Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അൽ സുൽത്താൻ മെഡിക്കൽ സെന്ററും ആന്റി സ്മോക്കിങ് സൊസൈറ്റി ചേർന്ന് പുകവലി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

അൽ സുൽത്താൻ മെഡിക്കൽ സെന്ററും ആന്റി സ്മോക്കിങ് സൊസൈറ്റി ചേർന്ന് പുകവലി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

ദോഹ: പുകവലിയും അനുബന്ധ പശ്നങ്ങളും ആരോഗ്യരംഗത്തെ പ്രധാന വെല്ലുവിളി കളാണെന്നും ഇതിനെതിരെ സമൂഹം ഉണർന്ന് പ്രവർത്തിക്കണമെന്നും അൽ സുൽത്താൻ മെഡിക്കൽ സെന്റർ മെഡിക്കൽ ഡയറക്ടർ ഡോ. ദിലീപ് രാജ് അഭിപ്രായപ്പെട്ടു. മരിയറ്റ് മർക്കൂസ് ഹോട്ടൽ ആന്റി സ്മോക്കിങ് സൊസൈറ്റിയുമായി സഹകരിച്ച് സംഘടിപ്പിച്ച ആന്റി സ്മോക്കിങ് ബോധവൽക്കരണ പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ലോകത്ത് വർഷം തോറും എഴുപത് ലക്ഷത്തോളമാളുകൾ പുകവലിയും അനുബന്ധ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് മരണപ്പെടുന്നുണ്ടെമന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. മനുഷ്യന് ശാരീരികമായും മാനസികമായും ഒട്ടേറെ പ്രശ്നങ്ങൾക്ക് കാരണമാകുന്ന പുകവലിക്കെതിരെ സാമൂഹ്യ കൂട്ടായ്മ രുപപ്പെടേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്.

പുകവലി വളരെ ഗുരുതരമായ ഒരു സാമൂഹ്യ തിന്മയാണെങ്കിലും മനസുവച്ചാൽ നിർത്താൻ കഴിയുമെന്നതാണ് പഠനങ്ങൾ തെളിയിക്കുന്നത്. ശക്തമായ ബോധവൽക്കരണ പരിപാടികളും നൂതന ചികിൽസാ രീതികളും പ്രയോജനപ്പെടുത്തി ആരോഗ്യ രംഗത്തെ ഈ വെല്ലുവിളിയെ അഭിമുഖീകരിക്കുവാൻ സമൂഹം തയ്യാറാവണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഡോ. സിജു ജേക്കബ് എബ്രഹാം, മൻസൂർ അലി, ജംഷീദ് എന്നിവർ വിശിഷ്ട അതിഥികളായിരുന്നു.

കോർഡിനേറ്റർമാരായ റഷീദ പുളിക്കൽ, അഫ്സൽ കിളയിൽ, സിയാഹുറഹ്മാൻ മങ്കട, ജോജിൻ മാത്യൂ, ശരൺ എസ് സുകു, സഅദ് അമാനുല്ല, കാജാ ഹുസ്സൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ആന്റി സ്മോക്കിങ് സൊസൈറ്റി ചെയർമാൻ ഡോ. എം. പി. ഹസൻ കുഞ്ഞി പരിപാടി ഉദ്ഘാടനം ചെയ്തു. ചീഫ് കോർഡിനേറ്റർ ഡോ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. മരിയറ്റ് ഹോട്ടൽ നഴ്സ് മിഷൽ സ്വാഗതവും കോർഡിനേറ്റർ മുഹമ്മദ് റഫീഖ് നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP