Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മെത്രാപ്പൊലീത്തയുടെ വീട്ടിൽ മോഷണം നടത്തിയയാളെ തിരിച്ചറിഞ്ഞത് വിരലടയാളത്തിൽ നിന്ന്; തമിഴ്‌നാടു സ്വദേശിക്കായി തെരച്ചിൽ ഊർജിതം

മെത്രാപ്പൊലീത്തയുടെ വീട്ടിൽ മോഷണം നടത്തിയയാളെ തിരിച്ചറിഞ്ഞത് വിരലടയാളത്തിൽ നിന്ന്; തമിഴ്‌നാടു സ്വദേശിക്കായി തെരച്ചിൽ ഊർജിതം

കോട്ടയം: യാക്കോബായ സഭയുടെ മലബാർ ഭദ്രാസനാധിപൻ സഖറിയാസ് മാർ പോളികാർപ്പസ് മെത്രാപ്പൊലീത്തയുടെ വീട്ടിൽ മോഷണം നടത്തിയ പ്രതിയെ തിരിച്ചറിഞ്ഞത് വിരലടയാളത്തിൽനിന്ന്. കുപ്രസിദ്ധ മോഷ്ടാവ് തമിഴ്‌നാട് സ്വദേശി മുത്തു(38)വാണ് മെത്രാപ്പൊലീത്തയുടെ വീട്ടിൽ മോഷണം നടത്തിയത്. വീട്ടിൽനിന്നു ലഭിച്ച വിരലടയാളമാണ് അന്വേഷണ സംഘത്തിനു ഗുണമായത്.

ഒളിവിലുള്ള ഇയാളുടെ സങ്കേതം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. മോഷ്ടാക്കളുടെ പട്ടിക പരിശോധിക്കവേയാണ് മോഷണം നടന്ന് ദിവസങ്ങൾ കഴിയുംമുമ്പേ പ്രതിയെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. പ്രതിയെ പിടികൂടുകയോ സൂചന നല്കുകയോ ചെയ്യുന്നവർക്ക് ജില്ലാ പൊലീസ് മേധാവി എം പി ദിനേശ് പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

തമിഴ്‌നാട്ടിൽ മുത്തുവിനെ തേടി മണർകാട് പൊലീസ് പോയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇയാൾ നാട്ടിൽ എത്താറില്ലെന്നാണു പൊലീസിനു ലഭിച്ച വിവരം. 2001ൽ മണർകാട് ഒരു വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതിയാണ് മുത്തു. വസന്തകുമാർ, തേക്കികുമാർ തുടങ്ങിയ പേരുകളിലും ഇയാൾ അറിയപ്പെടുന്നുണ്ട്. മണർകാട് നടന്ന മോഷണത്തിൽ ഇയാളെ മൂന്നു വർഷം കഠിനതടവിനു ശിക്ഷിച്ചിരുന്നു. 2011ൽ ചങ്ങനാശേരിയിൽ ഇയാൾ മോഷണം നടത്തിയതിന് ഒരു വർഷം ശിക്ഷ ലഭിച്ചിരുന്നു. കൂടാതെ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും നിരവധി മോഷണം ഇയാൾ നടത്തിയിട്ടുണ്ട്.

ആക്രി പെറുക്കാനെന്ന വ്യാജേന നാട്ടിൻപുറങ്ങളിലൂടെ ചുറ്റിക്കറങ്ങിയാണ് മോഷ്ടിക്കുവാനുള്ള വീട് കണ്ടെത്തുന്നതെന്നു പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP