Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിവാദ മതപ്രഭാഷകൻ സക്കീർ നായിക്കിനെതിരെയുള്ള കുറ്റപത്രം ഈ ആഴ്ച സമർപ്പിക്കും; ഭീകരർക്ക് പണം നല്കിയതും കള്ളപ്പണം വെളുപ്പിച്ചതും ഉൾപ്പടയുള്ള കുറ്റങ്ങൾ ചുമത്തും

വിവാദ മതപ്രഭാഷകൻ സക്കീർ നായിക്കിനെതിരെയുള്ള കുറ്റപത്രം ഈ ആഴ്ച സമർപ്പിക്കും; ഭീകരർക്ക് പണം നല്കിയതും കള്ളപ്പണം വെളുപ്പിച്ചതും ഉൾപ്പടയുള്ള കുറ്റങ്ങൾ ചുമത്തും

ന്യൂഡൽഹി: വിവാദ മതപ്രഭാഷകൻ സക്കീർ നായിക്കിനെതിരെയുള്ള കുറ്റപത്രം ദേശീയ അന്വേഷണ ഏജൻസി ഈ ആഴ്ച സമർപ്പിക്കും. ഭീകരവാദികൾക്ക് സാമ്പത്തിക സഹായം നൽകൽ, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കേസുകളിലാണ് സക്കീർ നായിക്കിനെതിരെ എൻ ഐ എ കുറ്റപത്രം സമർപ്പിക്കുക.

നിയമ നടപടികൾ പൂർത്തിയായതായും പ്രത്യേക കോടതി മുമ്പാകെ ഈ ആഴ്ചതന്നെ കുറ്റപത്രം സമർപ്പിക്കുമെന്നും അധികൃതരെ ഉദ്ധരിച്ച് ദേശീയ വാർത്താ ഏജൻസി പി ടി ഐ റിപ്പോർട്ട് ചെയ്യുന്നു.

നിലവിൽ സക്കീർ നായിക്ക് വിദേശത്താണുള്ളത്. 2016 ജൂലായ് ഒന്നിനാണ് സക്കീർ നായിക്ക് രാജ്യം വിട്ടത്. തുടർന്ന് നവംബർ 16 ന് എൻ ഐ എ കേസ് രജിസ്റ്റർ ചെയ്തു. സക്കീർ നായിക്കിന്റെ മുംബൈ ആസ്ഥാനമായുള്ള സന്നദ്ധ സംഘടന ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP