Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമ്പതുവർഷം ജനപ്രതിനിധിയായ ഉമ്മൻ ചാണ്ടിയേക്കാൾ കമ്മിഷന് വിശ്വാസം സരിതയെയോ? 32 കേസുകളിൽ പ്രതിയായ, അടിക്കടി നിലപാടുമാറ്റുന്ന ആളുടെ മൊഴി കേട്ടാണോ കേസെടുക്കാൻ തീരുമാനിക്കേണ്ടത്? സോളാറിലെ സർക്കാർ നടപടികളെ ചോദ്യം ചെയ്തും കമ്മിഷനെ വിമർശിച്ചും കെ മുരളീധരൻ

അമ്പതുവർഷം ജനപ്രതിനിധിയായ ഉമ്മൻ ചാണ്ടിയേക്കാൾ കമ്മിഷന് വിശ്വാസം സരിതയെയോ? 32 കേസുകളിൽ പ്രതിയായ, അടിക്കടി നിലപാടുമാറ്റുന്ന ആളുടെ മൊഴി കേട്ടാണോ കേസെടുക്കാൻ തീരുമാനിക്കേണ്ടത്? സോളാറിലെ സർക്കാർ നടപടികളെ ചോദ്യം ചെയ്തും കമ്മിഷനെ വിമർശിച്ചും കെ മുരളീധരൻ

തിരുവനന്തപുരം: സരിത പറയുന്നതു മാത്രം കേൾക്കാനാണെങ്കിൽ ഏഴരക്കോടി ചെലവാക്കി കമ്മിഷനെ നിയമിച്ചത് എന്തിനെന്നും അമ്പതുവർഷത്തിലേറെ ജനപ്രതിനിധിയായ ഉമ്മൻ ചാണ്ടിയേക്കാൾ കമ്മിഷന് വിശ്വാസം സരിതയെയെന്നും കോൺഗ്രസ് നേതാവ് കെ മുരളീധരൻ. കമ്മിഷൻ റിപ്പോർട്ടിൽ ചട്ടങ്ങൾ ലംഘിച്ചാണ് പിണറായി സർക്കാർ മുന്നോട്ടു പോകുന്നതെന്നും മുൻ കെപിസിസി അധ്യക്ഷൻ കൂടിയായ എംഎൽഎ കുറ്റപ്പെടുത്തി.

32 കേസുകളിൽ പ്രതിയായ, അടിക്കടി നിലപാടു മാറ്റുന്ന ഒരാളുടെ വാക്കുകേട്ടാണോ കമ്മിഷൻ ഇത്തരത്തിൽ ഒരു നിലപാടിൽ എത്തിയതെന്ന് അറിയേണ്ടതുണഅടെന്നും അദ്ദേഹം പറഞ്ഞു. അൻപതു വർഷത്തിലധികം ജനപ്രതിനിധിയായ ഉമ്മൻ ചാണ്ടിയെക്കാൾ കമ്മിഷനു വിശ്വാസം സരിതയെയാണ്. ലോ സെക്രട്ടറിയെ വിശ്വാസമില്ലെങ്കിൽ പുതിയ ആളെ നിയമിക്കാൻ സർക്കാർ തയാറാകണം. പിണറായി വിജയൻ ജനങ്ങളോട് മാപ്പ് പറയണമെന്നും കെ.മുരളീധരൻ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി പറഞ്ഞ കണ്ടെത്തലുകളിലേക്ക് കമ്മിഷൻ എങ്ങനെ എത്തി എന്നറിയാനാണ് റിപ്പോർട്ട് കാണണമെന്ന് യുഡിഎഫ് ആവശ്യപ്പെടുന്നത്. 32 കേസുകളിൽ പ്രതിയായ, അടിക്കടി നിലപാടുകൾ മാറ്റുന്ന ഒരു വ്യക്തിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണോ ഈ തീരുമാനമെന്നും മൊഴികൾ സംബന്ധിച്ച കമ്മിഷന്റെ അഭിപ്രായവും അറിയണം. ആ മൊഴികൾ കമ്മിഷൻ തള്ളിയെങ്കിൽ എന്തു കൊണ്ടാണെന്നും മനസിലാക്കേണ്ടതുണ്ട്. - മുരളീധരൻ പറഞ്ഞു.

നിയമസഭാ സാമാജികരുടെ അവകാശങ്ങൾ ഹനിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേത്. യുഡിഎഫ് നേതാക്കളെ ഒന്നടങ്കം മോശക്കാരായി ചിത്രീകരിക്കാനായി മുഖ്യമന്ത്രി നടത്തിയ കുൽസിത പ്രവൃത്തിയാണോ ഇതെന്നു സംശയിക്കേണ്ടിയിരിക്കുന്നു. സോളർ കമ്മിഷൻ റിപ്പോർട്ടിലെ പരാമർശങ്ങളുടേതെന്ന പേരിൽ ഇപ്പോൾ സ്വീകരിക്കുന്ന നടപടികൾ എൽഡിഎഫിനെ തിരിഞ്ഞു കുത്തും. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കമ്മിഷൻ നടപടികൾ നീട്ടികൊണ്ടുപോകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതുവരെയുള്ള തെറ്റായ നടപടികളിൽ മാപ്പു ചോദിച്ച് റിപ്പോർട്ട് സർക്കാർ നിയമസഭയിൽ വയ്ക്കണം. അതുവരെ ഒരു നടപടിയും പാടില്ലെന്നും കെ.മുരളീധരൻ പറഞ്ഞു.

ഒരു റിപ്പോർട്ട് ഇത്രയും മോശമായി കൈകാര്യം ചെയ്ത മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് ചോദിക്കണം. നിയമസഭയെ നോക്കുകുത്തിയാക്കാനാണ് സർക്കാർ ശ്രമിച്ചത്. നിയമസഭാ സാമാജികർ പത്രം നോക്കി റിപ്പോർട്ടിലെ പരാമർശങ്ങൾ മനസിലാക്കണമെന്നു പറഞ്ഞാൽ എങ്ങനെ ശരിയാകുമെന്ന് മുരളീധരൻ ചോദിച്ചു. കമ്മിഷൻ റിപ്പോർട്ട് കിട്ടിയാൽ മന്ത്രിസഭ ചർച്ച ചെയ്തശേഷം നിയമസഭയിൽ വയ്ക്കണമെന്നാണ് ചട്ടം. റിപ്പോർട്ടിനെക്കുറിച്ച് അതിനു മുൻപ് ഒരു അഭിപ്രായം പറയാൻ പാടില്ല. നിയമസഭയിലെ ചർച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെടുക്കേണ്ടത്. കീഴ്‌വഴക്കം പരസ്യമായി ലംഘിച്ചാണ് മന്ത്രിസഭാ തീരുമാനങ്ങൾക്കിടെ കമ്മിഷൻ റിപ്പോർട്ടിനെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത്.

എല്ലാദിവസവും സർക്കാർ നിയമോപദേശം തേടുകയാണ്. അന്വേഷിച്ച പൊലീസ് ഉദ്യോസ്ഥരും കുറ്റക്കാരാണെന്നാണ് പറയുന്നത്. ഇത്രയും മോശപ്പെട്ട രീതിയിൽ ഒരു കമ്മിഷന്റെയും റിപ്പോർട്ട് പരിഗണിച്ചിട്ടില്ല. നിയമവകുപ്പ് സെക്രട്ടറിയെ സർക്കാരിന് വിശ്വാസമില്ല. നിയമവകുപ്പ് സെക്രട്ടറി, അഡ്വ. ജനറൽ എന്നിവരെ വിളിച്ചുവരുത്തി ഉപദേശം തേടുകയാണു സർക്കാർ ചെയ്യേണ്ടത്. പകരം പുറത്തുനിന്നു വീണ്ടും നിയമോപദേശം തേടുകയാണ്. റിപ്പോർട്ട് കാണാതെ കമ്മിഷനെക്കുറിച്ച് ഒന്നും പറയാൻ കഴിയില്ലെന്നും റിപ്പോർട്ടിലെ കണ്ടെത്തലുകൾ രാഷ്ട്രീയ പ്രേരിതമാണെന്നും മുരളീധരൻ ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP