Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സോളാർ തട്ടിപ്പിൽ സരിതയും ബിജുവും ആദ്യമായി ശിക്ഷിക്കപ്പെട്ടത് എന്റെ നിർദ്ദേശത്തിൽ അന്വേഷണം നടന്നതോടെ; സംസ്ഥാനം മുഴുവൻ വ്യാപിച്ച തട്ടിപ്പുകൾ പുറത്തുവന്നതും ഈ അന്വേഷണത്തിന് ശേഷം; ഇതിന്റെ പകതീർക്കാൻ സരിത ഉന്നയിച്ച വ്യാജ ആരോപണങ്ങൾ കേട്ട് എന്നെ ക്രൂശിക്കരുത്: ചീഫ് സെക്രട്ടറിക്ക് എഡിജിപി പത്മകുമാർ നൽകിയ കത്തിന്റെ പൂർണരൂപം

സോളാർ തട്ടിപ്പിൽ സരിതയും ബിജുവും ആദ്യമായി ശിക്ഷിക്കപ്പെട്ടത് എന്റെ നിർദ്ദേശത്തിൽ അന്വേഷണം നടന്നതോടെ; സംസ്ഥാനം മുഴുവൻ വ്യാപിച്ച തട്ടിപ്പുകൾ പുറത്തുവന്നതും ഈ അന്വേഷണത്തിന് ശേഷം; ഇതിന്റെ പകതീർക്കാൻ സരിത ഉന്നയിച്ച വ്യാജ ആരോപണങ്ങൾ കേട്ട് എന്നെ ക്രൂശിക്കരുത്: ചീഫ് സെക്രട്ടറിക്ക് എഡിജിപി പത്മകുമാർ നൽകിയ കത്തിന്റെ പൂർണരൂപം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സത്യസന്ധമായി പ്രവർത്തിച്ചതിന്റെ പേരിൽ അച്ചടക്കനടപടി നേരിടുന്നതു വേദനാജനകമാണെന്നു ചൂണ്ടിക്കാട്ടി സർക്കാരിന് എ.ഡി.ജി.പി: കെ. പത്മകുമാറിന്റെ കത്ത്. സോളാർ കേസ് പ്രതി സരിതാ എസ്. നായർ വ്യക്തിവിരോധം തീർക്കാനാണു തനിക്കെതിരേ ആരോപണം മുന്നയിക്കുന്നതെന്നു ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാമിനു നൽകിയ കത്തിൽ പത്മകുമാർ പറയുന്നു. കത്തിന്റെ പൂർണ്ണ രൂപം മറുനാടൻ മലയാളിക്ക് ലഭിച്ചു.

2012-14 കാലത്തുകൊച്ചി റേഞ്ച് ഐജിയായിരുന്ന കാലത്താണ് സരിതയ്ക്കും ബിജു രാധാകൃഷ്ണനുമെതിരെ പരാതിയുമായി ഒരാൾ തന്നെ സമീപിക്കുന്നതെന്ന് പത്മകുമാർ കത്തിൽ പറയുന്നു. ഈ പരാതി നൽകിയിട്ടും പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിലെ എസ്‌ഐയും സിഐയും കേസെടുത്തെങ്കിലും അന്വേഷിക്കുന്നില്ലെന്ന് കാട്ടി പെരുമ്പാവൂർ സ്വദേശി സജാദാണ് പരാതിയുമായി എത്തിയത്. സോളാർ ഉപകരണങ്ങൾ നൽകാമെന്ന് പറഞ്ഞ് വലിയൊരു തുക തട്ടിയെന്നായിരുന്നു പരാതി.

2013 മാർച്ച് 20നാണ് ഈ കേസ് എടുത്തിരുന്നത്. പരാതി പരിശോധിച്ചപ്പോൾ വലിയൊരു തട്ടിപ്പാണ് നടന്നതെന്ന് മനസ്സിലായതോടെ കുറ്റവാളികൾക്കെതിരെ കർശന നടപടി ഉണ്ടാവണമെന്ന് വ്യക്തമാക്കി ഉടനെ ഇക്കാര്യത്തിൽ നടപടിക്കായി പെരുമ്പാവൂർ ഡിവൈഎസ്‌പി ഹരികൃഷ്മനെ ചുമതലപ്പെടുത്തി. എന്റെ നിർദ്ദേശ പ്രകാരം ജൂൺ ആദ്യവാരം തന്നെ പ്രധാന പ്രതി സരിത നായർ അറസ്റ്റിലായി.

കേസന്വേഷണം വിജയകരമായി നടന്നതുകൊണ്ടുതന്നെ സരിതയ്ക്കും ബിജുവിനും 2016 ഡിസംബറിൽ ഈ പരാതിയിൽ തടവും പിഴയും ശിക്ഷയും ലഭിച്ചു - പത്മകുമാർ പരാതിയിൽ പറയുന്നു. ഈ കേസ് അന്വേഷണം നടക്കുന്നതിനിടയിലാണ് സംസ്ഥാനത്ത് ഇത്തരത്തിൽ നിരവധി തട്ടിപ്പുകൾ നടന്നുവെന്ന കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നത്.

ഇത്തരത്തിൽ മുപ്പതോളം കേസുകൾ ചാർജ് ചെയ്യപ്പെട്ടു. സൗത്ത് സോൺ എഡിജിപി എ ഹേമചന്ദ്രന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന് ആയിരുന്നു ഈ കേസുകളുടെ ചുമതല. പെരുമ്പാവൂരില കേസന്വേഷണവുമായി എനിക്ക് നേരിട്ട് ചുമതല ഉണ്ടായിരുന്നില്ലെന്നും അന്വേഷണം ശരിയായ രീതിയിൽ മുന്നോട്ടു കൊണ്ടുപോകാനും കുറ്റവാളികൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കാനും ഡിവൈഎസ്‌പിക്ക് നിർദ്ദേശം നൽകുക മാത്രമാണ് ചെയ്തതെന്നും പത്മകുമാർ കത്തിൽ പറയുന്നു.

തന്റെ വ്യക്തിപരമായ ഇടപെടലും നിർദ്ദേശവും ഉണ്ടായതു കൊണ്ടാണ് സംസ്ഥാനത്തെ മൊത്തം സോളാർ അഴിമതി കേസ് പുറത്തുവരാനും പ്രതി അറസ്റ്റിലാവാനും ഇടയായതെന്നും പത്മകുമാർ ചൂണ്ടിക്കാട്ടുന്നു. ഇതോടെ വിവിധ കോടതികളിൽ നിന്ന് പ്രതിക്ക് തടവുശിക്ഷ ലഭിക്കുകയും ചെയ്തു. അതിനാൽ തന്നെ പ്രധാന കുറ്റവാളി സരിത നായർക്ക് എന്നോട് വ്യക്തിവിരോധം ഉണ്ടായി. ഇതോടെ എനിക്കെതിരെ അടിസ്ഥാന രഹിതവും തെറ്റായതുമായ ആരോപണങ്ങൾ വ്യക്തിപരമായി ഉന്നയിക്കപ്പെടുകയും പലപ്പോഴും ഇത് ആവർത്തിക്കുകയും ചെയ്തു.

ഇക്കാര്യങ്ങളെല്ലാം രണ്ടുദിവസം നീണ്ട വിചാരണവേളയിൽ സോളാർ അന്വേഷണ കമ്മിഷന് മുമ്പാകെ ബോധിപ്പിച്ചിരുന്നതുമാണ്. തന്നെ വ്യക്തിപരമായി മോശക്കാരനാക്കാനും കരിയർ തകർക്കാനും കരുതിക്കൂട്ടി ഉന്നയിക്കുന്ന ആരോപണങ്ങളാണ് ഇവയെന്ന് കമ്മിഷന് മുന്നിൽ പറഞ്ഞിരുന്നു. എന്റെ വിശദീകരണങ്ങളിൽ കമ്മിഷൻ പൂർണ തൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. - പത്മകുമാർ പറയുന്നു.

കത്തിന്റെ പൂർണരൂപം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP