രൂരമായി മർദ്ദിച്ച യുവാവ് തെറ്റുകാരനല്ലെന്നാണ് ബസിൽ യാത്ര ചെയ്ത മറ്റുള്ളവർ അഭിപ്രായപ്പെടുന്നത്. ബസിൽ സീറ്റിനെചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവതികൾ ചേർന്ന യുവാവിനെ മർദ്ദിക്കുകയാണെന്നാണ് യാത്രക്കാർ പറയുന്നത്. ബസിൽവയോധികയായ ഒരു യാത്രക്കാരി എത്തിയപ്പോൾ എഴുനേറ്റ കൊടുക്കാൻ യുവാവ് ആവശ്യപ്പെട്ടു. എന്നാൽ യുവതികൾ ഇതിന് തയ്യാറായില്ല. ചോദ്യം ചെയത് യുവാവിനെ മർദ്ദിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

ബസിൽ നടന്ന സംഭവങ്ങളെ കുറിച്ചുള്ള വീഡിയോ തയ്യാറാക്കി ഓൺലൈൻ ഫോറത്തിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് സംഭവത്തിന്റെ മറ്റൊരു വശം വ്യക്തമാക്കുന്നത്. പെൺകുട്ടികളിൽ നിന്നും രക്ഷപെടാനണ് യുവാവ് ശ്രമിച്ചതെന്ന് സഹയാത്രികരായവർ പറയുന്നു. യുവാവിനെ മർദ്ദിക്കുന്ന വീഡിയോ റെക്കോർഡ് ചെയ്തത് മറ്റ് ഒരു പെൺകുട്ടിയാണെന്നും സഹയാത്രികർ പറയുന്നു. മർദ്ദനം തുടങ്ങുംമുമ്പാണ് ഒരു പെൺകുട്ടി മൊബൈൽ കൈമാറുകയായിരുന്നു. പെൺകുട്ടികൾക്കെതിരായാണ് കേസ് ഫയൽ ചെയ്യേണ്ടതെന്നും യാത്രികൾ പറയുന്നു. മുൻകൂട്ടി ആസൂത്രണം ചെയ്തുള്ള ആക്രമണാണ് നടന്നതെന്നും യാത്രക്കാർ പറയുന്നു.

ഇതോടെ ഇതോടെ പുരുഷന്മാരെ തല്ലുന്നത് ഹോബിയാക്കിയവരാണ് പെൺകുട്ടികളെന്ന് വ്യക്തമാകുകയാണ് ചെയ്യുന്നത്. സഹോദരിമാരായ പൂജയും ആരതിയുമാണ് റോഥക്കിൽ ബസിനകത്തുവച്ച് യുവാവിനെ അപമാനിച്ചു എന്നാരോപിച്ച് പൊതിരെ തല്ലിയത്. ഇതിന് ശേഷമാണ് ഇവരുടെ മറ്റൊരു വീഡിയോ കൂടി പുറത്തുവന്നത്. വീഡിയോ പുറത്തുവന്നത്. മോശമായ രീതിയിൽ സംസാരിച്ച യുവാവിനെ തങ്ങൾ കൈകാര്യം ചെയ്ത വീഡിയോ ആണിതെന്ന് പെൺകുട്ടികൾ പറഞ്ഞിരുന്നത്.എന്നാൽ പെൺകുട്ടികളുടേത് പബ്ലിസിറ്റി സ്റ്റാണ്ടാണെന്ന് വ്യക്തമായതോടെ ഇവർക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP