Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അഫ്‌സൽ ഗുരുവിനെ കൊന്നത് എന്തിന്? ഒടുവിൽ രാഷ്ട്രപതി കുറ്റസമ്മതം നടത്തുമ്പോൾ? അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമന എഴുതുന്നു

അഫ്‌സൽ ഗുരുവിനെ കൊന്നത് എന്തിന്? ഒടുവിൽ രാഷ്ട്രപതി കുറ്റസമ്മതം നടത്തുമ്പോൾ? അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമന എഴുതുന്നു

ടുവിൽ രാഷ്ട്രപതി കുറ്റസമ്മതം നടത്തി !

നിയമത്തിന്റെ മുന്നിൽ സംശയാതീതമായി തെളിയിക്കാൻ സാധിക്കാതെ , രാജ്യത്തെ ജനങ്ങളുടെ പൊതുബോധത്തെ തൃപ്തിപ്പെടുത്താൻ സമാനതകളില്ലാത്തവിധം ക്രൂരതയിൽ രാജ്യം കൊലപ്പെടുത്തിയ അഫ്‌സൽ ഗുരുവിനെ കൊല്ലാൻ ഉത്തരവിട്ടത് കേന്ദ്ര സർക്കാരിന്റെ നിർബന്ധത്താലാണെന്ന് മുൻ രാഷ്ട്രപതി ഒടുവിൽ കുറ്റസമ്മതം നടത്തിയിരിക്കുന്നു. താൻ വധശിക്ഷക്കെതിരാണെന്ന് ഒരു എട്ടിന്റെ തള്ളും കൂടെ !

വധശിക്ഷയ്ക്കെതിരെ ലോകം മുഴുവൻ ചിന്തിക്കുമ്പോഴും ഈ പ്രാകൃത വിനോദം അരങ്ങേറുന്ന ഇന്ത്യൻ മണ്ണിൽ പൊതുബോധം തൂക്കിലേറ്റിയ അഫ്‌സൽ ഗുരുവിനെ കൊല്ലാനുള്ള ഉത്തരവ് ഒരു അഭിഭാഷകനെന്ന നിലയിൽ കൂടി കാണണമെന്ന് തോന്നിയതിനാൽ കൈക്കലാക്കുകയായിരുന്നു. സ്വന്തം ഭാര്യക്കുപോലും മരണപ്പെട്ടതിനു ശേഷം മാത്രം ലഭിച്ച തീഹാർ ജയിൽ സൂപ്രണ്ടിന്റെ ഈ ഉത്തരവിന് അതുകൊണ്ടു തന്നെ ചോരയുടെ മണവും ജീവന്റെ പിടച്ചിലുമുണ്ട് ( #EXCLUSIVE പകർപ്പ് ഈ പോസ്റ്റിനോടൊപ്പം )

സമാനതകളില്ലാത്ത നീതി നിഷേധം, അതും ബുദ്ധന്റെയും ഗാന്ധിയുടെയും മണ്ണിൽ, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിൽ.

> വധശിക്ഷയ്ക്ക് വിധിച്ചത് 2005 ൽ ശിക്ഷ നടപ്പാക്കുന്നത് എട്ട് വർഷങ്ങൾക്ക് ശേഷം

> രാഷ്ട്രപതി ദയാഹർജിക്ക് ആടയിരുന്നത് 6 വർഷക്കാലം

> ഏതെങ്കിലും തീവ്രവാദ സംഘടനകളിലോ, പ്രസ്ഥാനങ്ങളിലോ മുഹമ്മദ് അഫ്‌സൽ ഗുരു ഉൾപ്പെട്ടിട്ടുണ്ടായിരുന്നോ എന്നതിന് വ്യക്തമായ രേഖകളൊന്നും ലഭിച്ചിട്ടില്ല. എങ്കിലും രാജ്യത്തെ ജനങ്ങളുടെ പൊതുബോധത്തെ തൃപ്തിപ്പെടുത്താൻ വധശിക്ഷ ശരിവക്കുന്നു എന്ന് രാജ്യത്തെ പരമോന്നത കോടതി.(ഓർക്കണം ശത്രു രാജ്യമായ പാക്കിസ്ഥാനിലെ ഒരു പൗരനല്ല അഫ്‌സൽ ഗുരു) The Supreme Court said: 'The collective conscience of the osciety will be satisfied only if the death penalty is awarded to Afzal Guru.' It was, to say the least, unfortunate that a court of law decided to pander to its assumed notion of 'collective conscience' rather than abide by points of law.

> ആറു വ്രക്ഷത്തിനു ശേഷം 2013 ജനുവരി 23 നുള്ള കേന്ദ്ര സർക്കാരിന്റെ നിർബന്ധത്തിനും, പൊതു തിരഞ്ഞെടുപ്പിനെ മുന്നിൽകണ്ടും 2013 ഫെബ്രുവരി 3 നു രാഷ്ട്രപതി ദയാ ഹർജ്ജി തള്ളുന്നു.

> ഫെബ്രുവരി 4 നു കേന്ദ്ര സർക്കാർ കൊല്ലാൻ തീരുമാനിക്കുന്നു

> ഫെബ്രുവരി 6 നു തീഹാർ ജയിൽ സൂപ്രണ്ട് ഫെബ്രുവരി 9 നു രാവിലെ എട്ട് മണിക്ക് കൊല്ലണമെന്ന് ഉത്തരവിറക്കുന്നു.

> അവസാനമായി ഭാര്യക്കോ മക്കൾക്കോ ഒന്ന് കാണാനുള്ള വസരം പോലും നൽകാതെ ഫെബ്രുവരി 9 നു തൂക്കി കൊല്ലുന്നു.

> കൊല്ലുന്നതിന്റെ തലേ ദിവസം അതായത് ഫെബ്രുവരി എട്ടിന് രജിസ്ട്രേഡ് പോസ്റ്റലായി കൊള്ളുന്ന കാര്യം കാശ്മീരിലുള്ള ബന്ധുക്കളെ അറിയിച്ചു എന്ന് സർക്കാർ

> കൊന്നതിനുശേഷം രണ്ടു ദിവസം കഴിഞ്ഞാണ് കത്ത് ബന്ധുക്കൾക്ക് ലഭിക്കുന്നത്

>ജയിലിൽ സൂക്ഷിച്ചിട്ടുള്ള അദ്ദേഹത്തിന്റെ ഡയറിയും മറ്റു വസ്തുക്കളും, എന്തിനു, ശരീരം പോലും ബന്ധുക്കൾക്ക് വിട്ടുകൊടുക്കാൻ സർക്കാർ തയ്യാറായില്ല. കശ്മീർ നേതാവായ മക്‌ബൂൽ ഭട്ടിനെ മറവു ചെയ്തതിനു രണ്ടടി മാറി അഫ്‌സലിനെയും അവർ മറവു ചെയ്തു.

> വധശിക്ഷയ്ക്ക് വിധിച്ച ശേഷം നടപ്പിക്കലാക്കാതെ കാലതാമസം വന്നാൽ വധശിക്ഷ കുറച്ച ജീവപര്യന്തമാക്കണമെന്ന സുപ്രീം കോടതിയുടെ തന്നെ അനേകം സുപ്രധാന വിധികൾ ലംഘിക്കപ്പെടുന്നു In Edigma Anama vs. State of A.P. in 1974, Justice Krishna Iyer spoke of the 'brooding horror of haunting the priosner in the condemned cell for years.' Justice Chinnappa Reddy in T.V. Vatheeswaran vs. State of Tamil Nadu in 1983 said that a prolonged delay in the execution of a sentence of death had a dehumanising effect and this had the constitutional implication of depriving a perosn of his life in an unjust, unfair and unreaosnable way os as to offend the Fundamental Right under Article 21 of the Constitution. He quoted the Privy Council's observation in a case of inordinate delay in execution: 'The anguish of alternating hope and despair, the agony of uncertainty and the consequences of such suffering on the mental, emotional and physical integrity and health of the individual has to be seen.'

In 1983, in Sher Singh vs. State of Punjab, the Court repeated the same observations, and in the larger Constitutional Bench in Triveniben vs. State of Gujarat in 1989 to settle the law, the Supreme Court again reiterated that a prolonged delay in execution would be unjust, unfair and unreaosnable.

അഫ്‌സൽ ഗുരുവിനോടൊപ്പം അന്ത്യം വരെ 7 വർഷക്കാലം ജയിലിൽ ഒപ്പമുണ്ടായിരുന്ന കൊബാദ് ഗൺഡിക്കു പറയാനുള്ളത് 2009 സെപ്റ്റംബർ 21ന് രാവിലെ 7 മണിയോടെയാണ് എന്നെ തീഹാർ ജയിലിൽ പ്രവേശിപ്പിക്കുന്നത്. അപമാനകരമായ കർശനമായ സുരക്ഷാപരിശോധനകൾക്ക് ശേഷം അവർ അതീവസുരക്ഷയുള ജയിൽ നമ്പർ 3ൽ പ്രവേശിപ്പിച്ചു. അതിനുള്ളിലെ അന്തേവാസികൾ അവരവരുടെ സെല്ലുകളിൽ ബന്ധിതരാണ്. ഞാൻ ബ്ലോക്ക് A യിലേക്ക് പ്രവേശിക്കുമ്പോൾ സെൽ നമ്പർ ഒന്നിൽ 'തീഹാറിലേക്ക് സ്വാഗതം, നിങ്ങദളെ ഞാൻ ഇവിടെ പ്രതീക്ഷിച്ചിരുന്നു' എന്ന് തോന്നിപ്പിക്കുന്ന നിറഞ്ഞ ചിരിയുമായി അഫ്‌സൽ ഗുരുവിനെ കണ്ടു. (രണ്ടു ബ്ലോക്കുകളാണ് ഈ വാർഡിനു ഉള്ളത്.)

എന്നെ കുറിച്ചു പത്രങ്ങളിൽ വായിച്ചറിയാമെന്നും നാളെ രാവിലെ കാണാമെന്നും അദ്ദേഹം പറഞ്ഞു. ഞാൻ സെൽ നമ്പർ നാലിലേക്ക് നയിക്കപ്പെട്ടു, ഡൽഹിയിലെ ഏറ്റവും പ്രശസ്തനായ അധോലോകനായകൻ എന്ന ഖ്യാതികേട്ട കിസാൻ പെഹൽവാൻ ഉൾപ്പെടെ അവിടെ വേറെ മൂന്നു പേർ കൂടി ഉണ്ടായിരുന്നു.

അടുത്ത ദിവസം രാവിലെ രണ്ടു ഖാലിസ്ഥാനികൾ താമസിക്കുന്ന സെൽ നമ്പർ 8 ലേക്ക് അവർ എന്നെ മാറ്റി. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഭുല്ലാർ എന്ന ഖാലിസ്ഥാനി സെൽ നമ്പർ 2ലാണ് ഉള്ളത്. അന്ന് രാവിലെ ഞാൻ അഫ്‌സൽ ഗുരുവിനോപ്പം ചായ പങ്കിട്ടു. 2013 ഫെബ്രുവരി 9 ന് അദ്ദേഹം തൂക്കിലേറ്റപ്പെടുന്നത് വരെ ഈ പതിവ് ഞങ്ങൾ തുടർന്നിരുന്നു. തീഹാറിൽ നിന്നും ഫ്‌ലാസ്‌കിൽ ലഭിച്ചിരുന്ന വെള്ളം പോലെയുള്ള ഒരു ദ്രാവകത്തിൽ ക്യാന്റീനിൽ നിന്നും വാങ്ങിയ പാൽപ്പൊടി ചേർത്തു ടീ ബാഗും ഉപയോഗിച്ചു അഫ്‌സൽ ഗുരു കടുപ്പമുള്ള ചായയാക്കും. അടുത്ത ജയിൽ അധികാരികൾ നൽകുന്ന രണ്ടു കഷണം ബ്രെഡും ഇങ്ങനെ

ഉണ്ടാക്കുന്ന ചായയും അടുത്ത മൂന്ന് വർഷങ്ങളുടെ പ്രഭാതങ്ങളിൽ ഞാൻ പങ്കിട്ടു. ഇതുകഴിയുമ്പോൾ തൊട്ടടുത്ത വാർഡുകൾക്ക് മുൻപിലൂടെ ഒരു പ്രഭാതസവാരി. വർഷങ്ങൾ ഇതേ പതിവ് ഞങ്ങൾ തുടർന്നു. പിന്നീട് അദ്ദേഹം തൂക്കിലേറ്റപ്പെട്ട ഫാസി കോട്ടിയിലെ ജീവിതത്തിലും ഈ പതിവ് ശീലമാക്കിയിരുന്നു.

കമ്മ്യൂണിസം+ദൈവം= ഇസ്ലാം

കമ്മ്യൂണിസത്തിനോടും അഫ്‌സലിന് വലിയ ബഹുമാനമായിരുന്നു ഉണ്ടായിരുന്നത്. (മതമൗലികവാദികൾക്ക് ഉണ്ടായിരുന്നത് പോലെയല്ല). കമ്മ്യൂണിസം+ദൈവം= ഇസ്ലാം എന്ന ഇക്‌ബാലിന്റെ വീക്ഷണത്തെ അനുകൂലിച്ചിരുന്ന വ്യക്തിയായിരുന്നു അഫ്‌സൽ. ഉർദു, ഇംഗ്ലീഷ് ഭാഷകൾ ഇദ്ദേഹത്തിനു നല്ല ഗ്രാഹ്യമുണ്ടായിരുന്നു താനും! നോം ചോംസ്‌കിയെ പോലെയുള്ള പാശ്ചാത്യ എഴുത്തരുടെ രചനകൾ അഫസ്ല് വായിക്കാറുണ്ട്. അദ്ദേഹം ഗസലുകൾ ഇഷ്ടപ്പെട്ടിരുന്നു. ജയിലിൽ അദ്ദേഹത്തെ കുറിച്ചു ആർക്കും പരാതിയുണ്ടായിരുന്നില്ല. അതിനാൽത്തന്നെ തടവ് ജീവിതത്തിന്റെ ആദ്യനാളുകളിൽ അദ്ദേഹത്തിന് നേരിടേണ്ടി വന്ന അപമാനങ്ങൾ പിന്നീടു ഉണ്ടായതുമില്ല.

അഫ്‌സൽ തൂക്കിലേറ്റപ്പെടുന്നതിനു രണ്ടു ദിവസം മുൻപ് ഞങ്ങളോട് പെട്ടെന്ന് ബ്ലോക്കിന്റെ പിന്നിലേക്ക് മാറാൻ ആവശ്യപ്പെട്ടിരുന്നു. (അവിടെയുണ്ടായിരുന്നവരെ അതിനു മുൻപായി മറ്റെവിടെക്കോ മാറ്റിയിരുന്നു.) ഞങ്ങൾ B ബ്ലോക്കിലേക്ക് മാറുമ്പോൾ ഫാസി കോട്ടിയിലേക്ക് നീങ്ങുന്ന വഴിയിലേക്ക് നോക്കിയിരുന്നു. ആ കെട്ടിടം അടച്ചിട്ട അവസ്ഥയിലായിരുന്നതിനാൽ അകത്തുനടക്കുന്നതൊന്നും ഞങ്ങൾക്ക് കാണാൻ കഴിഞ്ഞില്ല. എന്നാൽ ഫാസി കോട്ടിയിൽ ദ്രുതഗതിയിൽ പുനരുദ്ധാണ പ്രവൃത്തികൾ ആരംഭിച്ചു എന്ന് പിന്നീടു അറിഞ്ഞു. വിദേശത്തു നിന്നുള്ളവരാരോ ജയിൽ സന്ദർശിക്കുന്നതിനാലാണ് ഈ ഒരുക്കങ്ങൾ എന്നാണ് ജയിലിലെ ഉദ്യോഗസ്ഥർ ഞങ്ങളോട് പറഞ്ഞിരുന്നത്; ചിലപ്പോൾ ഭുല്ലാർ തൂക്കിലേറ്റപ്പെടാം എന്നും ശ്രുതിയുണ്ടായി. എന്നാൽ ആരെങ്കിലും തൂക്കിലേറ്റപ്പെടുമെങ്കിൽ അത് താനായിരിക്കുമെന്നു അഫ്‌സൽ പറയുമായിരുന്നു. അങ്ങനെയൊരു ഭീതി എല്ലാവരുടെയും മനസ്സിൽ ഉണ്ടായിരുന്നുവെങ്കിലും അഫ്‌സൽ ആ രാത്രിയിലും പതിവ് പോലെ സന്തുഷ്ടനായിരുന്നു.

അവസാന ദിവസം... അവസാന നിമിഷങ്ങൾ

അടുത്ത ദിവസം രാവിലെ ജയിൽ ജീവനക്കാർ അര മണിക്കൂർ വൈകിയാണ് സെല്ലിൽ എത്തിയത്. അവർ അഫ്‌സലിന്റെ ജയിലറ തുറക്കുമ്പോൾ നിങ്ങൾക്ക് എന്നെ പരിശോധിക്കണമെന്നുണ്ടെങ്കിൽ അത് കുറച്ചു കഴിഞ്ഞാകാം, ആദ്യം നമസ്‌കാരം നടക്കട്ടെ എന്ന് അദ്ദേഹം പറയുന്നത് കേൾക്കാമായിരുന്നു. എന്നാൽ അവർ അഫ്‌സലിനെ പുറത്തിറക്കി ആ അറ മാത്രം പൂട്ടി മറ്റൊരു സെല്ലിലേക്കും വരാതെ മടങ്ങി. 'അത് സംഭവിക്കാൻ പോകുന്നു' എന്ന് ഞങ്ങളും തിരിച്ചറിയുകയായിരുന്നു. അഫ്‌സലിനെ അവർ A ബ്ലോക്കിലെ പഴയസെല്ലിലേക്ക് കൊണ്ടുപോയി. അവിടെ വച്ചു വക്കീലന്മാർ അദ്ദേഹത്തെ കണ്ടു. 8 മണിക്ക് തൂക്കിലേറ്റപ്പെടും എന്ന് അവർ അഫ്‌സലിനെ അറിയിച്ചു. തന്റെ കുടുംബത്തോടും മകനോടും ഫോണിൽ സംസാരിക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു, പക്ഷെ അതിനു അവർ അനുവാദം നൽകിയില്ല. മറ്റെല്ലാ നിയമനടപടികളും കോൺഗ്രസ് സർക്കാർ നാമമാത്രമായി പൂർത്തീകരിച്ചു എന്ന് പിന്നീടു അറിഞ്ഞല്ലോ. അദ്ദേഹം ആദ്യം തന്റെ നിസ്‌കാരം നടത്തി, അവർ നൽകിയ ചായയും ബിസ്‌ക്കറ്റും കഴിച്ചു. അതിനു ശേഷം കുളിച്ചു, അവസാനമായി നിസ്‌ക്കരിച്ചു.
8 മണിയാകാൻ 5 മിനിറ്റ് മാത്രമുള്ളപ്പോൾ അദ്ദേഹത്തെ അവർ ഞങ്ങൾ എന്നും നടക്കാറുള്ള ആ ഗ്രൌണ്ടിലൂടെ കൂട്ടിക്കൊണ്ടു പോയി. അവിടെയുണ്ടായിരുന്ന ഓരോ ജീവനക്കാരെയും അദ്ദേഹം അഭിവാദ്യം ചെയ്യുന്നുണ്ടായിരുന്നു, അവരോട് നല്ല രീതിയിൽ പെരുമാറണമെന്ന് മേലുദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്തു. അഫ്‌സലിനെ ഈ പെരുമാറ്റം ജയിൽ ജീവനക്കാരിൽ മായത്ത നൊമ്പരമുണ്ടാക്കി എന്ന് പിന്നീടു ഞങ്ങൾ അറിഞ്ഞു. തങ്ങൾക്ക് എല്ലാ ആശംസകളും നേർന്നു. ഭയമേതുമില്ലാതെ മരണത്തിലേക്ക് നടന്നു നീങ്ങിയ ഒരു മനുഷ്യന്റെ കാഴ്ച അത്രയ്ക്ക് വേട്ടയാടുന്നതായിരുന്നു.

ജയിലിൽ സൂക്ഷിച്ചിട്ടുള്ള അദ്ദേഹത്തിന്റെ ഡയറിയും മറ്റു വസ്തുക്കളും, എന്തിനു, ശരീരം പോലും ബന്ധുക്കൾക്ക് വിട്ടുകൊടുക്കാൻ സർക്കാർ തയ്യാറായില്ല. കശ്മീർ നേതാവായ മക്‌ബൂൽ ഭട്ടിനെ മറവു ചെയ്തതിനു രണ്ടടി മാറി അഫ്‌സലിനെയും അവർ മറവു ചെയ്തു. വിരോധാഭാസകരമായ ഒരു കാര്യമുണ്ട്, ഇതേ മക്‌ബൂൽ ഭട്ടിനെ ''പാക്കിസ്ഥാൻ വിരോധി' എന്ന് മുദ്രകുത്തി മക്‌ബൂലിന്റെ കൃതികൾക്ക് പാക്കിസ്ഥാൻ സർക്കാർ രാജ്യത്ത് നിരോധനം ഏർപ്പെടുത്തിയിട്ടുമുണ്ട് എന്നുള്ളതാണ്.

തീഹാറിലെ ഏഴു വർഷം നീണ്ട തടവുജീവിതത്തിനിടയിൽ ഞാൻ കണ്ടുമുട്ടിയ ഏറ്റവും മനുഷത്വം ഉള്ളതും ലാളിത്യമുള്ളതും കപടതയില്ലാത്തതുമായ ഒരു മനുഷ്യനുമായുള്ള സഹവാസം അങ്ങനെ അവസാനിച്ചു. എല്ലാ കാശ്മീരികളും അഫ്‌സലിനെ പോലെയായിരുന്നില്ല, ഒരാൾ ഒഴികെ- റഫീക്ക്! അഫ്‌സലുമായി റഫീക്കിന് എന്തെല്ലാമോ സാദൃശ്യങ്ങൾ ഉണ്ടായിരുന്നു, പക്ഷെ അഫസലിനെ പോലെ വായനാശീലം ഉണ്ടായിരുന്നവർ ആരുമില്ല. കശ്മീരിന്റെ യഥാർത്ഥ സേവകരെ മറന്നുകൊണ്ട് അവരുടെ സ്വാതന്ത്ര്യത്തിനുള്ള മുറവിളിയെ കോൺഗ്രസ് സർക്കാർ പാക്കിസ്ഥാൻ വാദികളായവരുടെ കൈകളിൽ എത്തിക്കുന്നത് എന്തിനാണ് എന്ന് മനസിലാകുന്നില്ല.

അഫ്‌സൽ ഗുരു അനുകൂലിക്കുന്നവർ ദേശദ്രോഹികളായി മുദ്ര ചാർത്തപ്പെടുന്ന കാലത്തിൽ, തന്റെ അനുഭവങ്ങൾ വിലപ്പെട്ടതാണ് എന്ന് കൊബാദ് കരുതുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP