Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച ചത്രത്തിന്റെ നിർമ്മാതാവ് ജീവിക്കാൻ വേണ്ടി ദോശമാവ് വിൽക്കുന്നു; ജീവിതത്തിന്റെ അടിത്തറയിളക്കിയത് അടിവാരമെന്ന ചിത്രമായിരുന്നെന്ന് പി. നന്ദകുമാർ; ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനായി തനിയാവർത്തനത്തിന്റെ നിർമ്മാതാവ്

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച ചത്രത്തിന്റെ നിർമ്മാതാവ് ജീവിക്കാൻ വേണ്ടി ദോശമാവ് വിൽക്കുന്നു; ജീവിതത്തിന്റെ അടിത്തറയിളക്കിയത് അടിവാരമെന്ന ചിത്രമായിരുന്നെന്ന് പി. നന്ദകുമാർ;  ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനായി തനിയാവർത്തനത്തിന്റെ നിർമ്മാതാവ്

സൂര്യമാനസം, തനിയാവർത്തനം ഈ ചിത്രങ്ങൾ മലയാളികൾ ആരും മറക്കാൻ ഇടയില്ല. മലയാളികളുടെ കണ്ണു നിറച്ച ഈ മമ്മൂട്ടി ചിത്രങ്ങളുടെ നിർമ്മാതാവ് ആയ നന്ദകുമാറിന്റെ ജീവിതത്തിൽ സിനിമയുടെ വെള്ളി വെളിച്ചം ഇപ്പോൽ ഇല്ല. സിനിമ ഒരു മായികലോകമാണ്. ഇന്ന് പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുന്നവർ നാളെ വിസ്മൃതിയുടെ പടുകുഴിയിലേക്ക് വീണു പോയേക്കാം എന്ന തിരിച്ചറിവ് സ്വന്തം ജീവിതത്തിൽ വന്നിരിക്കുകയാണ് ഇദ്ധേഹത്തിന്.

മലയാള സിനിമയിൽ തിരക്കഥാകൃത്തുക്കളിൽ അമരക്കാരനായിരുന്ന ലോഹിതദാസിന്റെ ആദ്യ ചിത്രം. സിബി മലയിലിന്റെ പിൽക്കാല സിനിമാജീവിത്തത്തിന് തുടക്കം കുറിച്ച ചിത്രം മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്ന്. എല്ലാം നൽകിയ നന്ദകുമാറിന് ഇന്ന് ജീവിതം ദോശമാവ് വിൽപനയാണ്.
ദോശമാവ് കുഴച്ചു പാക്ക് ചെയ്ത് കടകളിൽ കൊണ്ടുവിൽക്കും. പ്രത്യേക പരസ്യങ്ങളൊന്നുമില്ല. കടക്കാർ പറഞ്ഞുള്ള പരസ്യം മാത്രം. വലിയ കുഴപ്പമില്ലാതെ ജീവിച്ചുപോകുന്നുവെന്ന് നന്ദകുമാർ പറയുമ്പോഴും ജീവിതത്തിൽ എപ്പോഴെങ്കിലും തനിയാവർത്തനമുണ്ടാകുമോ എന്ന പ്രതീക്ഷ ബാക്കിവയ്ക്കുന്നു ഈ നിർമ്മാതാവ്.

തനിയാവർത്തനം നിർമ്മിക്കുമ്പോൾ നന്ദകുമാറിന് പ്രായം 26 ആയിരുന്നു. മുദ്ര, സൂര്യമാനസം, യാദവം, അടിവാരം ഒടുവിൽ കരീബിയൻസ് എന്ന ചിത്രം വരെ നിർമ്മിച്ചു. 1997 ൽ നിർമ്മിച്ച 'അടിവാര'മെന്ന സിനിമയോടെയാണ് നന്ദകുമാറിന്റെ അടിത്തറയിളകിയത്. അത് പോലെത്തെന്നെ കലാഭവൻ മണിയെ നായകനാക്കിയ ആറാമത്തെ് ചിത്രമായ കരീബിയൻസ് ഒരിക്കലും വേണ്ടായിരുന്നു എന്നാണ് ഇപ്പോൾ നന്ദകുമാറിന് ഉള്ളത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP