Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എൻ പി അബു അവാർഡുകൾ പ്രഖ്യാപിച്ചു: മികച്ച ഓൺലൈൻ പത്രം മറുനാടൻ മലയാളി; സിനിമ-ചാനൽ രംഗത്ത് നിരവധി പുരസ്‌കാരങ്ങൾ

എൻ പി അബു അവാർഡുകൾ പ്രഖ്യാപിച്ചു: മികച്ച ഓൺലൈൻ പത്രം മറുനാടൻ മലയാളി; സിനിമ-ചാനൽ രംഗത്ത് നിരവധി പുരസ്‌കാരങ്ങൾ

ന്തരിച്ച ചലച്ചിത്ര പ്രവർത്തകൻ എൻപി അബുവിന്റെ സ്മരണയ്ക്കായി തൃശൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘടനയുടെ എൻപി അബു സാംസ്‌കാരിക അവാർഡുകൾ പ്രഖ്യാപിച്ചു. ചലച്ചിത്ര ടെലിവിഷൻ, മാദ്ധ്യമ രംഗത്താണ് അവാർഡുകൾ പ്രഖ്യാപിച്ചത്. മികച്ച ഓൺലൈൻ ദിനപ്പത്രമായി മറുനാടൻ മലയാളിയെയാണ് തെരഞ്ഞെടുത്തിരിക്കുന്നത് എന്ന് സംഘാടകർ പത്രക്കുറിപ്പിൽ അറിയിച്ചു.

2013 ലെ മികച്ച ചലച്ചിത്രമായി ഇമ്മാനുവലിനെയും മികച്ച സംവിധായകനായി ജോയ് മാത്യുവിനെയുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. മികച്ച നിർമ്മാതാവായി ഫരീദ്ഖാനേയും (ആമേൻ), മികച്ച ജനപ്രിയ ചിത്രമായി ജിത്തു ജോസഫിന്റെ ദൃശ്യവും മികച്ച നടനായി ജയറാമും മികച്ച നടിയായി ആർട്ടിസ്റ്റിലെ അഭിനയത്തിന് ആൻഅഗസ്റ്റിനെയും യൂത്ത് ഐക്കണായി ദുൽഖർ സൽമാനെയും (എബിസിഡി) മികച്ച ഗായകനായി കെകെ നിഷാദ് (നടൻ-ഒറ്റയ്ക്ക് പാടുന്ന..) ഗായികയായി മൃദുല വാര്യരെയും (കളിമണ്ണ്- ലാലി ലാലീ..) ആണ് തെരഞ്ഞെടുത്തിരിക്കുന്നത്.

ടെലിവിഷൻ രംഗത്തെ അവാർഡുകളിൽ മികച്ച സീരിയലായി മഴവിൽ മനോരമയിലെ ബാലാമണിയും മികച്ച നടനായി ഏഷ്യാനെറ്റിലെ അമ്മ സീരിയലിലെ അഭിനയത്തിന് ഇബ്രാഹീം കുട്ടിയും നടിയായി സാദിക (പട്ടുസാരി)യും തെരഞ്ഞെടുക്കപ്പെട്ടു.

2013 - 2014ലെ മികച്ച ഓൺലൈൻ ദിനപ്പത്രമായി മറുനാടൻ മലയാളിയും മികച്ച ക്വിസ് പ്രോഗ്രാം - ഓൺലൈൻ ലൈവ് ക്വിസ് - ഡോ . സി ആർ സോമൻ ( ദൂരദർശൻ), മികച്ച കാർഷിക പ്രോഗ്രാം - കിസാൻ കൃഷിദീപം ( ഏഷ്യാനെറ്റ്), മികച്ച അഭിമുഖം - ജെബി ജംഗ്ഷൻ - ജോൺ ബ്രിട്ടാസ് (കൈരളി), മികച്ച വാർത്താധിഷ്ഠിത പ്രോഗ്രാം അവതാരകൻ - ബാബു വെളപ്പായ - (ന്യൂസ് വാച്ച് ജീവൻ ടി വി), മികച്ച വാർത്താ അവതാരക - വീണാ ജോർജ്ജ് ( ഇന്ത്യാവിഷൻ), മികച്ച സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രോഗാം-കഥയല്ലിത് ജീവിതം(അമൃത ടിവി), മികച്ചവാർത്താധിഷ്ഠിത പ്രോഗ്രാം കാഴ്ചയ്ക്കപ്പുറം (ജയ്ഹിന്ദ്) മികച്ച ആക്ഷേപഹാസ്യ പ്രോഗ്രാം ഡെമോക്രസി ( കെവി മധു- റിപ്പോർട്ടർ ടിവി) മികച്ച എന്റർടൈന്മെന്റ് പ്രോഗ്രാം ഡി ഫോർ ഡാൻസ് (യമുന മഴവിൽ മനോരമ) മികച്ച വാർത്ത അവതാരകൻ വേണു (മാതൃഭൂമി ന്യൂസ്), മികച്ച സാമൂഹ്യ ആക്ഷേപഹാസ്യ പ്രോഗ്രാം - എം എയ്റ്റി മൂസ (മീഡിയ വൺ), മികച്ച ചാനൽ റിപ്പോർട്ടർ - അജീഷ് അത്തോളി (കേരള വിഷൻ), മികച്ച വിജ്ഞാനാധിഷ്ഠിത പ്രോഗ്രാം - സമർപ്പണം (ദർശന ടിവി) എന്നിവയും തെരഞ്ഞെടുക്കപ്പെട്ടു.

എരഞ്ഞോളിമൂസ ചെയർമാനായും പ്രശസ്ത ടെലിവിഷൻ നിരൂപക ബീനാരഞ്ജിനി, അഡ്വ. ശ്രീജിത്ത് ഇസ്മായിൽ കൊട്ടാരപ്പാട്ട്, ദീപ മേനോൻ, എന്നിവർ അംഗങ്ങളായ ജൂറിയാണ് അവാർഡ് നിർണ്ണയം നടത്തിയത്. അവാർഡ് തുകയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്ന പുരസ്‌കാരം ഡിസംബർ 26ന് കോഴിക്കോട് നടക്കുന്ന മെഗാഷോയിൽ വിതരണം ചെയ്യുമെന്ന് സംഘാടക സമിതി ജനറൽ കൺവീനർ ഇസ്മായിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP