Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇറ്റലിയിൽ എച്ച്‌ഐവി കേസുകൾ പെരുകുന്നു; 2004-നു ശേഷം ഇരട്ടിയായി

ഇറ്റലിയിൽ എച്ച്‌ഐവി കേസുകൾ പെരുകുന്നു; 2004-നു ശേഷം ഇരട്ടിയായി

റോം: ഇറ്റലിയിൽ എച്ച്‌ഐവി കേസുകൾ ക്രമാതീതമായി പെരുകുന്നതായി റിപ്പോർട്ട്. 2013-ൽ തന്നെ 3608 പേർക്ക് പുതുതായി എച്ച്‌ഐവി കണ്ടെത്തിയിട്ടുണ്ട്. 2004-നു ശേഷം എച്ച് ഐവി കേസുകൾ ഇരട്ടിയായി വർധിക്കുന്നുവെന്നാണ് യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവെൻഷൻ ആൻഡ് കൺട്രോൾ (ഇസിഡിസി) ചൂണ്ടിക്കാട്ടുന്നത്.

കഴിഞ്ഞ ഒമ്പതു വർഷത്തിലായി ഇറ്റലിയിൽ 29,163 എച്ച്‌ഐവി പോസിറ്റീവ് രോഗികൾ ഉള്ളതായാണ് കണക്ക്. 2012-ൽ തന്നെ 4098 പേർ രോഗബാധിതരായെന്ന് എച്ച്‌ഐവി/എയ്ഡ്‌സ് സർവീലൻസ് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഏറ്റവും കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിച്ച വർഷമാണിത്. എച്ച്‌ഐവി, എയ്ഡ്‌സ് ബാധ തടയുന്നതിനായി സർക്കാർ തലത്തിൽ ഒട്ടേറെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും വൈറസ് തടയുന്നത് തടയാൻ ഒരുപരിധിവരെ മാത്രമേ സാധിച്ചിട്ടുള്ളൂവെന്ന് ഇറ്റലിയുടെ ഹെൽത്ത് മിനിസ്റ്റർ ബിയാട്രിസ് ലോറൻസിൻ വ്യക്തമാക്കുന്നു.

ഇറ്റലിയിൽ എച്ച്‌ഐവി പടരുന്നതിന് പ്രധാനകാരണം സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം തന്നെയാണെന്നാണ് ബിയാട്രിസ് ലോറൻസിന്റെ അഭിപ്രായം. 84 ശതമാനം രോഗബാധയും ഇത്തരത്തിലുള്ളതാണ്. രോഗം ബാധിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം അടുത്ത കാലത്ത് വർധിച്ചുവരികയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സുരക്ഷിത മാർഗങ്ങളെക്കുറിച്ച് ബോധവത്ക്കരണം നടത്തുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ ആൾക്കാർ വേണ്ടത്ര ശ്രദ്ധപതിപ്പിക്കുന്നില്ല.

എച്ച്‌ഐവി പ്രൊട്ടക്ഷൻ രീതികളും മെഡിക്കൽ ട്രീറ്റ്‌മെന്റുമെല്ലാം മികവുറ്റ രീതിയിൽ നിലനിൽക്കുന്നുണ്ടെങ്കിലും യൂറോപ്പിൽ വൈറസ് ബാധയുടെ പടരുന്നത് തടയിടാൻ സാധിക്കുന്നില്ല. കഴിഞ്ഞ വർഷം യൂറോപ്യൻ യൂണിയനിലും യൂറോപ്യൻ ഇക്കണോമിക് ഏരിയയിലും 29,157 പുതിയ കേസുകളാണ് കണ്ടെത്തിയിരിക്കുന്നത്. 2004-ൽ ഇത് 28,259 എണ്ണമായിരുന്നു. കഴിഞ്ഞ വർഷം കണ്ടെത്തിയ പുതിയ കേസുകളിൽ പകുതിയും വൈകി കണ്ടെത്തിയിട്ടുള്ളതാണ്.

ഈസ്റ്റേൺ യൂറോപ്പിലാണ് ഏറെ വൈറസ് ബാധ കണ്ടെത്തിയിട്ടുള്ളത്. ഇവിടെ പുതുതായി 77 ശതമാനം വൈറസ് ബാധയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ പത്തു വർഷത്തിൽ എച്ച്‌ഐവി ബാധയ്ക്ക് തടയിടാൻ സാധിച്ചിട്ടില്ല എന്നുള്ളത് ഗൗരവമേറിയ വിഷയമാണെന്ന് ഇസിഡിസി ഡയറക്ടർ മാർക്ക് സ്പ്രംഗർ ചൂണ്ടിക്കാട്ടുന്നു. യൂറോപ്പിലാകമാനമുള്ള ജനതകൾ എച്ച്‌ഐവി ബാധയുടെ റിസ്‌ക്കിലാണുള്ളത്. പ്രത്യേകിച്ച് സ്വവർഗാനുരാഗികളായ പുരുഷന്മാർക്കിടയിൽ. ഇക്കൂട്ടർക്കിടയിൽ  വൈറസ് ബാധ 33 ശതമാനം എന്ന തോതിൽ വർധിച്ചിട്ടുമുണ്ട്. സ്വവർഗാനുരാഗികളായ പുരുഷന്മാർക്കിടയിൽ എച്ച്‌ഐവി തടയുന്നതിനുള്ള മാർഗങ്ങൾ സ്വീകരിക്കുന്നതിൽ മുൻഗണന നൽകണമെന്നാണ് സ്പ്രംഗർ ആവശ്യപ്പെടുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP