Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്‌റ്റൈൽ മന്നൻ രജനി കാന്ത് മെർസൽ ടീമിനൊപ്പം; ചിത്രം കൈകാര്യം ചെയതത് പ്രാധാന്യമുള്ള വിഷയമെന്നും രജനീകാന്ത്

സ്‌റ്റൈൽ മന്നൻ രജനി കാന്ത് മെർസൽ ടീമിനൊപ്പം; ചിത്രം കൈകാര്യം ചെയതത് പ്രാധാന്യമുള്ള വിഷയമെന്നും രജനീകാന്ത്

 ചെന്നൈ: ഉള്ളടക്ക വിവാദത്തിൽ സ്‌റ്റൈൽ മന്നൻ രജനി കാന്ത് മെർസൽ ടീമിനൊപ്പം. സിനിമ പ്രാധാന്യമുള്ള വിഷയത്തെപ്പറ്റിയാണ് പരാമർശിച്ചതന്ന് സൂപ്പർ താരം ട്വിറ്ററിൽ കുറിച്ചു. മെർസലിനു പിന്നിൽ പ്രവർത്തിച്ചവരെ അഭിനന്ദിക്കുകയും ചെയ്‌യുന്നു.

വിജയ് ചിത്രമായ മെർസലിൽ നടത്തുന്ന പരാമർശങ്ങൾക്കെതിരേ ബിജെപി നേതൃത്വം നടത്തിയ പ്രസ്താവനകളാണ് വിവാദത്തിന് തിരികൊളുത്തിയത്. സമീപകാല സാമ്പത്തിക പരിഷ്‌കാരത്തിനെതിരേയുള്ള പരമാർശങ്ങൾ നീക്കണമെന്നു വരെ അഭിപ്രായം ഉയർന്നു. ബിജെപിയുടെ അസഹിഷ്ണുത സിനിമയുടെ ഉള്ളടക്കത്തെ തീരുമാനിക്കുന്നതു വരെ എത്തിനിൽക്കുന്നതായി പ്രതിപക്ഷവും വിമർശിച്ചതോടെ പ്രശ്‌നം ദേശീയ ശ്രദ്ധയിലെത്തി. വിജയ് പല വേഷങ്ങളിൽ എത്തുന്ന തമിഴ് ചിത്രത്തിൽ ഹാസ്യനടൻ വടിവേലു നോട്ട് നിരോധനത്തെയും ഡിജിറ്റൽ ഇന്ത്യയെയും വിമർശിക്കുന്നുണ്ട്. ജിഎസ്ടിയേയും ചിത്രത്തിൽ പരാമർശിക്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP