Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആദ്യ ഏകദിനത്തിൽ ഇന്ത്യ തോറ്റു; ന്യൂസിലൻഡിന്റെ വിജയം ആറു വിക്കറ്റിന്; നായകൻ വിരാട് കോലി ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരം

ആദ്യ ഏകദിനത്തിൽ ഇന്ത്യ തോറ്റു; ന്യൂസിലൻഡിന്റെ വിജയം ആറു വിക്കറ്റിന്; നായകൻ വിരാട് കോലി ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരം

മുംബൈ : ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യ തോറ്റു. ആറു വിക്കറ്റിനാണ് കിവീസ് ഇന്ത്യയെ തോൽപ്പിച്ചത് . വിജയലക്ഷ്യമായ 281 റൺസ് 49 ഓവറുകളിൽ ഇവർ മറികടന്നു. 103 റൺസുമായി പുറത്താവാതെ നിന്ന സോഥിയും 95 റൺസെടുത്ത റോസ് ടയ്‌ലറുമാണ് ഇന്ത്യയുടെ പ്രതീക്ഷകൾ തകർത്തത്

തുടർച്ചയായ വിജയങ്ങളുടെ ആത്മവിശ്വാസവുമായാണ് ഇന്ത്യ ന്യൂസിലൻഡിനെ വാംഖഡെയിൽ നേരിട്ടത്. പരമ്പരയിൽ ന്യൂസിലൻഡിന് വിജയത്തുടക്കമാണ് സോതിയും ടെയലറും സമ്മാനിച്ചത്. ഒരോവർ ബാക്കി നിൽക്കെ ആറു വിക്കറ്റിനാണ് കിവീസ് വിജയമാഘോഷിച്ചത്. വിരാട് കോലിയുടെ റെക്കോഡ് സെഞ്ചുറിക്ക് മറുപടിയായിരുന്നു ലാഥമിന്റെയും ടെയ്ലറുടെയും ഇരട്ടസെഞ്ചുറി കൂട്ടുകെട്ട്.

ഇന്ത്യ മുന്നോട്ടുവെച്ച 281 റൺസ് വിജയലക്ഷ്യലുമായി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് തുടക്കത്തിൽ തന്നെ മേധാവിത്വം കാട്ടി. ഓപ്പണിങ്ങിൽ 48 റൺസിന്റെ കൂട്ടുകെട്ട് പിറന്ന ശേഷമാണ് ആദ്യ വിക്കറ്റ് വീണത്. 28 റൺസെടുത്ത കോളിൻ മൺറോയെ ബുംറ പുറത്താക്കുകയായിരുന്നു. പിന്നീട് ക്രീസിലെത്തിയ ക്യാപ്റ്റൻ കെയ്ൻ വില്ല്യംസണിന് അധികം ആയുസ്സുണ്ടായിരുന്നില്ല. ആറു റൺസെടുത്ത വില്ല്യംസണെ കുൽദീപ് യാദവ് പുറത്താക്കി. 18 റൺസ് കൂടി സ്‌കോർബോർഡിൽ കൂട്ടിച്ചേർക്കുന്നതിനിടയിൽ 32 റൺസെടുത്ത മാർട്ടിൻ ഗുപ്റ്റിലും പുറത്തായി. ഹാർദിക് പാണ്ഡ്യക്കായിരുന്നു വിക്കറ്റ്.

എന്നാൽ നാലാം വിക്കറ്റിൽ ഒത്തുചേർന്ന ടെയ്ലറും ലാഥമും മത്സരഫലം നിർണയിക്കുന്ന ഇന്നിങ്സ് പുറത്തെടുക്കുകയായിരുന്നു. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 200 റൺസിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. ടെയ്ലർ 100 പന്തിൽ 95 റൺസെടുത്ത് പുറത്തായപ്പോൾ 102 പന്തിൽ 103 റൺസുമായി ലാഥം പുറത്താവാതെ നിന്നു.

നേരത്തെ വിരാട് കോലിയുടെ റെക്കോഡ് സെഞ്ചുറിയുടെ മികവിലാണ് ഇന്ത്യ 280 റൺസ് അടിച്ചെടുത്തത്. സെഞ്ചുറിയുമായി 200-ാം ഏകദിനം ആഘോഷിച്ച കോലി 125 പന്തിൽ 121 റൺസാണ് നേടിയത്. ഒമ്പത് ഫോറിന്റെയും രണ്ട് സിക്‌സിന്റെയും അകമ്പടിയോടെയായിരുന്നു ഇന്ത്യൻ ക്യാപ്റ്റന്റെ ഇന്നിങ്‌സ്. ഇതോടെ ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരമായി കോലി മാറി. 49 സെഞ്ചുറിയുള്ള സച്ചിന്റെ റെക്കോഡ് മാത്രമാണ് ഇനി കോലിക്ക് മുന്നിലുള്ളത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയുടെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. 29 റൺസെടുക്കുന്നതിനിടയിൽ ശിഖർ ധവാനെയും രോഹിത് ശർമ്മയെയും ഇന്ത്യക്ക് നഷ്ടപ്പെട്ടു. 18 പന്തിൽ 20 റൺസെടുത്ത രോഹിതിനെയും ഒമ്പത് റൺസെടുത്ത ധവാനെയും ട്രെന്റ് ബൗൾട്ടാണ് പുറത്താക്കിയത്. പിന്നീട് കേദർ ജാദവും വിരാട് കോലിയും ഇന്ത്യയുടെ ഇന്നിങ്സ് മുന്നോട്ടു നയിച്ചു. എന്നാൽ 12 റൺസെടുത്തു നിൽക്കെ സാന്റ്‌നെർ ജാദവിനെ പുറത്താക്കി.
പിന്നീട് ക്രീസിലെത്തിയ ദിനേശ് കാർത്തികിനെ കൂട്ടുപിടിച്ച് കോലി ഇന്ത്യയുടെ ഇന്നിങ്‌സ് മുന്നോട്ടുനയിച്ചു. ഇരുവരും 73 റൺസിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. 37 റൺസെടുത്ത് നിൽക്കെ കാർത്തിക്കിനെ പുറത്താക്കി ടിം സൗത്തി ആ കൂട്ടുകെട്ടു പൊളിച്ചു. ധോനി 25 റൺസിനും ഹാർദിക് പാണ്ഡ്യ 16 റൺസെടുത്തും പുറത്തായി.
അവസാന ഓവറുകളിൽ കോലിയും ഭുവനേശ്വർ കുമാറും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനമാണ് ഇന്ത്യയുടെ സ്‌കോർ 280 റൺസിലെത്തിച്ചത്. ഭുവനേശ്വർ 15 പന്തിൽ രണ്ടു വീതം ഫോറും സിക്‌സുമടക്കം 26 റൺസ് നേടി. അവസാന ഓവറിൽ കോലിയെയും ഭുവനേശ്വറിനെയും ടിം സൗത്തി പുറത്താക്കി. ട്രെന്റ് ബൗൾട്ടും ടിം സൗത്തിയുമാണ് കിവീസ് ബൗളിങ്ങിൽ മികച്ചു നിന്നത്. ബൗൾട്ട് നാലു വിക്കറ്റും സൗത്തി മൂന്ന് വിക്കറ്റും വീഴ്‌ത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP