Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

റോഥകിലെ സഹോദരിമാർ പുരുഷന്മാരെ തല്ലുന്നത് ഹോബി ആക്കിയവരോ? മോശമായി സംസാരിച്ച യുവാവിനെ പെൺകുട്ടികൾ തല്ലുന്ന മറ്റൊരു വീഡിയോ കൂടി പുറത്ത്

റോഥകിലെ സഹോദരിമാർ പുരുഷന്മാരെ തല്ലുന്നത് ഹോബി ആക്കിയവരോ? മോശമായി സംസാരിച്ച യുവാവിനെ പെൺകുട്ടികൾ തല്ലുന്ന മറ്റൊരു വീഡിയോ കൂടി പുറത്ത്

ഹരിയാന: ബസിൽ വച്ച് അപമാനിക്കാൻ ശ്രമിച്ച യുവാവിനെ റോഥകിൽ രണ്ട് പെൺകുട്ടികൾ ചേർന്ന് ബെൽറ്റൂരി തല്ലുന്ന ദൃശ്യങ്ങൾ രണ്ട് ദിവസം മുമ്പാണ് പുറത്തുവന്നത്. ഈ ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് പെൺകുട്ടികളെ റിപ്പബ്ലിക് ദിനത്തിൽ ആദരിക്കുമെന്നും കാഷ് അവാർഡുകൾ നൽകുമെന്നും ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പ്രഖ്യാപിക്ക പോലും ഉണ്ടായി. ഇങ്ങനെ അവാർഡ് വാങ്ങാൻ ഒരുങ്ങിയിരിക്കുന്ന പെൺകുട്ടികൾക്ക് വിനയായി മറ്റൊരു വീഡിയോ കൂടി പുറത്തുവന്നു. മറ്റൊരു യുവാവിനെ കൂടി ഇരുവരും ചേർന്ന് അടിച്ചു നിലംപരിശാക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. ഇതോടെ പുരുഷന്മാരെ തല്ലുന്നത് ഹോബിയാക്കിയവരാണോ പെൺകുട്ടികളെന്ന ചോദ്യങ്ങളും ഉയർന്നുകഴിഞ്ഞു.

സഹോദരിമാരായ പൂജയും ആരതയുമാണ് റോഥക്കിൽ ബസിനകത്തുവച്ച് യുവാവിനെ അപമാനിച്ചു എന്നാരോപിച്ച് പൊതിരെ തല്ലിയത്. ഇതിന് ശേഷമാണ് ഇവരുടെ വീഡിയോ പുറത്തുവന്നത്. മോശമായ രീതിയിൽ സംസാരിച്ച യുവാവിനെ തങ്ങൾ കൈകാര്യം ചെയ്ത വീഡിയോ ആണിതെന്ന് പെൺകുട്ടികൾ പറഞ്ഞിട്ടുണ്ട്. ഒരു മാസം മുൻപ് നടന്ന സംഭവമാണെന്നും യുവാവിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും പൂജ പറഞ്ഞു. ഒരു പാർക്കിൽ വച്ചാണ് യുവാവ് ഇവരോട് മോശമായി പെരുമാറിയതെന്നാണ് ഇവർ പറയുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച കോളജിലേക്കു പോകുമ്പോഴാണ് ബസിൽ യുവാവ് പെൺകുട്ടികളോട് മോശമായി പെരുമാറിയാത്. തുടർന്ന് പെൺകുട്ടികൾ യുവാവിനെ അടിച്ചു നിലംപരിശാക്കുകയായിരുന്നു. സഹയാത്രികരിൽ ഒരാൾ ഇതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത് കഴിഞ്ഞ ദിവസങ്ങളിൽ ഇന്റർനെറ്റിൽ വൻ പ്രതിധ്വനികൾ സൃഷ്ടിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇവർ മറ്റൊരു യുവാവിനെ തല്ലുന്ന വീഡിയോ കൂടു പുറത്തുവന്നതോടെ പെൺകുട്ടികളുടേത് പബ്ലിസിറ്റി സ്റ്റണ്ടാണോ എന്ന സംശയവും ഉയർന്നിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP