Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പൊലീസ് സ്‌റ്റേഷന്റെ ചുമതല സർക്കിൾ ഇൻസ്‌പെക്ടർമാർക്കു നല്കുന്നു; ആദ്യഘട്ടത്തിൽ 196 സ്റ്റേഷനുകളിൽ നടപ്പാക്കും; എസ് ഐ മാരുടെ പ്രതാപകാലം അവസാനിക്കുന്നു

പൊലീസ് സ്‌റ്റേഷന്റെ ചുമതല സർക്കിൾ ഇൻസ്‌പെക്ടർമാർക്കു നല്കുന്നു; ആദ്യഘട്ടത്തിൽ 196 സ്റ്റേഷനുകളിൽ നടപ്പാക്കും; എസ് ഐ മാരുടെ പ്രതാപകാലം അവസാനിക്കുന്നു

തിരുവനന്തപുരം: സ്റ്റേഷനുകൾ വിറപ്പിക്കുന്ന എസ് ഐ മാരുടെ പ്രതാപകാലം അവസാനിക്കുകയാണ്. സംസ്ഥാനത്തെ 196 പൊലീസ് സ്റ്റേഷനുകളിൽ സ്റ്റേഷൻ ഹൗസ് ഓഫീസർമാരായി സർക്കിൾ ഇൻസ്‌പെക്ടർമാരെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിൽ 8 പൊലീസ് സ്റ്റേഷനുകളിൽ സർക്കിൾ ഇൻസ്‌പെക്ടർമാർ എസ്.എച്ച്.ഒ.മാരായുണ്ട്.

 

സംസ്ഥാനത്തെ 471 പൊലീസ് സ്റ്റേഷനുകളിലും ഘട്ടംഘട്ടമായി എസ്.എച്ച്.ഒ ആയി സർക്കിൾ ഇൻസ്‌പെക്ടർമാരെ നിയമിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് ഒന്നിച്ച് 196 സ്റ്റേഷനുകളിൽ ഈ പരിഷ്‌കാരം നടപ്പാക്കുന്നത്. ഇപ്പോൾ സബ് ഇൻസ്‌പെക്ടർമാരാണ് സ്റ്റേഷൻ ഹൗസ് ഓഫീസർമാരായി പ്രവർത്തിക്കുന്നത്. ഈ സ്ഥാനത്ത് കൂടുതൽ പരിചയ സമ്പത്തുള്ള സർക്കിൾ ഇൻസ്‌പെക്ടർമാർ വരുന്നത് സങ്കീർണമായ പ്രശ്‌നങ്ങൾ സമർഥമായി കൈകാര്യം ചെയ്യാൻ സഹായിക്കും.

ആകെയുള്ള 471 സ്റ്റേഷനുകളിൽ 357 എണ്ണത്തിൽ സബ് ഇൻസ്‌പെക്ടർ തസ്തികയിലുള്ള രണ്ടോ അതിലധികമോ ഉദ്യോഗസ്ഥരുണ്ട്. അവരിൽതന്നെ 302 സബ് ഇൻസ്‌പെക്ടർമാർ സർക്കിൾ ഇൻസ്‌പെക്ടർമാർക്ക് തുല്യമോ അതിന് മുകളിലോ ശമ്പളമുള്ളവരാണ്. അതിനാൽ അധിക സാമ്പത്തിക ബാധ്യതയില്ലാതെ തന്നെ അവർക്ക് ഉയർന്ന തസ്തികയിലേക്ക് പ്രമോഷൻ നൽകാൻ കഴിയും.

ഒരു എസ്.ഐ. മാത്രമുള്ള 13 പൊലീസ് സ്റ്റേഷനുകളിലേക്ക് രണ്ടോ അതിലധികമോ എസ്.ഐമാരുള്ള സ്റ്റേഷനുകളിൽനിന്നും 13 പേരെ പുനർവിന്യസിച്ച് നിയമിക്കാനും തീരുമാനിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP