Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രസവാല മസാല, പൂരി

രസവാല മസാല, പൂരി

സപ്‌ന അനു ബി ജോർജ്‌

പൂരി – ആവശ്യമുള്ള  സാധനങ്ങൾ

  • ഗോതബ് പൊടി- 2 കപ്പ്
  • ഉപ്പ്-1/2 ടീ.സ്പൂൺ
  • വെള്ളം- കുഴക്കാൻ
  • എണ്ണ- വറുക്കാൻ

രസവാല മസാല - ആവശ്യമുള്ള സാധനങ്ങൾ

  • ഉരുളക്കിഴങ്ങ്- 2  വേവിച്ച് ,ഉടച്ചത് 
  • തക്കാളി-1  കൊത്തിയരിഞ്ഞത്
  • പച്ചമുളക്-2 കൊത്തിയരിഞ്ഞത്
  • കരിവേപ്പില- 2 തണ്ട്
  • ജീരകം- ½  ടീ.സ്പൂൺ
  • കടുക്- ½  ടീ.സ്പൂൺ
  • ഉലുവ- ¼  ടീ.സ്പൂൺ
  • കായം-1 നുള്ള്
  • മഞ്ഞപ്പൊടി- ¼  ടീ.സ്പൂൺ
  • മുളക്പൊടി- ½ ടീ.സ്പൂൺ
  • ഗരം മസാല-1 ടീ.സ്പൂൺ
  • ഉപ്പ്- പാകത്തിന്
  • എണ്ണ-2 ടേ.സ്പൂൺ 

അലങ്കരിക്കാൻ

  • മല്ലിയില
  • നാരങ്ങ കഷണങ്ങൾ 

പാകം ചെയ്യുന്ന വിധം 

പൂരി

വെള്ളവും ഉപ്പും  ഗോതംബ് പൊടിയും  തരുതരുപ്പായി കുഴച്ച്, ഉരുളയാക്കി അല്പനേരം നനഞ്ഞ തുണി ചുറ്റി,അടച്ചുവെക്കുക. ശേഷം നന്നായി ഇടിച്ചു കുഴച്ച്, തരി ഇല്ലാതെ മയപ്പെടുത്തി എടുക്കുക . നാരങ്ങ വലിപ്പത്തിലുള്ള ഒരുളകളാക്കി പരത്തി വെക്കുക. ഏണ്ണ ചൂടാക്കി അതിലേക്ക്  ഒരോ പരത്തിയ പൂരിയും  ഇട്ട് ,നടുക്ക് തവികൊണ്ട് പൂരി ,പതുക്കെ ഏണ്ണയിലേക്ക് താത്തു പിടിച്ചാൽ  നന്നായി പൊങ്ങിവരും. രണ്ടു വശവും  അൽപ്പം ബ്രൗൺ നിറം ആകുന്നിടം വരെ വറുത്ത്, ഒരു  റ്റിഷ്യു പേപ്പറിലേക്ക് മാറ്റിവെക്കുക.

രസവാല മസാല

രുളക്കിഴങ്ങ് പുഴുങ്ങി ഉടച്ചുവെക്കുക. ഒരു ഫ്രയിങ് പാനിൽ  അല്പം എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക, കൂടെ ഉലുവയും  ജീരകും  ഇടുക, ഒന്നു ഇളക്കി വഴറ്റുക. ഒപ്പം കരിവേപ്പിലയും  പച്ചമുളകും ഇട്ടു വഴറ്റുക. അതിലേക്ക് മഞ്ഞൾപ്പൊടി, മുളക്പൊടി, ഇട്ട് ഇളക്കി അരിഞ്ഞുവെച്ചിരിക്കുന്ന റ്റൊമാറ്റൊയും ഇട്ട് വഴറ്റി ഉടക്കുക. റ്റൊമാറ്റൊ നന്നായി വഴറ്റി ഉടഞ്ഞു കഴിഞ്ഞാൽ  ഉടച്ച ഉരുളക്കിഴങ്ങും ചേർത്ത് ഇളക്കിച്ചേർക്കുക. അതിലേക്ക് അൽപം ഗരം മസാലയും ചേർത്തിളക്കി ആവശ്യത്തിനു വെള്ളം ചേർത്ത് ഒന്ന് തിളക്കാൻ  അനുവദിക്കുക. തീ കെടുത്തി അരിഞ്ഞുവെച്ച മല്ലിയില ചേർത്തിളക്കി, ഉപ്പും മസാലയുളെ അളവ് രുചിച്ചു നോക്കി, വിളംബാനുള്ള  പാത്രത്തിലേക്ക്  മാറ്റുക. 

ഒരു കുറിപ്പടി:- കൊത്തിഅരിഞ്ഞ ഇഞ്ചികൂടി ചേർത്തിളക്കി, വഴറ്റി മറ്റൊരു രുചിയിലും ഈ മസാല തയ്യാറാക്കാം.ഇതേ മസാലയിലേക്ക് പച്ചപട്ടാണീ(ഗ്രീൻപീസ്) വേവിച്ചു ചേർത്താൽ ചപ്പാത്തിക്കായിട്ടുള്ള ഒരു കറിയായും ഇതിനെ മാറ്റിയെടുക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP