Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരു മുന്മന്ത്രിയുമായുള്ള ബന്ധം പീഡനമല്ലെന്നും മറ്റു ചിലരുമായുള്ളത് പീഡനമാണെന്നും പറയുന്ന സ്ത്രീയുടെ വാക്കു കേട്ട് സർക്കാർ ചാടിയിറങ്ങി; സോളാറിൽ കേസെടുക്കുന്ന പിണറായി സർക്കാരിനെ ശക്തമായി വിമർശിച്ച് ശ്രീധരൻപിള്ള; സരിതയുടെ ഇടപാടുകൾ ദുരുദ്ദേശ്യപരമെന്ന് അറിഞ്ഞിട്ടും സർക്കാർ കേസെടുക്കുന്നത് സംശയകരമെന്നും ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ

ഒരു മുന്മന്ത്രിയുമായുള്ള ബന്ധം പീഡനമല്ലെന്നും മറ്റു ചിലരുമായുള്ളത് പീഡനമാണെന്നും പറയുന്ന സ്ത്രീയുടെ വാക്കു കേട്ട് സർക്കാർ ചാടിയിറങ്ങി; സോളാറിൽ കേസെടുക്കുന്ന പിണറായി സർക്കാരിനെ ശക്തമായി വിമർശിച്ച് ശ്രീധരൻപിള്ള; സരിതയുടെ ഇടപാടുകൾ ദുരുദ്ദേശ്യപരമെന്ന് അറിഞ്ഞിട്ടും സർക്കാർ കേസെടുക്കുന്നത് സംശയകരമെന്നും ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ

കൊച്ചി: സരിതയും പിണറായി സർക്കാരും ഒത്തുകളിക്കുന്നുവെന്ന സൂചനകളുമായി സോളാർ കേസിൽ സർക്കാർ നിലപാടുകളെ വിമർശിച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ അഡ്വ. പിഎസ് ശ്രീധരൻ പിള്ള.

ഒരു മുൻ മന്ത്രിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അതിനെ പീഡിനമായി കാണേണ്ടെന്നും അതേസമയം മറ്റു ചിലരുമായി ബന്ധപ്പെട്ടതിനെ പീഡനമായി കാണണമെന്നും പറയുന്ന സ്ത്രീയുടെ വാക്കുകേട്ടാണ് സർക്കാർ ഇപ്പോൾ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ഇത് വിരോധാഭാസവും ദുരുദ്ദേശ്യപരവുമാണെന്ന് ശ്രീധരൻ പിള്ള ചാനലിലൂടെ നടത്തിയ പ്രതികരണത്തിൽ വിമർശിച്ചു.

സോളാർ വിഷയത്തിൽ സംസ്ഥാനത്തെ ബിജെപി നേതാക്കൾ കാര്യമായ പ്രതികരണം നടത്തുകയോ വ്യക്തമായ നിലപാടെടുക്കുകയോ ചെയ്യാതെ മാറി നിൽക്കുന്നതിനിടെയാണ് ശ്രീധരൻപിള്ളയുടെ പ്രതികരണം എന്നത് ശ്രദ്ധേയമാണ്.

സോളാർ കേസിൽ ഇപ്പോൾ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത് ബിജെപിയുടെ ജനരക്ഷാ യാത്രയിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ പറഞ്ഞെങ്കിലും സോളാർ വിഷയത്തിൽ മുമ്പ് ശക്തമായി രംഗത്തിറങ്ങിയ ബിജെപി സംസ്ഥാന നേതാക്കൾ ഇപ്പോൾ ഈ വിഷയത്തിൽ കാര്യമായി പ്രതികരിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ശ്രീധരൻ പിള്ളയുടെ വെളിപ്പെടുത്തൽ ചർച്ചയാവുകയാണ്.

മുന്മന്ത്രി കെബി ഗണേശ്‌കുമാറുമായി സൗഹൃദപരമായ ബന്ധമാണ് ഉണ്ടായതെന്ന നിലപാടാണ് സരിത സ്വീകരിച്ചത്. എന്നാൽ യുഡിഎഫിന്റെ കാലത്ത് മുഖ്യമന്ത്രിയുൾപ്പെടെ മറ്റു കോൺഗ്രസ് നേതാക്കൾക്കും മന്ത്രിമാർക്കുമെതിരെ ലൈംഗിക ആരോപണം ഉന്നയിക്കുകയും തന്റെ സമ്മതമില്ലാതെയാണ് ബന്ധമുണ്ടായതെന്ന് ആരോപിക്കുകയും പരാതി നൽകുകയുമാണ് ചെയ്തത്. ഇതിനെ പരാമർശിച്ചാണ് ശ്രീധരൻപിള്ളയുടെ വിമർശനം ഉയരുന്നത്. ഒന്ന് പീഡനം അല്ലാതാവുകയും മറ്റൊന്ന് പീഡനമാവുകയും ചെയ്തത് വിരോധാഭാസവും ദുരുദ്ദേശ്യപരവും ആണെന്നായിരുന്നു ശ്രീധരൻപിള്ളയുടെ വിർശനം.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ളവർക്ക് എതിരെ കേസെടുക്കാനുള്ള തീരുമാനം സർക്കാർ ദുരുദ്ദേശ്യത്തോടെ കൈക്കൊണ്ടതാണെന്ന് ആരോപിക്കുന്ന ശ്രീധരൻപിള്ള, ഇത് തന്റെ വ്യക്തിപരമായ അഭിപ്രായം ആണെന്നും വ്യക്തമാക്കിയിട്ടുണ്ട്. സോളാർ സംഭവത്തിൽ കേസെടുക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ നിശിതമായ വിമർശനമാണ് ശ്രീധരൻപിള്ള ഉന്നയിച്ചത്. ഈ കേസിലെ പീഡന പരാതിയിൽ നിയമപരമായ പല മറുവശങ്ങളുമുണ്ട്. അത് പരിശോധിക്കപ്പെട്ടില്ല എന്നാണ് മനസിലാകുന്നത്.

പരാതിക്കാരിയുടെ ഇടപാടുകൾ സംശയാസ്പദവും ദുരുദ്ദേശ്യപരവുമാണെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണ്. എന്നിട്ടും കേസിൽ സർക്കാർ പക്ഷപാതപരമായി ഇടപെടുകയായിരുന്നു. ഇത് ന്യായീകരിക്കാനാവില്ല. അതേസമയം, കോൺഗ്രസിന്റെ നേതാക്കൾ കൂട്ടത്തോടെ ഇത്തരം അപവാദ പ്രചരണങ്ങൾക്ക് വിധേയരായത് ആ പാർട്ടിയുടെ അപചയമാണ് വ്യക്തമാക്കുന്നതെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP