Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വൈറ്റ് ഹൗസിൽ പ്രസിഡന്റ് ട്രംപ് ദീപാവലി ആഘോഷിച്ചു

വൈറ്റ് ഹൗസിൽ പ്രസിഡന്റ് ട്രംപ് ദീപാവലി ആഘോഷിച്ചു

പി.പി. ചെറിയാൻ

വാഷിങ്ടൺ: പ്രസിഡന്റ് ട്രംപ് വൈറ്റ് ഹൗസ് ഓപ്പൽ ഓഫീസിൽ ദീപാവലിആഘോഷിച്ചു. ഒക്ടോബർ 17-നു സംഘടിപ്പിച്ച ചടങ്ങിൽ യുണൈറ്റഡ് നേഷൻസ്‌യു.എസ് അംബാസിഡർ നിക്കി ഹേയ്ലി, മെഡി കെയർ, മെഡിക്കെയ്ഡ് സർവീസ്‌സെന്റർ അഡ്‌മിനിസ്ട്രേറ്റർ സീമാ വർമ്മ, ഫെഡറൽ കമ്യൂണിക്കേഷൻസകമ്മീഷൻ ചെയർമാൻ അജിത് പൈ, ഹെൽത്ത് ഡിപ്പാർട്ട്മെന്റ്അസിസ്റ്റന്റ് സെക്രട്ടറി വനില സിങ്, കമ്യൂണിറ്റി നേതാക്കന്മാർ,പ്രസിഡന്റിന്റെ മകൾ ഇവാൻക ട്രംപ് തുടങ്ങിയവർ പങ്കെടുത്തു.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമായ ഇന്ത്യയുടെ പ്രധാനമന്ത്രിനരേന്ദ്ര മോദി യുമായി സുഹൃദ് ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞതിൽ ട്രംപ്‌സംതൃപ്തി രേഖപ്പെടുത്തി. അമേരിക്കയിൽ സൈനീക സേവനം നടത്തുന്ന ഇന്ത്യൻ അമേരിക്കൻസിനെ അഭിനന്ദിക്കു ന്നതിനും ട്രംപ് പ്രത്യേകം സമയം കണ്ടെത്തി.

അമേരിക്കൻ കുടുംബത്തിലെ അംഗങ്ങളാണ് ഇന്ത്യൻ അമേരിക്കൻസും, ഹിന്ദുഅമേരിക്കൻ സമൂഹവുമെന്നും ട്രംപ് പറഞ്ഞു. ഹിന്ദുക്കളുടെ ദീപാവലിആഘോഷങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹംകൂട്ടിച്ചേർത്തു. മുൻ പ്രസിഡന്റ് ജോർജ് ബുഷിന്റെ കാലത്താണ്ആദ്യമായി വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷങ്ങൾക്ക് തുടക്കംകുറിച്ചത്.
എന്നാൽ വൈറ്റ് ഹൗസിലെ ദീപാവലി ആഘോഷങ്ങളിൽ ഒരിക്കൽപോലും ബുഷ്‌വ്യക്തി പരമായി പങ്കെടുത്തിരുന്നില്ല.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP