Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുഖം നോക്കാതെ എങ്ങനെ നടപടിയെടുക്കും? കായൽ കയ്യേറ്റത്തിൽ തോമസ് ചാണ്ടി നിയമയുദ്ധത്തിന്; കളകടറുടെ റിപ്പോർട്ടിനെതിരെ ഹൈക്കോടതിയിൽ; റിപ്പോർട്ട് കോടതിയലക്ഷ്യമെന്ന് ഗതാഗതമന്ത്രി

മുഖം നോക്കാതെ എങ്ങനെ നടപടിയെടുക്കും? കായൽ കയ്യേറ്റത്തിൽ തോമസ് ചാണ്ടി നിയമയുദ്ധത്തിന്; കളകടറുടെ റിപ്പോർട്ടിനെതിരെ ഹൈക്കോടതിയിൽ; റിപ്പോർട്ട് കോടതിയലക്ഷ്യമെന്ന് ഗതാഗതമന്ത്രി

മറുനാടൻ മലയാളി ഡസ്‌ക്

ആലപ്പുഴ: ഗതാഗത മന്ത്രി തോമസ് ചാണ്ടി മുഖം രക്ഷിക്കാൻ നിയമയുദ്ധത്തിലേക്ക്. കായൽ കൈയേറ്റവുമായി ബന്ധപ്പെട്ട് സർക്കാരിന് റിപ്പോർട്ട് നൽകിയ ജില്ലാ കലക്ടർ ടി.വി അനുപമയുടെ നടപടിയെ ചോദ്യംചെയ്ത് മന്ത്രി തോമസ് ചാണ്ടി ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.

റിപ്പോർട്ട് കോടതിയലക്ഷ്യമാണെന്ന് തോമസ് ചാണ്ടി സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കൈയേറ്റം സംബന്ധിച്ച് കലക്ടർ നൽകിയ റിപ്പോർട്ട് തള്ളണമെന്നും മന്ത്രി ആവശ്യപ്പെടുന്നുണ്ട്. കോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു കേസിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ റിപ്പോർട്ടിനെയാണ് തോമസ്ചാണ്ടി സത്യവാങ്മൂലത്തിൽ ചോദ്യം ചെയ്യുന്നത്.

റവ്യന്യൂ സെക്രട്ടറി പി.എച്ച് കുര്യന് നൽകിയിരുന്ന റിപ്പോർട്ട് ഏകപക്ഷീയമാണ്. കോടതിയുടെ പരിഗണനിയിലിരിക്കുന്ന വിഷയത്തിൽ നടപടിയെടുക്കണം എന്ന് ഒരു കലക്ടർ ആവശ്യപ്പെടുമ്പോൾ അത് കേസിനെ തന്നെ ബാധിക്കുമെന്ന് സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
കലക്ടർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം റവന്യൂമന്ത്രി വ്യക്തമാക്കിയിരുന്നു. തുടർന്ന് ചൊവ്വാഴ്ച ആലപ്പുഴ നഗരസഭ ലേക്ക്പാലസ് റിസോർട്ടിന് നോട്ടീസും അയച്ചിരുന്നു. ഈ സാഹചര്യത്തിലാണ് റിപ്പോർട്ടിനെ ചോദ്യം ചെയ്തുകൊണ്ട് തോമസ് ചാണ്ടി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.അതേസമയം കള്ക്ടറുടെ റിപ്പോർട്ട് റവന്യുമന്ത്രി മുഖ്യമന്ത്രിക്ക് കൈമാറി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP