Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വേണ്ടതും വേണ്ടാത്തതും എല്ലാം ഇറക്കുമതി ചെയ്ത് പാവപ്പെട്ട കർഷകരെ പട്ടിണിക്കിടുന്ന വകയിൽ കേന്ദ്രത്തിന്റെ പോക്കറ്റിൽ ചെല്ലുന്നത് 3335 കോടി; ആഗോള കരാർ മാനിക്കാൻ സർക്കാർ ഈടാക്കുന്ന ഇറക്കുമതി ചുങ്കം പാവപ്പെട്ട കർഷകർക്ക് മടക്കി നൽകണം; റബർ കർഷകർക്ക് വേണ്ടി കേരള കോൺഗ്രസ് പുതിയ പടക്കളം തുറക്കുന്നു

വേണ്ടതും വേണ്ടാത്തതും എല്ലാം ഇറക്കുമതി ചെയ്ത് പാവപ്പെട്ട കർഷകരെ പട്ടിണിക്കിടുന്ന വകയിൽ കേന്ദ്രത്തിന്റെ പോക്കറ്റിൽ ചെല്ലുന്നത് 3335 കോടി; ആഗോള കരാർ മാനിക്കാൻ സർക്കാർ ഈടാക്കുന്ന ഇറക്കുമതി ചുങ്കം പാവപ്പെട്ട കർഷകർക്ക് മടക്കി നൽകണം; റബർ കർഷകർക്ക് വേണ്ടി കേരള കോൺഗ്രസ് പുതിയ പടക്കളം തുറക്കുന്നു

കോട്ടയം: ആഗോള സാമ്പത്തിക കരാറുകളുടെ അടിസ്ഥാനത്തിൽ വിദേശരാജ്യങ്ങളിൽ നിന്നും കുറഞ്ഞ വിലയ്ക്ക് കാർഷിക ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നത് മൂലമുണ്ടായ വില തകർച്ചയാണ് രാജ്യം നേരിടുന്ന കാർഷിക പ്രതിസന്ധിക്ക് കാരണം. എന്നാൽ ഇതിലൂടെ കേന്ദ്രത്തിന്റെ പോക്കറ്റിൽ ചെല്ലുന്നതോ കോടികളും. പാവപ്പെട്ട് കർഷകരെ ചൂഷണം ചെയ്യുന്ന ഈ അവസ്ഥക്ക് മാറ്റമുണ്ടാകണമെന്ന ആവശ്യവുമായി കേരള കോൺഗ്രസ് എംപി ജോസ് കെ മാണി പ്രധാനമന്ത്രിക്കും വാണിജ്യമന്ത്രിക്കും നിവേദനം നൽകി.

റബർ ഇറക്കുമതിയിലൂടെ കേന്ദ്രസർക്കാരിന് ലഭിച്ച 3335 കോടി രൂപയുടെ ഇറക്കുമതി ചുങ്കം റബർ കർഷകർക്ക് തിരിച്ച് നൽകണമെന്ന് കേരളാ കോൺഗ്രസ്സ് (എം) വൈസ് ചെയർമാൻ ജോസ് കെ.മാണി എംപി ആവശ്യപ്പെട്ടു. അതുപോലെ തന്നെ മറ്റ് കാർഷിക ഉൽപ്പന്നങ്ങളുടെ ഇറക്കുമതി ചുങ്കവും അതാത് ഉൽപ്പന്നങ്ങൾ കൃഷി ചെയ്യുന്ന കർഷകർക്ക് തിരിച്ചു നൽകണം. ഇതുസംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, വാണിജ്യമന്ത്രി സുരേഷ് പ്രഭുവിനും നിവേദനം നൽകിയതായും എംപി പറഞ്ഞു.

ആഗോള സാമ്പത്തിക കരാറുകളുടെ അടിസ്ഥാനത്തിൽ വിദേശരാജ്യങ്ങളിൽ നിന്നും കുറഞ്ഞ വിലയ്ക്ക് കാർഷിക ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നത് മൂലമുണ്ടായ വില തകർച്ചയാണ് ഇന്നത്തെ കാർഷിക പ്രതിസന്ധിക്ക് കാരണം. എന്നാൽ ഈ സംവിധാനത്തിൽ കേന്ദ്രസർക്കാരിന് ഇറക്കുമതി ചുങ്ക വരുമാനത്തിൽ വൻവർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇത് സ്വന്തം വരുമാനമായി കണക്കാക്കുന്ന കേന്ദ്രസർക്കാർ രാജ്യത്തെ കർഷകരെ കൊള്ളയടിക്കുകയാണ്. കർഷകവിരുദ്ധ കരാറുകളിൽ ഒപ്പിട്ടവർ അതിന്റെ ഗുണഫലങ്ങളും സ്വന്തമാക്കി വീണ്ടും കർഷകരെ ചൂഷണം ചെയ്യുന്നത് അനീതിയാണ്. കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് ലഭിക്കേണ്ട വിലയിൽ വലിയനഷ്ടം സൃഷ്ടിക്കാൻ കാരണമായ ഇറക്കുമതിയിലൂടെ ലഭിക്കുന്ന ചുങ്കം യഥാർത്ഥത്തിൽ കർഷകർക്ക് അവകാശപ്പെട്ടതാണ്. ന്യായമായും കർഷകർക്ക് അവകാശപ്പെട്ട ഈ പണം അതാത് മേഖലകളിലെ അർഹരായ കർഷകർക്ക് തിരിച്ചുനൽകുന്ന നൂതനമായ പദ്ധതിയാണ് കേരളാ കോൺഗ്രസ്സ് മുന്നോട്ടുവെക്കുന്നത്.

ആഗോളവൽക്കരണ നയങ്ങൾമൂലം ദുരിതമനുഭവിക്കുന്ന കർഷകരെ രക്ഷിക്കാൻ ഈ ജനകീയ ബദൽ പദ്ധതിക്ക് കഴിയും. ഇറക്കുമതി ചുങ്കം പ്രത്യേകം പ്രത്യേകം അക്കൗണ്ടുകളിൽ നിക്ഷേപിക്കുകയും ആ പണം അതാത് കാർഷിക മേഖലകളിലെ കർഷകർക്ക് ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫർ വഴി കർഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തിക്കണം. റബറിന്റെ ഇറക്കുമതി ചുങ്കം റബർ കർഷകരിൽ എത്തിക്കാൻ നിലവിലെ സംസ്ഥാനസർക്കാരിന്റെ റബർ വിലസ്ഥിരതാ പദ്ധതിയും ആർ.പി.എസ് സംവിധാനവും പ്രയോജനപ്പെടുത്താം.

റബറിന്റെ ഇറക്കുമതിയാണ് കേരളത്തിലെ റബർ വില 208 രൂപയിൽ നിന്നും 135 രൂപയിലേക്ക് കുറച്ചത്. ഒരു കിലോയ്ക്ക് കർഷകർക്ക് ഉണ്ടായ വരുമാനനഷ്ടം 73 രൂപ. പ്രതിവർഷ വരുമാന നഷ്ടം 3706 കോടി രൂപ. കഴിഞ്ഞ മൂന്ന് വർഷത്തെ വരുമാന നഷ്ടം 11,118 കോടി രൂപ. എന്നാൽ അതേ സമയത്ത് തന്നെ ഓരോ കിലോ റബർ ഇറക്കുമതി ചെയ്യുമ്പോഴും കേന്ദ്രസർക്കാരിന് അന്താരാഷ്ട്ര റബർ വിലയുടെ 25 ശതമാനമോ 30 രൂപയോ ഇറക്കുമതി ചുങ്കമായി ലഭിച്ചിരുന്നു. 2013-14 ൽ സ്വാഭാവിക റബറിന്റെ ഇറക്കുമതി ചുങ്കമായി 1263.27 കോടി രൂപയും 2014-15 ൽ 1089.09 കോടിയും 2015-16 ൽ 983.05 കോടിയും അങ്ങനെ 2013-16 കാലഘട്ടത്തിൽ 3335.42 കോടി രൂപ കേന്ദ്രസർക്കാരിന് റബറിന്റെ ഇറക്കുമതി ചുങ്കമായി അധിക വരുമാനം ലഭിച്ചു.

കേരളത്തിലെ റബർ കർഷകർക്ക് ഉണ്ടായ വരുമാനനഷ്ടത്തിന്റെ മൂന്നിലൊന്ന് വരും ഇത്. ആയതിനാൽ ഈ പണം പൂർണമായും റബർ കർഷകർക്ക് വിതരണം ചെയ്യുകയും എല്ലാ കാർഷിക വിളകൾക്കും സമാനമായ പദ്ധതികൾ ആവിഷ്‌കരിക്കുകയും ചെയ്യണം. കർഷകരാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന പ്രസ്ഥാനം എന്ന നിലയിൽ ഈ പദ്ധതി നടപ്പിലാക്കാനാവശ്യമായ അഭിപ്രായരൂപീകരണത്തിനും പ്രക്ഷോഭങ്ങൾക്കും ദേശീയതലത്തിൽ കേരളാ കോൺഗ്രസ്സ് മുൻകൈയെടുക്കുമെന്നും ജോസ് കെ.മാണി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP