Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ജനാധിപത്യത്തിന്റെ കാവലാളാകേണ്ട തിരഞ്ഞെടുപ്പ് കമ്മിഷൻ സംശയത്തിന് അതീതമായിരിക്കണം: ഗുജറാത്ത് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാത്തതിൽ വിമർശനവുമായി പിണറായി; കീഴ് വഴക്കം തെറ്റിക്കുന്നത് അനുചിതമെന്നും ഓർമിപ്പിച്ച് മുഖ്യമന്ത്രി

ജനാധിപത്യത്തിന്റെ കാവലാളാകേണ്ട തിരഞ്ഞെടുപ്പ് കമ്മിഷൻ സംശയത്തിന് അതീതമായിരിക്കണം: ഗുജറാത്ത് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാത്തതിൽ വിമർശനവുമായി പിണറായി; കീഴ് വഴക്കം തെറ്റിക്കുന്നത് അനുചിതമെന്നും ഓർമിപ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാത്ത തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യത്തിന്റെ കാവലാളാകേണ്ട കമ്മീഷൻ സംശയത്തിനതീതമായിരിക്കണമെന്നും കീഴ് വഴക്കം തെറ്റിച്ചാണ് ഇപ്പോൾ കമ്മിഷൻ പ്രവർത്തിക്കുന്നതെന്നും പിണറായി പറഞ്ഞു. ഭരണഘടനാ സ്ഥാപനം എന്ന നിലയിൽ അതിന്റെ പ്രവർത്തനവും സുതാര്യമാകണമെന്നും അതിന് ഭംഗം വരുന്ന എന്തും ജനാധിപത്യത്തിന് ഏൽക്കുന്ന പ്രഹരമായി മാറുമെന്നും മുഖ്യമന്ത്രി ഫേസ്‌ബുക്ക് പോസ്റ്റിൽ ഓർമിപ്പിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ജനാധിപത്യത്തിന്റെ അന്തസത്ത ജനങ്ങൾക്ക് കൈചൂണ്ടി എതിർപ്പുന്നയിക്കാനും വിമർശിക്കാനുമുള്ള അവകാശമാണ്. ആത്യന്തികമായി എല്ലാ അധികാര കേന്ദ്രങ്ങൾക്കും ജനങ്ങളോടാണ് ഉത്തരവാദിത്തം.

ആറുമാസത്തിനകം സർക്കാരുകൾ കാലാവധി പൂർത്തീകരിക്കുന്ന വ്യത്യസ്ത സംസ്ഥാനങ്ങളിൽ ഒരുമിച്ചു തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതാണ് കീഴ്‌വഴക്കം. അത് തെറ്റിക്കുന്നതിലെ അനൗചിത്യത്തെ മുൻ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർമാരടക്കം ചൂണ്ടിക്കാട്ടിയിരുന്നു. സ്വതന്ത്ര്യ ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പു കമ്മീഷന്റെ വിശ്വാസ്യത സംശയകരമാകുന്ന അവസ്ഥ ദൗർഭാഗ്യകരമാണ്. സംശയം വരുമ്‌ബോൾ ജനങ്ങൾ കൈചൂണ്ടും.

ജനാധിപത്യത്തിന്റെ കാവലാളാകേണ്ട കമ്മീഷൻ സംശയത്തിനതീതമായിരിക്കണം. ഭരണഘടനാ സ്ഥാപനം എന്ന നിലയിൽ അതിന്റെ പ്രവർത്തനവും സുതാര്യമാകണം. അതിനു ഭംഗം വരുന്ന എന്തും ജനാധിപത്യത്തിന് ഏൽക്കുന്ന പ്രഹരമായി മാറും.

ജനാധിപത്യ വിരുദ്ധമായ ഇടപെടലുണ്ടായ ഘട്ടങ്ങളിൽ പോലും തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയും നിഷ്പക്ഷത സംരക്ഷിക്കാൻ കമ്മീഷനിലെ ഓരോ അംഗങ്ങളും ഇടപെട്ട അനുഭവമാണ് ഇന്ത്യയുടേത്. ആ രീതി അട്ടിമറിക്കാനുള്ള ശ്രമങ്ങൾക്കു നേരെ കൈചൂണ്ടുന്നത് ജനാധിപത്യ സംരക്ഷണത്തിനായുള്ള ജനങ്ങളുടെ ഇടപെടലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP