Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'എന്നെ വെറുതെ വിടരുത് ശങ്കർ' എന്ന് കാർട്ടൂണിസ്റ്റ് ശങ്കറിനോട് പറഞ്ഞ നെഹ്രുവിന്റെ ഹൃദയവിശാലതയും സഹിഷ്ണുതയും നരേന്ദ്ര മോദിയിൽ നിന്നും സംഘ പരിവാറിൽ നിന്നും നമ്മൾ പ്രതീക്ഷിക്കരുത്: മെർസലിനും വിജയ്ക്കുമെതിരെ നിലപാടെടുത്ത ബിജെപിയെ വിമർശിച്ച് എംഐ ഷാനവാസ് എംപി; 'മിസ്റ്റർ മോദി, തമിഴ് സംസ്‌കാരത്തിന്റെ പ്രതിഫലനമാണ് സിനിമ, അതിൽ ഇടപെട്ട് നശിപ്പിക്കരുത്' എന്ന രാഹുലിന്റെ പ്രതികരണത്തോടെ മെർസലിൽ പുലിവാലു പിടിച്ച് ബിജെപി

'എന്നെ വെറുതെ വിടരുത് ശങ്കർ' എന്ന് കാർട്ടൂണിസ്റ്റ് ശങ്കറിനോട് പറഞ്ഞ നെഹ്രുവിന്റെ ഹൃദയവിശാലതയും സഹിഷ്ണുതയും നരേന്ദ്ര മോദിയിൽ നിന്നും സംഘ പരിവാറിൽ നിന്നും നമ്മൾ പ്രതീക്ഷിക്കരുത്: മെർസലിനും വിജയ്ക്കുമെതിരെ നിലപാടെടുത്ത ബിജെപിയെ വിമർശിച്ച് എംഐ ഷാനവാസ് എംപി; 'മിസ്റ്റർ മോദി, തമിഴ് സംസ്‌കാരത്തിന്റെ പ്രതിഫലനമാണ് സിനിമ, അതിൽ ഇടപെട്ട് നശിപ്പിക്കരുത്' എന്ന രാഹുലിന്റെ പ്രതികരണത്തോടെ മെർസലിൽ പുലിവാലു പിടിച്ച് ബിജെപി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: തിയേറ്ററുകളിൽ ഹരമാവുകയും ജിഎസ്ടി പരാമർശത്തോടെ വിവാദത്തിലാവുകയും ചെയ്ത വിജയ് ചിത്രം മെർസലിനെതിരെ ബിജെപി രംഗത്തെത്തിയതോടെ വിജയ്ക്ക് പിന്തുണയുമായി കോൺഗ്രസ്സുൾപ്പെടെ പ്രതിപക്ഷ കക്ഷികളും അണിനിരക്കുന്നു. ഇതോടെ മെർസലിനെതിരെ പ്രതിഷേധവുമായി വന്ന ബിജെപിക്കെതിരെ രാജ്യത്താകെ പ്രതിഷേധ തരംഗം തീർക്കുകയാണ് കോൺഗ്രസ്സും ഇടതുപാർട്ടികളും.

മെർസലിനെതിരെ നിലപാടെടുത്ത് പുലിവാല് പിടിച്ച അവസ്ഥയിലാണ് ഇപ്പോൾ ബിജെപി. രാഹുൽ ഗാന്ധി കൂടെ മെർസലിനെ അനുകൂലിച്ച് വന്നതോടെ നിരവധി കോൺഗ്രസ് നേതാക്കളും ചിത്രത്തെ അനുകൂലിച്ചും സംഘപരിവാർ നിലപാടിനെ വിമർശിച്ചും എത്തുന്നു. വിമർശനങ്ങളെ സ്പോർട്സ് മാൻ സ്പിരിറ്റോടെ നേരിട്ട കോൺഗ്രസ് പാരമ്പര്യം ചൂണ്ടിക്കാണിച്ച് എം ഐ ഷാനവാസ് എംപി ഇട്ട പോസ്റ്റും ഇതോടൊപ്പം ചർച്ചയാവുന്നു. തന്നെ കാർട്ടൂണുകളിലൂടെ നിരന്തരം വിമർശിച്ചുകൊണ്ടിരുന്ന കാർട്ടൂണിസ്റ്റ് ശങ്കറിനോട് നെഹ്‌റു പ്രതികരിച്ചത് ഉദാഹരണമായി ചേർത്താണ് ഷാനവാസ് എംപി ബിജെപിയെ വിമർശിക്കുന്നത്.

എന്നെ വെറുതെ വിടരുത് ശങ്കർ' എന്ന് കാർട്ടൂണിസ്റ്റ് ശങ്കറിനോട് പറഞ്ഞ നെഹ്രുവിന്റെ ഹൃദയവിശാലതയും സഹിഷ്ണുതയും നരേന്ദ്ര മോദിയിൽ നിന്നും സംഘ പരിവാറിൽ നിന്നും നമ്മൾ പ്രതീക്ഷിക്കരുതെന്നാണ് എംഐ ഷാനവാസ് ഫേസ്‌ബുക്കിൽ കുറിച്ചത്.

കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ:

'എന്നെ വെറുതെ വിടരുത് ശങ്കർ' എന്ന് കാർട്ടൂണിസ്റ്റ് ശങ്കറിനോട് പറഞ്ഞ നെഹ്രുവിന്റെ ഹൃദയവിശാലതയും സഹിഷ്ണുതയും നരേന്ദ്ര മോദിയിൽ നിന്നും സംഘ പരിവാറിൽ നിന്നും നമ്മൾ പ്രതീക്ഷിക്കരുത് , 'വിജയ്' എന്നറിയപ്പെടുന്ന ജോസഫ് വിജയ് എന്ന നടന്റെ മതം അല്ല, അഭിനയം ആണ് പ്രേക്ഷകർ കാണുന്നത്, നെഞ്ചേറ്റുന്നത് ...

മറാഠി ആയ ശിവാജി റാവ് ഗെയ്ക്വാദ് എന്ന രജനിയെയും, മരുതൂർ ഗോപാലൻ രാമചന്ദ്രൻ എന്ന എം ജി ആറിനെയും അവരുടെ ഭാഷയും ദേശവും നോക്കാതെ നെഞ്ചേറ്റിയ, ചേർത്ത് നിർത്തിയ തമിഴ് ജനതയുടെ മനസ്സ് അറിയാൻ വർഗീയതയുടെ കറ പുരണ്ട പരിവാർ മനസ്സുകൾക്ക് ഒരുകാലത്തും കഴിയില്ല - ഷാനവാസ് എംപി തന്റെ പോസ്റ്റിൽ കുറിച്ചു.

'മിസ്റ്റർ മോദി, തമിഴ് സംസ്‌കാരത്തിന്റെ പ്രതിഫലനമാണ് സിനിമ, അതിൽ ഇടപെട്ട് നശിപ്പിക്കരുത്' എന്ന പ്രതികരണത്തോടെയാണ് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധിയും ചിത്രത്തിന് പിന്തുണയുമായി എത്തിയത്. ഇതോടെ രാജ്യത്താകെ ബിജെപിക്കെതിരെ ശക്തമായ പ്രതികരണങ്ങൾ പല കോണുകളിൽ നിന്നും ഉയരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരെ നിലകൊള്ളുന്ന ബിജെപി നിലപാടുകൾ ചൂണ്ടിക്കാട്ടിയാണ് വിമർശനങ്ങൾ. കർണാടകത്തിൽ പത്രപ്രവർത്തക ഗൗരിലങ്കേഷ്, കൽബുർഗി തുടങ്ങിയവരുടെ കൊലപാതകം ഉൾപ്പെടെ പരാമർശിച്ചാണ് വിമർശിക്കുന്നവരെ ഇല്ലാതാക്കുന്ന സംഘപരിവാർ അസഹിഷ്ണുതയെ വീണ്ടും ദേശീയ തലത്തിൽ ചർച്ചയാക്കുന്നത്.

ചിത്രം സൂപ്പർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ചിത്രത്തിനെതിരെ ബിജെപി തമിഴ്‌നാട് നേതൃത്വം രംഗത്ത് വന്നത്. ജിഎസ്ടിയെയും നോട്ട് നിരോധനത്തെയും വിമർശിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഇത്. ഈ ഭാഗങ്ങൾ നീക്കം ചെയ്യണമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു. ഇതോടെയാണ് ബിജെപിക്കെതിരെ വൻ പ്രതിഷേധം ഉയരുന്നത്. രാഹുലിനെ കൂടാതെ ചിദംബരം, കമൽഹാസൻ, പാ രഞ്ജിത്ത തുടങ്ങിയവർ മെർസലിനെ അനുകൂലിച്ച് രംഗത്ത് വന്നു.

ഡിവൈഎഫ്‌ഐയും ഡിഎംകെയും ചിത്രത്തെ അനുകൂലിച്ച് ശക്തമായി രംഗത്തുണ്ട്. സർക്കാരിനെ പുകഴ്‌ത്തുന്ന സിനിമകൾക്ക് മാത്രം അനുമതി ലഭിക്കുന്ന കാലമാണ് വരാനിരിക്കുന്നതെന്നാണ് ബിജെപിയേയും കേന്ദ്രത്തേയും കളിയാക്കി ചിദംബരം പറഞ്ഞത്. മെർസലിലെ ഡയലോഗുകൾ നീക്കം ചെയ്യണമെന്നാണ് ബിജെപിയുടെ ആവശ്യം ഇത് കാണുമ്പോൾ പരാശക്തി ഇന്നാണ് റിലീസ് ചെയ്തിരുന്നെങ്കിലുള്ള പ്രത്യാഘാതങ്ങൾ ആലോചിക്കാവുന്നതാണ് എന്നും ചിദംബരം ട്വീറ്റ് ചെയ്തു.

മെർസലിന് വേണ്ട സർട്ടിഫിക്കറ്റ് സെൻസർ ബോർഡ് നൽകിയതാണ്. നിങ്ങൾ അതിനെ വീണ്ടും സെൻസർ ചെയ്യേണ്ട ആവശ്യം ഇല്ല. ഇത്തരം വികല വിമർശനങ്ങളല്ല, യുക്തിപരമായ പ്രതികരണങ്ങളാണ് വേണ്ടത്. -കമൽഹാസൻ ട്വിറ്ററിൽ പറഞ്ഞു. മെർസലിലെ രംഗങ്ങൾ നീക്കം ചെയ്യരുതെന്ന് കബാലി സംവിധായകൻ പാ. രഞ്ജിത്തും അറിയിച്ചു.

വിജയ്യുടെ പിതാവും സംവിധായകനുമായ എസ്എ ചന്ദ്രശേഖറും മെർസലിനെ അനുകൂലിച്ചും ബിജെപിയെ എതിർത്തു രംഗത്ത് വന്നിട്ടുണ്ട്. ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിലാണ് താൻ സംസാരിക്കുന്നത് എന്നും ഇവിടെ അഭിപ്രായ സ്വാതന്ത്ര്യമുണ്ടാകുകയാണ് ആദ്യം വേണ്ടത് എന്നും രാഷ്ടീയ ബന്ധങ്ങളുള്ള ആളുകൾ തന്നെയാണ് സെൻസർ ബോർഡിലുള്ളത്. അവരാണ് ചിത്രത്തിന് അനുമതി നൽകിയതും. എന്നിട്ട് എന്തിനാണ് ഇപ്പോൾ പ്രശ്നമുണ്ടാക്കുന്നതെന്നും എസ്എ ചന്ദ്രശേഖർ ചോദിച്ചു.

ജിഎസ്ടിയെയും ഇന്ത്യയിലെ ശിശുമരണങ്ങളെക്കുറിച്ചുമെല്ലാം ശക്തമായി തന്നെ ചിത്രത്തിൽ വിജയ്യുടെ കഥാപാത്രം വിമർശനം ഉന്നയിക്കുന്നുണ്ട്.'7% ജി.എസ്.ടി ഈടാക്കുന്ന സിംഗപ്പൂരിൽ സൗജന്യ ചികിത്സ്യാ സൗകര്യം ഒരുക്കാമെങ്കിൽ 28% ജി.എസ്.ടി ഈടാക്കുന്ന ഇന്ത്യയിൽ എന്തുകൊണ്ട് ആയിക്കൂടാ' എന്ന മെർസലിലെ ഡയലോഗ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നത്. മോദിയുടെ സ്വപ്ന പദ്ധതി എന്ന് വിശേഷിപ്പിക്കുന്ന ഡിജിറ്റൽ ഇന്ത്യയെ വടിവേെേലുവിന്റ കഥാപാത്രം കളിയാക്കുന്നുണ്ട്. ഇതാണ് ബിജെപിയെ പ്രകോപിപ്പിച്ചത്.

വിജയ് ക്രിസ്ത്യാനിയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബിജെപി നേതാവ് എച് രാജയുടെ വിമർശനം . ജോസഫ് വിജയ് എന്ന പേരുപയോഗിച്ച് അഭിസംബോധന ചെയ്തുകൊണ്ടാണ് എച് രാജ സിനിമയ്ക്കെതിരെ ട്വീറ്റ് ചെയ്തത്. സിനിമയുടെ നിർമ്മാതാവ് ഹേമ രുക്മാനിയും ക്രിസ്ത്യാനിയാണോ എന്ന് സംശയമുണ്ടെന്നും അക്കാര്യം പരിശോധിച്ചുവരികയാണെന്നും രാജ പറഞ്ഞു. വിജയ്യുടെ രാഷ്ട്രീയ താത്പര്യങ്ങളാണ് ഇത്തരം രംഗങ്ങൾ സിനിമയിൽ ഉൾപ്പെടുത്തിയതിന് പിന്നിലെന്നും ആക്ഷേപിച്ചായിരുന്നു ബിജെപി നേതാക്കൾ രംഗത്തെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP