Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചികിൽസ നൽകിയില്ലെങ്കിൽ മരണം സംഭവിക്കുമെന്ന് അറിയാമായിരുന്നിട്ടും ചെറുവിരലനക്കിയില്ല; തമിഴ്‌നാട് സ്വദേശി മുരുകന്റെ മരണത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിന് വീഴ്ച; ഡോക്ടർമാർക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കാമെന്ന പൊലീസ് റിപ്പോർട്ട് ഹൈക്കോടതിയിൽ

ചികിൽസ നൽകിയില്ലെങ്കിൽ മരണം സംഭവിക്കുമെന്ന് അറിയാമായിരുന്നിട്ടും ചെറുവിരലനക്കിയില്ല; തമിഴ്‌നാട് സ്വദേശി മുരുകന്റെ മരണത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിന് വീഴ്ച; ഡോക്ടർമാർക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കാമെന്ന പൊലീസ് റിപ്പോർട്ട് ഹൈക്കോടതിയിൽ

മറുനാടൻ മലയാളി ഡസ്‌ക്

തിരുവനന്തപുരം: ചികിത്സ കിട്ടാതെ തമിഴ്‌നാട് സ്വദേശി മുരുകൻ മരിച്ച സംഭവത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിന് വീഴ്ച പറ്റിയെന്ന് പൊലീസ് റിപ്പോർട്ട്. ഡോക്ടർമാർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304ാം വകുപ്പു പ്രകാരമുള്ള നരഹത്യാ കുറ്റം നിലനിൽക്കുമെന്ന് പൊലീസ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി.

ചികിത്സ നൽകിയില്ലെങ്കിൽ മരണം സംഭവിക്കുമെന്നറിഞ്ഞിട്ടും ഡോക്ടർമാർ ചികിത്സിക്കാൻ തയ്യാറായില്ല.മുരുകന്റെ ജീവൻ രക്ഷിക്കാനാവശ്യമായ വിദഗ്ധ ചികിത്സ നൽകാൻ നടപടിയെടുത്തില്ലെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. ഡോക്ടർമാർക്കെതിരെ എന്തെല്ലാം വകുപ്പുകൾ ചുമത്താൻ സാധിക്കുമെന്നതിന് വിദഗ്‌ധോപദേശം തേടിയിട്ടുണ്ടെന്നും പൊലീസ് സമർപ്പിച്ച റിപ്പോർട്ടിൽ വിശദീകരിക്കുന്നു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറയുന്നു.

ഓഗസ്റ്റ് 7 നാ്ണ് റോഡപകടത്തിൽ ഗുരുതരമായി പരുക്കേറ്റ മുരുകനെ മെഡിക്കൽ കോളേജിൽ എത്തിച്ചത്. യഥാസമയം ചികിത്സ ലഭിക്കാത്തതു മൂലമായിരുന്നു മുരുകന്റെ മരണം. തിരുവനന്തപുരത്തെയും കൊല്ലത്തെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും മുരുകന് ചികിത്സ നിഷേധിക്കപ്പെടുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP