Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയത്തിന്റെ കാണാപുറങ്ങൾ അഥവാ വെറുതെ കിട്ടിയ ഇളനീർ! 711 വോട്ടിന് ജയിച്ച തിരുവഞ്ചൂർ ഭരണ വിരുദ്ധ വികാരം ശക്തിയായ വേളയിൽ ഇത്രയധികം വോട്ടിനു ജയിച്ചത് എങ്ങനെ?

അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയത്തിന്റെ കാണാപുറങ്ങൾ അഥവാ വെറുതെ കിട്ടിയ ഇളനീർ! 711 വോട്ടിന് ജയിച്ച തിരുവഞ്ചൂർ ഭരണ വിരുദ്ധ വികാരം ശക്തിയായ വേളയിൽ ഇത്രയധികം വോട്ടിനു ജയിച്ചത് എങ്ങനെ?

നാസർ കുന്നുംപുറത്ത്

ഴിഞ്ഞ ദിവസം ഉണ്ടായ ഒരു ആരോപണമാണ് എൽഡിഎഫും യുഡിഎഫും ഒത്തു തീർപ്പ് രാഷ്ട്രീയം കളിക്കുന്നു എന്ന്. സത്യത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ അല്ല, രണ്ടു മുന്നണികളിലെയും രണ്ടു ഡസൻ നേതാക്കൾ ആണ് ഒത്തു തീർപ്പ് രാഷ്ട്രീയം കളിക്കുന്നത്. ബാക്കി എല്ലാ നേതാക്കളും അണികൾ പൂർണ്ണമായും ഈ ഒത്തു തീർപ്പ് പുറം ചൊറിയൽ രാഷ്ട്രീയ തട്ടിപ്പിന്റെ ഫ്രേമിനു പുറത്താണ്.

കുറെ വർഷങ്ങളായി കേരളത്തിലെ വിവിധ വിഷയങ്ങളിൽ ഇരു മുന്നണികളും ഒത്തു തീർപ്പ് രാഷ്ട്രീയം കളിച്ചിട്ടുണ്ട്. രണ്ട് മുന്നണികളിലെയും ഭാഗ്യാന്വേഷികൾ ആയ നേതാക്കൾ ഉണ്ടാക്കിയ ഒത്തു തീർപ്പുകൾ പാർട്ടിയിലെ ഇതര നേതാക്കളുടെയും, അണികളുടെയും ആത്മവീര്യം ചോർത്തുന്നു.

കോട്ടയം ജില്ലയിൽ 7 നിയമസഭാ മണ്ഡലങ്ങൾ ആണ് ഉള്ളത്. അതിൽ പിറവം, കടുത്തുരുത്തി, പാല എന്നിവ കേരള കോൺഗ്രസ്/ യുഡിഎഫ് ശക്തി കേന്ദ്രങ്ങളും, വൈക്കം, ഏറ്റുമാനൂർ, കോട്ടയം എന്നിവ ഇടതുപക്ഷ ശക്തി കേന്ദ്രങ്ങളും, പുതുപ്പള്ളി കോൺഗ്രസ് ശക്തി കേന്ദ്രവും ആണ്. ഇനി നമുക്ക് കഴിഞ്ഞ മുപ്പത് വർഷത്തെ കോട്ടയം നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ നോക്കാം.

വര്ഷം 1987
മൊത്തം പോൾ ചെയ്ത വോട്ടുകൾ 103147
ടി കെ രാമകൃഷ്ണൻ (സി.പി.എം) 55422 (53.73%)
തിരുവഞ്ചൂർ രാധാകൃഷ്ണൻ (കോൺ) 45896(44.49%)
ടി കെ രാമകൃഷ്ണൻ 9526 വോട്ടിനു വിജയിച്ചു.
വര്ഷം 1991
മൊത്തം പോൾ ചെയ്ത വോട്ടുകൾ 111216
ടി കെ രാമകൃഷ്ണൻ (സി.പി.എം) 54182 (48.72%)
ചെറിയാൻ ഫിലിപ്പ് (കോൺ) 51500 (46.31%)
പി ജെ തോമസ് (ബിജെപി) 2586 (2.32%)
ടി കെ രാമകൃഷ്ണൻ 2682 വോട്ടിനു വിജയിച്ചു.
--------------------
വര്ഷം 1996
മൊത്തം പോൾ ചെയ്ത വോട്ടുകൾ 106360
ടി കെ രാമകൃഷ്ണൻ (സി.പി.എം) 52609 (50.77%)
മോഹൻ ശങ്കർ (കോൺ) 45545 (43.96%)
ടി ജി ബാല കൃഷ്ണൻ (ബിജെപി) 2747 (2.65%)
ടി കെ രാമകൃഷ്ണൻ 7064 വോട്ടിനു വിജയിച്ചു.
--------------------
വര്ഷം 2001
മൊത്തം പോൾ ചെയ്ത വോട്ടുകൾ 109112
മേഴ്‌സി രവി (കോൺ) 57795 (52.98%)
വൈക്കം വിശ്വൻ (സി.പി.എം) 45954 (42.13%)
ഇന്ദിര ടീച്ചർ (ബിജെപി) 4074 (3.74%)
മേഴ്‌സി രവി 11841 വോട്ടിനു വിജയിച്ചു.
--------------------
വര്ഷം 2006
മൊത്തം പോൾ ചെയ്ത വോട്ടുകൾ 100423
വി എൻ വാസവൻ (സി.പി.എം) 47731 (47.55%)
അജയ് തറയിൽ (കോൺ) 47249 (47.07%)
ടി എൻ ഹരികുമാർ (ബിജെപി) 4351 (4.33%)
ഇ ശ്രീധരൻ (സ്വത) 405
വി എൻ വാസവൻ 482 വോട്ടിനു വിജയിച്ചു.
--------------------
വര്ഷം 2011
മൊത്തം പോൾ ചെയ്ത വോട്ടുകൾ 114933
തിരുവഞ്ചൂർ രാധാകൃഷ്ണൻ (കോൺ) 53825 (46.84%)
വി എൻ വാസവൻ (സി.പി.എം) 53114 (46.23%)
നാരായണൻ നമ്പൂതിരി (ബിജെപി) 5449 (4.74%)
തിരുവഞ്ചൂർ രാധാകൃഷ്ണൻ 711 വോട്ടിനു വിജയിച്ചു.
--------------------
വര്ഷം 2016
മൊത്തം പോൾ ചെയ്ത വോട്ടുകൾ 127869
തിരുവഞ്ചൂർ രാധാകൃഷ്ണൻ (കോൺ) 73894 (57.68%)
റെജി സക്കറിയ (സി.പി.എം) 40262 (31.42%)
എം എസ് കരുണാകരൻ (ബിജെപി) 12582 (9.82%)
തിരുവഞ്ചൂർ രാധാകൃഷ്ണൻ 33632 വോട്ടിനു വിജയിച്ചു.

അതായത് സോളാർ ആരോപണം ഉണ്ടായിട്ടും, ഇത്രമേൽ മോശം ഇമേജ് ആയിട്ടും, എൽഡിഎഫ് തരംഗം ഉള്ളപ്പോഴും തിരുവഞ്ചൂരിനെ കോട്ടയം നിവാസികൾ വിജയിപ്പിച്ചത് 33632 വോട്ടിന്. അതായത് തിരുവഞ്ചൂരിന്റെ ഭൂരിപക്ഷത്തേക്കാൾ വെറും 6630 വോട്ടു മാത്രമാണ് സി.പി.എം സ്ഥാനാർത്ഥിക്ക് കിട്ടിയ മൊത്തം വോട്ട്. കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ടതിനു ശേഷം കോട്ടയം നിയമസഭാ മണ്ഡലത്തിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ 11 പ്രാവശ്യം എൽഡിഎഫും, നാല് പ്രാവശ്യം യുഡിഎഫും വിജയിച്ചു. യുഡിഎഫ് വിജയിച്ച നാലിൽ രണ്ടു പ്രാവശ്യവും വിജയിച്ചത് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആണ്. അതും ഇടതു ശക്തി കേന്ദ്രത്തിൽ 2006 ഇലെ തിരഞ്ഞെടുപ്പിൽ യുഡിഎഫ് തരംഗം ഉള്ളപ്പോൾ തിരുവഞ്ചൂർ വിജയിച്ചത് കേവലം 711 വോട്ടിനാണ്. തുടർന്ന് മന്ത്രിയായി കോട്ടയം ജില്ലക്കും, കൊണ്ഗ്രസ്സിനും, സംസ്ഥാനത്തിനും, എന്തിനു മലയാള ഭാഷക്ക് തന്നെയും അനുപമമായ സംഭാവന നൽകിയ അപൂർവ വ്യക്തിത്വം എന്ന നിലയിൽ അക്ഷര നഗരിയുടെ മണ്ഡലം അദേഹത്തിന് 33632 വോട്ടു നൽകി ആദരിച്ചു എന്ന് മാത്രമല്ല, പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി മുതൽ തെക്കൻ കേരളത്തിലെ മിക്ക മണ്ഡലത്തിലും ഉള്ള ആളുകൾ ഈ വിജയം കണ്ടു കണ്ണ് മഞ്ഞളിച്ചു പോയി!

2016 ഇൽ ഇടതു തരംഗം ഉണ്ടായപ്പോഴും കോട്ടയം ജില്ലയിലെ യുഡിഎഫ് കേന്ദ്രങ്ങളിൽ ഉമ്മൻ ചാണ്ടിക്ക് അടക്കം ഇടിവ് പറ്റിയപ്പോഴും തിരുവഞ്ചൂർ സൂര്യ തേജസ്സോടെ വിരാജിച്ചു. യുഡിഎഫ് തരംഗത്തിൽ പോലും അപൂർവമായി മാത്രം കാലിടറിയ കോട്ടയത്ത് ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ വോട്ടു നേടി എങ്കിലും സിപിഎമ്മിന്റെ ആന്തരിക പാർട്ടി സംവിധാനങ്ങളിൽ നടപടികൾ ഏതുമുണ്ടായില്ല എന്നാണു അറിവ്.
2011 തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 2016 ഇൽ കോട്ടയം നിയമസഭാ മണ്ഡലത്തിൽ സംഭവിച്ച വോട്ടു വ്യതിയാനം. ബ്രായ്ക്കറ്റിൽ 2011 ഇലെ വോട്ടു ശതമാനം.

തിരുവഞ്ചൂർ രാധാകൃഷ്ണൻ (കോൺ) 57.68% (46.84%)
റെജി സക്കറിയ (സി.പി.എം) 31.42% (46.23%)

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അഞ്ചു ശതമാനത്തോളം വോട്ടു നേടിയ ബിജെപി തങ്ങളുടെ വോട്ട് ഇരട്ടിയാക്കി. സിപിഎമ്മിന്റെ വോട്ടിൽ ഏതാണ്ട് 14.81% കുറവ് വന്നപ്പോൾ, കോൺഗ്രസ് വോട്ടിൽ 10.84% വർദ്ദന സംഭവിച്ചു. ബിജെപിയുടെ വോട്ടിൽ 5.08% വർദ്ടനവുണ്ടായി. ബിജെപിക്ക് കൂടിയ മൊത്തം വോട്ടും സിപിഎമ്മിന്റെ വോട്ടു നഷ്ടം ആകാൻ ആണ് വഴി. കാരണം കോൺഗ്രസ് വോട്ട് കൂടുകയാണ് ഉണ്ടായത്. ഇത് കഴിച്ചാലും ഏതാണ്ട് പത്തു ശതമാനം വോട്ട് സിപിഎമ്മിന് കുറവാണ്. അതായത് ആ വോട്ടുകൾ അവർ തിരുവഞ്ചൂർ രാധാകൃഷ്ണന് മറിച്ചു നൽകി എന്ന് സാരം. അതായത്. സിപിഎമ്മിൽ ഒരു വിഭാഗം കൊണ്ഗ്രസ്സിനും, മറ്റൊരു വിഭാഗം ബിജെപിക്കും വോട്ടു നൽകി തിരുവഞ്ചൂര് രാധാകൃഷ്ണന്റെ വിജയം ഉറപ്പ് വരുത്തി.
ഇത്രയും പറഞ്ഞത് കണക്കുകളും വിലയിരുത്തലും ആണ്.

ഇനി അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം കളിക്കുന്നവർക്ക് എല്ലാവർക്കും പരസ്പരം ചോദിക്കാം.

1. എങ്ങിനെയാണ് തിരുവഞ്ചൂർ ഇത്രയധികം വോട്ടിനു ജയിച്ചത്?
2. സോളാർ കേസ്, ശാലു മേനോന്റെ വീട്ടിൽ കൂടൽ എന്നിവ വഴി സംഭവിച്ച ഇമേജ് നഷ്ടം പോലും അവഗണിക്കാൻ മാത്രം യുഡിഎഫ് കേന്ദ്രമാണോ കോട്ടയം?
3. ചരിത്രത്തിൽ ഇന്നേ വരെ കോൺഗ്രസ് തുടർച്ചയായി വിജയിക്കാത്ത ഒരു സി.പി.എം ശക്തി കേന്ദ്രത്തിൽ തിരുവഞ്ചൂർ എങ്ങിനെ റിക്കോര്ഡ് ഭൂരിപക്ഷം നേടി?
4. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തിരുവഞ്ചൂരിനെ വിറപ്പിച്ച വി എൻ വാസവന് പകരം റെജി സ്‌കറിയ എന്ന പരീക്ഷണത്തിന് സി.പി.എം മുതിർന്നതെന്ത്‌കൊണ്ട്?

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP