Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

എന്റെ കരിയർ നശിച്ചു, കരാറുകളിൽ നിന്ന് ദൂരദർശൻ ഒഴിവാക്കി; ഈ ക്രൂരമായ വേട്ട ഇനിയെങ്കിലും നിർത്തിക്കൂടേ.. ദൂരദർശൻ അവതാരകയ്ക്ക് പറയാനുള്ളത്

എന്റെ കരിയർ നശിച്ചു, കരാറുകളിൽ നിന്ന് ദൂരദർശൻ ഒഴിവാക്കി; ഈ ക്രൂരമായ വേട്ട ഇനിയെങ്കിലും നിർത്തിക്കൂടേ.. ദൂരദർശൻ അവതാരകയ്ക്ക് പറയാനുള്ളത്

ന്യൂഡൽഹി: എന്തിനാണ് എന്നോട് ഇത്രയും വലിയ ക്രൂരത.. ആർക്കായാലും ഒരു തെറ്റൊക്കെ പറ്റുകയില്ലേ..? ചോദിക്കുന്നത് ഗോവയിൽ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ദൂരദർശന്റെ അവതാരകയായിരുന്ന അയന പഹുജ എന്ന 24കാരിയാണ്. അയനയുടെ അവതരണത്തിലെ പിഴവ് സോഷ്യൽ മീഡിയയിൽ ആഘോഷമാക്കിയതോടെ ആത്മഹത്യയുടെ വക്കിലാണ് അയന. തനിക്ക് സംഭവിച്ച നാവുപിഴയെ ചൊല്ലി ഇങ്ങനെ തന്നെ പഴിക്കണോ എന്നാണ് ഈയുവതി ചോദിക്കുന്നത്.

അന്താരാഷ്ട്ര ചലച്ചിത്രോത്സവം തത്സമയം റിപ്പോർട്ട് ചെയ്യുന്നതിനിടെ പിണഞ്ഞ അബദ്ധങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിച്ചിരുന്നു. തുടർന്ന് തനിക്ക് ആത്മഹത്യചെയ്യാൻ തോന്നിയെന്നാണ് അയ പറയുന്നത്. 'ദ ലോജിക്കൽ ഇന്ത്യൻ' എന്ന സോഷ്യൽ മീഡിയ കമ്യൂണിറ്റിയുടെ ഫേസ്‌ബുക് പേജിൽ ഷെയർ ചെയ്ത വീഡിയോയിലാണ് അവസ്ഥ വെളിപ്പെടുത്തിയത്.

ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങ് റിപ്പോർട്ട് ചെയ്യുന്നതിനിടെ ഗോവ ഗവർണർ മൃദുല സിൻഹയെ ഇന്ത്യയുടെ ഗവർണർ എന്നാണ് അയേന വിശേഷിപ്പിച്ചത്. ഒരു ചൈനീസ് നടിയെ തിരിച്ചറിയാൻ അവർക്കു കഴിഞ്ഞതുമില്ല. സിനിമയെക്കുറിച്ച് കാര്യമായൊന്നും അറിയില്‌ളെന്ന് സമ്മതിച്ചായിരുന്നു അവതാരകയുടെ തുടക്കം. മേളയിൽ പങ്കെടുക്കാനെത്തെിയ പ്രതിനിധിയോട് നിങ്ങൾക്ക് സിനിമ കാണാൻ ഇഷ്ടമാണോ എന്നു ചോദിക്കുകയും ചെയ്തു.

ഇത്തരം അബദ്ധങ്ങൾ നിറഞ്ഞ നാലു മിനിറ്റ് വിഡിയോ ആണ് വൈറലായത്. 'എന്റെ കരിയർ നശിച്ചു. തുടർന്നുള്ള കരാറുകളിൽനിന്ന് ദൂരദർശൻ ഒഴിവാക്കി. വല്ലാതെ ദുഃഖിതയാണ് ഞാൻ. നാലുദിവസമായി ആഹാരം കഴിച്ചിട്ടില്ല. എന്റെ കുടുംബം സൈബർ ക്രൈം ഡിപാർട്‌മെന്റിനെ സമീപിച്ചതിനെ തുടർന്ന് വിഡിയോ നീക്കം ചെയ്‌തെങ്കിലും ചിലർ അത് വീണ്ടും അപ്ലോഡ് ചെയ്യുന്നു.' പരിഹസിക്കുന്നത് നിർത്തണമെന്നും അയന അഭ്യർത്ഥിച്ചു.

'വേദിയിലേക്ക് വരുന്നവരുടെ വിവരങ്ങൾ നൽകാൻ പ്രൊഡ്യൂസർക്ക് യഥാസമയം കഴിഞ്ഞില്ല. ഞാൻ ആക പരിഭ്രാന്തയായി പോയപ്പോഴാണ് അബദ്ധങ്ങൾ വന്നത്. എന്നാൽ, അതു കൂടാതെ രണ്ടു മണിക്കൂർ പരിപാടി നന്നായി നടന്നു. പക്ഷേ, തെറ്റുകൾ മാത്രമാണ് വീഡിയോ ആയി ഷെയർ ചെയ്യപ്പെട്ടത്. ആദ്യ ദിവസങ്ങളിൽ അതുണ്ടായത് മനസ്സിലാക്കാം. പക്ഷേ, ജീവിതം തന്നെ തകർക്കുന്ന തരത്തിൽ ഒരു വേട്ട തന്നെയായി അത് മാറുന്നത് നിർഭാഗ്യകരമാണ്'അയന പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP