Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സന്ധ്യ-മഞ്ജു വാര്യർ കൂട്ടുകെട്ടിനെ ചൂണ്ടിക്കാട്ടി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചേക്കും; കേരളാ പൊലീസിലെ ചില ഉന്നതർ ദിലീപിനെ ഉപദേശിച്ചത് ഇതു തന്നെ; സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകൻ വക്കാലത്ത് ഏറ്റെടുക്കും; പൊലീസ് അന്വേഷണം മരവിപ്പിക്കാൻ കരുക്കൾ നീക്കി ദിലീപ്; സിനിമാ ലോകത്തെ ചേരിതിരിവ് ഇനിയും തുടരും

സന്ധ്യ-മഞ്ജു വാര്യർ കൂട്ടുകെട്ടിനെ ചൂണ്ടിക്കാട്ടി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചേക്കും; കേരളാ പൊലീസിലെ ചില ഉന്നതർ ദിലീപിനെ ഉപദേശിച്ചത് ഇതു തന്നെ; സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകൻ വക്കാലത്ത് ഏറ്റെടുക്കും; പൊലീസ് അന്വേഷണം മരവിപ്പിക്കാൻ കരുക്കൾ നീക്കി ദിലീപ്; സിനിമാ ലോകത്തെ ചേരിതിരിവ് ഇനിയും തുടരും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: അഴിക്കുള്ളിൽ നിന്ന് പുറത്തറിങ്ങിയ ദിലീപ് പുതിയ നിയമവഴികൾ തേടും. നടിയെ ആക്രമിച്ച ഗൂഢാലോചനയിൽ തന്നെ കുടുക്കിയതെന്നാണ് ദിലീപിന്റെ പക്ഷം. പൾസർ സുനിയുടെ ബ്ലാക് മെയിൽ പൊലീസിനെ നേരത്തെ അറിയിച്ചിട്ടും കേസിൽ പ്രതിയായത് താൻ. ഇതിനെല്ലാം പിന്നാൽ പൊലീസിലെ ഉന്നതയാണ്. തന്റെ ആദ്യ ഭാര്യ മഞ്ജുവാര്യരുമൊത്ത് എഡിജിപി സന്ധ്യ നടത്തിയ കരുനീക്കമാണ് തന്നെ കേസിൽ കുടുക്കിയത്. അതുകൊണ്ട് തന്നെ അന്വേഷണത്തിൽ തകരാറുകൾ ഏറെ സംഭവിച്ചിട്ടുണ്ട്. താൻ നൽകിയ പരാതിയിൽ അന്വേഷണം വേണം. ഇതാണ് ദിലീപിന്റെ ആവശ്യം. പൾസർ സുനിക്ക് പിന്നിലെ വ്യക്തികളെ പുറത്തു കൊണ്ടു വന്ന് തന്റെ നിരപരാധിത്വം തെളിയിക്കാനാണ് ദിലീപിന്റെ നീക്കം. ഇതിനായി കോടതിയേയും ദിലീപ് സമീപിച്ചേക്കും. വിഷയത്തിൽ സിബിഐ അന്വേഷണത്തിന് ദിലീപ് കരുനീക്കം തുടങ്ങിയതായാണ് സൂചന.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ തന്നെ അറസ്റ്റ് ചെയ്തത് ആസൂത്രിത നീക്കത്തിന്റെ ഫലമെന്ന് ദിലീപ് ആരോപിക്കുന്നു. നടി മഞ്ജുവാര്യർ, പരസ്യ സംവിധായകൻ ശ്രീകുമാർ മേനോൻ, എ.ഡി.ജി.പി. ബി. സന്ധ്യ, ലിബർട്ടി ബഷീർ എന്നിവരും സിപിഎമ്മിന്റെ ചില ഉന്നത നേതാക്കളെയും ഗൂഢാലോചനക്കാരായി ദിലീപ് ജാമ്യഹർജിയിലും എടുത്തു കാട്ടിയിരുന്നു. എഡിജിപി സന്ധ്യയും മഞ്ജുവും അടുത്ത ബന്ധമുണ്ട്. അതുകൊണ്ടാണ് കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ ഗൂഢാലോചന എന്ന ആരോപണം മഞ്ജു ഉന്നയിച്ചതെന്ന് ദിലീപ് ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു. ദിലീപിനൊപ്പം അടിയുറച്ച് നിന്നവരിൽ പ്രധാനി നിർമ്മാതാവ് സുരേഷ് കുമാറാണ്. സുരേഷ് കുമാറിന് ബിജെപിയുമായും അടുത്ത ബന്ധമുണ്ട്. ഇതെല്ലാം ഗുണകരമാക്കി മാറ്റി സിബിഐയെ നേരറിയാൻ എത്തിക്കാനാണ് നീക്കം. ഹൈക്കോടതിയിൽ ഇതിനായുള്ള നിയമപോരാട്ടത്തിന് മുതിർന്ന സുപ്രീംകോടതി അഭിഭാഷകനേയും എത്തിക്കും.

അന്വേഷണ ഉദ്യോഗസ്ഥനായ ഐജി ദിനേന്ദ്ര കശ്യപിനെ അറിയിക്കാതെയാണ് എഡിജിപി ബി.സന്ധ്യ ചോദ്യം ചെയതതെന്നും മഞ്ജുവാര്യരും സംവിധായകൻ ശ്രീകുമാർ മേനോനും തമ്മിലുള്ള ബന്ധത്തെ പറ്റി താൻ ചോദ്യം ചെയ്യലിനിടെ പറഞ്ഞപ്പോൾ ചോദ്യം ചെയ്യൽ പകർത്തിയിരുന്ന കാമറ എഡിജിപി ഓഫ് ചെയതെന്നും ദിലീപ് ആരോപിച്ചിരുന്നു. ഇതെല്ലാം ചർച്ചയാക്കാനും കേസിൽ സിബിഐ അന്വേഷണം സാധ്യമാക്കാനുമാണ് നീക്കം. ജയിലിൽനിന്ന് പൾസർ സുനി, നാദിർഷയെ വിളിച്ച വിവരം അന്നുതന്നെ ഡിജിപി ലോക്നാഥ് ബെഹ്‌റയെ അറിയിച്ചിരുന്നുവെന്നും ദിലീപ് പറയുന്നു. ഏപ്രിൽ 10 നാണ് ബെഹ്‌റയെ വിളിച്ചത്. ഫോൺ സംഭാഷണം അടക്കം ബെഹ്‌റയുടെ പേഴ്‌സണൽ വാട്‌സ്ആപ് നമ്പരിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തു. എന്നാൽ ഇക്കാര്യത്തിൽ അന്വേഷണം നടന്നില്ല. പകരം തന്നെ കുറ്റവാളിയാക്കാനായിരുന്നു പൊലീസ് ശ്രമിച്ചത്.

പൾസർ സുനി ഫോൺ വിളിച്ച കാര്യം ദിലീപ് ദിവസങ്ങളോളം മറച്ചുവച്ചുവെന്നാണ് പൊലീസിന്റെ വാദം. രണ്ടാഴ്ചയ്ക്കു ശേഷമാണ് ദിലീപ് പരാതി നൽകിയതെന്നും പൊലീസ് ഉന്നയിച്ചിരുന്നു. പൊലീസിന്റെ ഈ വാദത്തെ പ്രതിരോധത്തിലാക്കുന്നതായിരുന്നു ദിലീപിന്റെ ഈ വെളിപ്പെടുത്തൽ. നടി ആക്രമിക്കപ്പെട്ടതിനുശേഷം എറണാകുളത്ത് നടന്ന സിനിമാ പ്രവർത്തകരുടെ പ്രതിഷേധ യോഗത്തിൽ മഞ്ജു വാര്യർ സംഭവത്തിലെ ഗൂഢാലോചന പുറത്തുവരണമെന്ന് പറഞ്ഞിരുന്നു. ഈ പരാമർശം സോഷ്യൽ മീഡിയയിൽ തനിക്കെതിരെ ആരോപണമായി പ്രചരിക്കുന്നുവെന്ന് കാണിച്ച് ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഇതും പൊലീസ് പരിശോധിച്ചില്ല. നടിയെ ാക്രമിച്ച കേസിൽ അന്വേഷണ സംഘത്തലവൻ ദിനേന്ദ്ര കശ്യപാണെങ്കിലും അദ്ദേഹത്തെ അറിയിക്കാതെയാണ് സന്ധ്യ തന്നെ ചോദ്യം ചെയ്തത്. ഇതിനു പിന്നിലും മറ്റെന്തോ ലക്ഷ്യമുണ്ടായിരുന്നുവെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ദിലീപ് പറയുന്നു. ഇതെല്ലാം ഉയർത്തി സിബിഐ അന്വേഷണം എത്തിച്ച് പൊലീസ് അന്വേഷണത്തെ അട്ടിമറിക്കാനാണ് നീക്കം. പൊലീസിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സിബിഐയെ എത്തിക്കാനാണ് നീക്കം.

പരസ്യ സംവിധായകൻ ശ്രീകുമാർ മേനോനും തനിക്കെതിരേയുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ദിലീപ് ആരോപിക്കുന്നത്. ഒരു പരസ്യത്തിന്റെ കരാർ ശ്രീകുമാർ മേനോന് നഷ്ടപ്പെട്ടത് താൻ കാരണമാണെന്ന് തെറ്റിദ്ധാരണയുടെ പുറത്താണ് ശ്രീകുമാർ മേനോന് തന്നോട് വിരോധം തോന്നാൻ കാരണമെന്നും ദിലീപ് പറയുന്നു. ശ്രീകുമാർ മേനോനെതിരെ മുമ്പും ദിലീപ് ആരോപണം ഉന്നയിച്ചിരുന്നു. സ്ഥിരം കുറ്റവാളിയായ പൾസർ സുനിയുടെ മൊഴികൾ മാത്രം വിശ്വസിച്ചാണ് പൊലീസ് തന്നെ കേസിൽപ്പെടുത്തിയതെന്നും കേസുമായി ബന്ധമില്ലാത്തവരുടെയൊക്കെ മൊഴിയെടുക്കുകയും ഇവരൊക്കെ തനിക്ക് എതിരായ മൊഴികളാണ് നൽകുന്നതെന്നും ദിലീപ് ആരോപിക്കുന്നു. പരസ്യചിത്ര സംവിധായകനായ ശ്രീകുമാർ മേനോനും ദിലീപിനെതിരായ ഗൂഢാലോചനയിൽ പങ്കുണ്ടാകാൻ സാധ്യതയുണ്ട്. മഞ്ജു വാര്യരുമായുള്ള വിവാഹമോചനത്തിൽ ഇയാൾക്കു പങ്കുണ്ടെന്നു ദിലീപ് വ്യക്തമാക്കിയ ശേഷം ശ്രീകുമാർ മേനോന് അദ്ദേഹത്തോടു ശത്രുതയുണ്ട്.

രണ്ടാമൂഴത്തിൽ പ്രധാന വേഷം നൽകാമെന്ന് പറഞ്ഞ് രാഷ്ട്രീയ നേതാവിന്റെ മകനെ തെറ്റിധരിപ്പിച്ച് നടത്തുന്ന നീക്കമാണ് ജനപ്രിയ നായകന്റെ അറസ്റ്റിന് പിന്നിലെന്ന് സിനിമയിലെ ദിലീപ് അനുകൂലികൾ പറയുന്നത്. നടിയെ ആക്രമിച്ച കേസിൽ ദിലീപിന് പങ്കില്ലെന്ന് അവരും കരുതുന്നു. എന്നാൽ എങ്ങനെ ദിലീപിനെ രക്ഷിക്കുമെന്ന് ആർക്കും അറിയില്ല. പുഷ് ശ്രീകുമാർ എന്ന ശ്രീകുമാർ മേനോന്റെ അമ്മയുടെ മരണമാണ് ദിലീപിന് ഈ ദുർഗതിയുണ്ടാക്കിയതെന്നാണ് അവർ പറയുന്നത്. സിനിമയിലെ പ്രമുഖൻ കഴിഞ്ഞ ദിവസം മറുനാടനെ ഇങ്ങോട്ട് ബന്ധപ്പെട്ടാണ് ഈ കഥ പറഞ്ഞു തന്നത്്. രണ്ടാമൂഴത്തിന്റെ പേരു പറഞ്ഞ് കോടിയേരിയുടെ മകൻ ബിനീഷ് കോടിയേരിയെ ശ്രീകുമാർ വിശ്വാസത്തിലെടുത്തുവെന്നാണ് അയാൾ വിശദീകരിച്ചത്. പല സിനിമാക്കാരും ഈ കഥകൾ സജീവ ചർച്ചയാണെന്ന് സമ്മതിക്കുച്ചു. ദിലീപിന് അനുകൂലമായി പലരും നിലപാട് എടുക്കാൻ കാരണം ഈ കഥയുടെ സ്വാധീനം മൂലമാണെന്നും പറയുന്നു. രണ്ടാമൂഴം എന്ന 1000 കോടിയുടെ സിനിമയ്ക്ക് അർഹമായ മുന്നൊരുക്കങ്ങളൊന്നും നടക്കുന്നില്ല. സെറ്റു കാണലും മറ്റുമാണ് പുരോഗമിക്കുന്നത്. ബാഹുബലിക്ക് വേണ്ടി രാജമൗലി എടുത്ത എഫേർട്ട് എന്തുകൊണ്ട് രണ്ടാമൂഴത്തിനില്ലെന്നതും പലരേയും അത്ഭുതപ്പെടുത്തുന്നുവെന്നാണ് ആക്ഷേപം.

ദിലീപിന്റെ കുടുംബ പ്രശ്‌നങ്ങൾ തന്നെയാണ്രേത ശ്രീകുമാർ മേനോനും ദിലീപും തമ്മിലെ കാരണം. എല്ലാം ദിലീപ് മുൻകൂട്ടി മനസ്സിലാക്കിയിരുന്നു. അതുകൊണ്ട് മാത്രമാണ് മകളും അച്ഛനൊപ്പമുള്ളത്. ഇതിനിടെയിലാണ് സംവിധായകന്റെ അമ്മയുടെ മരണമെത്തുന്നത്. ഇത് ദിലീപിനേയും ഇയാൾ വിളിച്ചു പറഞ്ഞു. എന്നാൽ കുടുംബ പ്രശന്ങ്ങൾ കാരണം മറ്റൊരു മാനസിക അവസ്ഥയിലായിരുന്നു ദിലീപ്. മരണ വാർത്തയോട് പൊട്ടിത്തെറിക്കുന്ന ഭാഷയിലായിരുന്നു ദിലീപിന്റെ പ്രതികരണം. സാഹചര്യങ്ങളുടെ സമ്മർദ്ദമായിരുന്നു ഇതിന് കാരണം. തെറി പോലും പറഞ്ഞുവത്രേ. അന്ന് തന്നെ ദിലീപിനെ സാമ്പത്തികമായും മാനസികമായും തകർക്കുമെന്ന് ഈ സംവിധായകൻ ശപഥം ചെയ്തു. ദിലീപിനോടും ഇത് പറഞ്ഞിരുന്നു. അടുത്ത ദിവസം മുതൽ ദിലീപ് പ്രശ്‌നങ്ങളിലേക്ക് നീങ്ങി. ഇതിന്റെ തുടർച്ചയാണ് അഴിക്കുള്ളിലാകലെന്നാണ് മറുനാടനോട് ഫോണിൽ സിനിമാ ലോകത്തെ പ്രമുഖൻ പറഞ്ഞിരുന്നത്. ഇതെല്ലാം ഉയർത്തി തന്നെയാകും ഗൂഢാലോചനവാദത്തിൽ സിബിഐ അന്വേഷണത്തിന് മുന്നോട്ട് പോകുക.

ശ്രീകുമാർ മേനോന്റെ രണ്ടാമൂഴം മലയാളത്തിന് താങ്ങാനാവുന്നതല്ല. അതുകൊണ്ട് തന്നെ അത്തരമൊരു പ്രോജക്ട് ഒരിക്കലും നടക്കില്ല. മോഹൻലാലിനെ കൂടെ നിർത്താനും ദിലീപിന് സിനിമയിലുള്ള സ്വാധീനം കുറയ്ക്കാനുമുള്ള തന്ത്രങ്ങളിൽ പ്രധാനപ്പെട്ടതാണ് രണ്ടാമൂഴം സിനിമയെന്ന് കരുതുന്നവരും മലയാള സിനിമയിലുണ്ട്. 1000 കോടി രൂപയ്ക്ക് രണ്ടാമൂഴം മലയാളത്തിലെ സൂപ്പർതാരത്തെ വച്ചെടുക്കുന്നു. ബാഹുബലി പോലും ചെലവാക്കിയത് 450 കോടി രൂപയാണ്. പ്രഭാസിനെ പോലൊരു നായകനായിട്ടും ആദ്യ പതിപ്പ് നഷ്ടക്കച്ചവടമായി. രണ്ടാം ഭാഗത്തിലാണ് നേട്ടമുണ്ടായത്. രണ്ടാമൂഴത്തിന് ആകെയുള്ളത് എംടിയുടെ തിരക്കഥ മാത്രമാണ്-സിനിമാ ലോകത്തെ ദിലീപ് അനുകൂലികൾ പറയുന്നു. അതുകൊണ്ട് തന്നെ രണ്ടാമൂഴം നടക്കുക പ്രായോഗികമല്ല. ദിലീപിനെതിരെ ആളുകളെ കൂട്ടാനുള്ള നീക്കമായിരുന്നു രണ്ടാമൂഴം എന്നാണ് ആരോപണം.

നടിയെ ആക്രമിച്ച കേസിൽ ജാമ്യം ലഭിച്ച ദിലീപിന് ഇനി തിരക്കിട്ട ദിവസങ്ങളാണ്. കേസിലെ നിയമപോരാട്ടം തുടരുന്നതിനൊപ്പം താൻ ജയിലിലായത് മൂലം മുടങ്ങിപ്പോയ സിനിമകൾ പുനരാരംഭിക്കുക എന്നതാണ് ദിലീപിന് മുന്നിലുള്ള ആദ്യ ലക്ഷ്യം. രാമലീലയുടെ വിജയത്തോടെ തന്റെ താരപദവിയും ദിലീപ് സുരക്ഷിതമാക്കിയിരിക്കുകയാണ്. കേസിൽ അറസ്റ്റിലായതിനെ തുടർന്ന് ദിലീപ് പുറത്താക്കപ്പെട്ട സിനിമാ സംഘടനകളിൽ തിരിച്ചെത്താനുള്ള നീക്കവും ദിലീപ് നടത്തും. ഇതിനൊപ്പമാണ് സിബിഐയെ എത്തിക്കാനുള്ള നീക്കം. ഇത് സിനിമാ സംഘടനയിലെ ചേരിതിരിവ് ശക്തമാക്കും. മഞ്ജുവിനെ പിന്തുണയ്ക്കുന്നവരും പരസ്യമായി തന്നെ രംഗത്തുവരും. ദിലീപിനെ അമ്മയിലും മറ്റും സജീവമാക്കുന്നതിനേയും എതിർക്കും. ഇനി പൃഥ്വിരാജിന്റെ നിലപാട് എന്തെന്ന് അറിയാനും കാത്തിരിക്കുകയാണ് സിനിമാ ലോകം. ദിലീപിന്റെ ആദ്യ ജാമ്യഹർജിയിൽ ശ്രീകുമാർ മേനോനൊപ്പം പൃഥ്വിരാജിന്റെ സഹോദരനായ ഇന്ദ്രജിത്തിന്റെ ഭാര്യ പൂർണ്ണമയ്‌ക്കെതിരേയും ആരോപണങ്ങളുണ്ടായിരുന്നു.

അതിനിടെ സിനിമാ ലോകം പ്രതീക്ഷയിലാണ്. പുതുജീവൻ സിനിമയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷ. ദിലീപ് ജയിലിലായതോടെ 50 കോടി രൂപയുടെ പ്രോജക്ടുകളാണ് അവതാളത്തിലായത്. കമ്മാരസംഭവം, പ്രൊഫ. ഡിങ്കൻ എന്നീ സിനിമകളാണ് മുടങ്ങിയത്. ദിലീപ് ജയിലിലാകുന്നതിന് മുമ്പ് രാമലീല എന്ന ചിത്രം പൂർത്തിയായിരുന്നു. രാമലീലയ്ക്ക് മുൻപുള്ള ദിലീപിന്റെ ബിഗ് ബജറ്റ് പ്രോജക്ടുകളാണ് കമ്മാരസംഭവവും പ്രൊഫ. ഡിങ്കനും. ക്യാമറാമാൻ രാമചന്ദ്രബാബു ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് പ്രൊഫ. ഡിങ്കൻ, രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് കമ്മാര സംഭവം. ഇവയെല്ലാം വീണ്ടും സജീവമാകുന്നതോടെ ദിലീപ് ക്യാമ്പ് സിനിമയിൽ വീണ്ടും പിടിമുറുക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP