Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പണമിടപാട് സ്ഥാപനത്തിൽ നിന്നും വിദേശ കറൻസി കവർന്നു; രണ്ടരലക്ഷം രൂപ മൂല്യമുള്ള കറൻസി മോഷ്ടിക്കപ്പെട്ടെന്ന് പരാതി; തട്ടിപ്പിന് പിന്നിൽ ജോർദാൻ സ്വദേശികളെന്ന് സംശയം

പണമിടപാട് സ്ഥാപനത്തിൽ നിന്നും വിദേശ കറൻസി കവർന്നു; രണ്ടരലക്ഷം രൂപ മൂല്യമുള്ള കറൻസി മോഷ്ടിക്കപ്പെട്ടെന്ന് പരാതി; തട്ടിപ്പിന് പിന്നിൽ ജോർദാൻ സ്വദേശികളെന്ന് സംശയം

മറുനാടൻ മലയാളി ബ്യൂറോ

കോതമംഗലം: നഗരത്തിലെ സ്വകാര്യ വിദേശ പണമിടപാട് സ്ഥാപനത്തിൽ നിന്നും വിദേശ കറൻസി കവർന്നതായി പരാതി. വ്യാഴാഴ്‌ച്ച ഉച്ചയോടെ സ്ഥാപനത്തിലെത്തിയ രണ്ട് വിദേശികളാണ് ഏകദേശം രണ്ടര ലക്ഷം രൂപ വിലവരുന്ന വിദേശ കറൻസി തട്ടിയെടുത്തതെന്നാണ് സംശയം. മാസങ്ങൾക്ക് മുൻപ് സ്ഥാപനത്തിലെത്തി കറൻസി മാറ്റിയെടുത്ത പരിചയം സ്ഥാപിച്ച ജോർദാൻ സ്വദേശികൾ എന്ന് കരുതുന്നവരാണ് തട്ടിപ്പ് നടത്തിയത് എന്ന് സംശയിക്കുന്നു.

വ്യാഴാഴ്‌ച്ച ഉച്ചയോടെ സ്ഥാപനത്തിൽ ടി ക്യാപ്പ് ധരിച്ച് എത്തിയ വിദേശികൾ കറൻസി കൈമാറ്റത്തിന് തയ്യാറാവുകയും ഇതനുസരിച്ച് കടയുടമ വിദേശ കറൻസി കൈമാറുകയും ചെയ്തു. കറൻസി പരിശോധിച്ച് ഉറപ്പ് വരുത്തുന്നതിനിടയിൽ വിദേശികളിൽ ഒരാൾ പെർഫ്യും ആവശ്യപ്പെടുകയും അത് നൽകുകയും ചെയ്തു.

പെർഫ്യും വാങ്ങിയ ശേഷം പണം കൈമാറുന്നതിന് പിന്നിട് എത്താം എന്നറിയിച്ച് വിദേശികൾ മടങ്ങി. ഇവർ മടങ്ങിയ ശേഷമാണ് പരിശോധനക്ക് നൽകിയ കറൻസികൾ മടക്കി നൽകിയില്ല എന്ന് കടയുടമ മനസ്സിലാക്കുന്നത്. സ്ഥാപനത്തിലെ കാമറ ദൃശ്യങ്ങൾ പരിശോധിച്ച ശേഷം കടയുടമ പൊലീസിൽ പരാതി നൽകുകയായിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP